പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

ഇന്ത്യയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഡിസൈനിന് പേറ്റന്റ് നേടി ഹോണ്ട. വരാനിരിക്കുന്ന ഇ-സ്‌കൂട്ടറിന്റെ രൂപകല്‍പ്പനയും മെക്കാനിക്കല്‍ വശങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. നമുക്ക് അത് എങ്ങിനെയാണെന്ന് നോക്കാം.

 പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

പുതിയ സ്‌കൂട്ടറിന്റെ മുന്‍ഭാഗം (ഹാന്‍ഡില്‍ബാര്‍ കൗളും ഹെഡ്ലൈറ്റും) നിലവിലെ ആക്ടിവ യൂണിറ്റിന് സമാനമായി കാണപ്പെടുന്നു. ബാക്കിയുള്ള ബോഡി വര്‍ക്ക് പുതുമയുള്ളതായി തോന്നുന്നു. മൊത്തം വിലയിരുത്തുമ്പോള്‍ ഹോണ്ട ഇവി യൂട്ടിലിറ്റി വശത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പേറ്റന്റ് ഡിസൈന്‍ സൂചന നല്‍കുന്നത്.

MOST READ:പുതിയ എസ്‌യുവി വരുന്നുണ്ട്, രാജ്യത്തുള്ള ഡീലർഷിപ്പ് ശൃംഖല വിപുലീകരിക്കാൻ ഹോണ്ട

 പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

മോഡല്‍ ഹബ് മൗണ്ടഡ് മോട്ടോര്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ശബ്ദവും ഉല്‍പാദനച്ചെലവും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. മോട്ടോറിന് ശക്തി പകരാനുള്ള ബാറ്ററി കൂടാതെ, സ്‌കൂട്ടറിലെ മറ്റ് ഘടകങ്ങള്‍ക്ക് ശക്തി പകരുന്ന 12V ബാറ്ററി യൂണിറ്റും പേറ്റന്റ് ഡിസൈനില്‍ കാണാം.

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

ഇ-സ്‌കൂട്ടറില്‍ പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും സിംഗിള്‍ റിയര്‍ സ്പ്രിംഗുമായി സജ്ജീകരിച്ചിരിക്കുന്നതായി ചോര്‍ന്നിരിക്കുന്ന ചിത്രങ്ങളില്‍ കാണാം. CVT കേസ് ഉള്ളതിനാല്‍ ഇരട്ട-വശങ്ങളുള്ള സ്വിംഗ്ആം ലഭിക്കുന്നു. ഡ്രം ബ്രേക്കോടുകൂടിയ 10 ഇഞ്ച് പിന്‍ ചക്രത്തിലാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. മുന്‍വശത്തെ ടയര്‍ 12 ഇഞ്ചാണെന്ന് തോന്നുന്നു. ഡ്രം ബ്രേക്കോഡ് കൂടിയാണ് ഫ്രണ്ട് വീല്‍.

MOST READ: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിയുറങ്ങുക 'ട്രക്ക് ഹോമുകളില്‍'

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

ഇതാദ്യമായല്ല ഹോണ്ട ഇന്ത്യയില്‍ ഡിസൈന്‍ പേറ്റന്റ് ഫയല്‍ ചെയ്യുന്നത്. ഒരു മാക്‌സി-സ്‌കൂട്ടര്‍, ഒരു ഇ-സ്‌കൂട്ടര്‍, ഒരു ഓഫ്-റോഡ് മാക്‌സി-സ്‌കൂട്ടര്‍ എന്നിവയ്ക്കുവേണ്ടി മുമ്പും പേറ്റന്റ് ഫയല്‍ ചെയ്തിട്ടുണ്ട്. പുതിയത് യാഥാര്‍ത്ഥ്യമാകുമോ ഇല്ലയോ എന്നത് വൈകാതെ മനസ്സിലാക്കം.

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

ഇന്ന് ഹബ് മോട്ടോര്‍ ഉപയോഗിക്കുന്ന മറ്റൊരു മുഖ്യധാരാ ഇലക്ട്രിക് സ്‌കൂട്ടര്‍ TVS iQube ആണ്. വരാനിരിക്കുന്ന ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു ഹബ് മോട്ടോറും ഉപയോഗിക്കാമെന്നും അത് നീക്കം ചെയ്യാവുന്ന ബാറ്ററിയും ഫീച്ചര്‍ ചെയ്‌തേക്കാമെന്നും സൂചനയുണ്ട്. ഹീറോയില്‍ നിന്നുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ:Ntorq 125 റേസ് എഡിഷന് പുതിയ കളര്‍ ഓപ്ഷനുമായി TVS; വില 87,011 രൂപ

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലെത്തിക്കുന്ന കമ്പനികളില്‍ ഒന്നാണ് ഹോണ്ട. സമീപ മാസങ്ങളില്‍ വില്‍പ്പന കണക്കില്‍ ഹോണ്ടയും ഹീറോ മോട്ടോകോര്‍പും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഹോണ്ട ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയില്‍ 4,23,216 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഹീറോ 4,50,740 യൂണിറ്റുകള്‍ വിറ്റു.

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

എന്നാല്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഹോണ്ടയാണ് മുന്നില്‍. ഹോണ്ട 39,307 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഹീറോ 11,868 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്തത്. മൊത്തം വില്‍പനയില്‍ 85 യൂണിറ്റുകളുടെ കുറവ് മാത്രമാണ് ഹോണ്ടക്കുണ്ടായത്. ഹീറോ 4,62,608 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ഹോണ്ട 4,62,523 യൂണിറ്റുകള്‍ വിറ്റു.

MOST READ: Mahindra Scorpio N അടിസ്ഥാന Z2 വേരിയന്റില്‍ എന്തെല്ലാമുണ്ട്; ഫീച്ചറുകളും സവിശേഷതകളും അടുത്തറിയാം

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

ഹീറോയുമായുള്ള മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഹോണ്ട മൂന്ന് പുതിയ മോഡലുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാന്‍ പോകുകയാണ്. 125 സിസി സ്‌കൂട്ടര്‍, 160 സിസി സെഗ്മെന്റ്, 300 സിസി മുതല്‍ 350 സിസി സെഗ്മെന്റ് എന്നിവയിലാകും പുതിയ മോഡലുകളുടെ അരങ്ങേറ്റം.

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

150 സിസി മുതല്‍ 200 സിസി വരെയുള്ള ബൈക്കുകളുടെ സെഗ്മെന്റില്‍ ആശ്രയിക്കാന്‍ പറ്റാവുന്ന ഒരു മോഡല്‍ ഹോണ്ടയ്ക്ക് ഇല്ലെന്ന് വേണം കരുതാന്‍. യൂനികോണ്‍ ആയിരുന്നു ഈ സെഗ്‌മെന്റില്‍ പിടിച്ചുനിന്നിരുന്നത്. എന്നാല്‍ സമീപകാല ട്രെന്‍ഡുകള്‍ നോക്കുമ്പോള്‍ യുണികോണ്‍ വില്‍പനയില്‍ ഇടിവുണ്ട്.

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

സ്‌കൂട്ടറുകളുടെ കാര്യത്തില്‍ ഹോണ്ടയാണ് കിരീടം വെക്കാത്ത രാജാവ്. ആക്ടിവ സീരീസിനെ കവച്ചുവെക്കാന്‍ പുതിയ മോഡലുകള്‍ക്ക് നിലവില്‍ സാധിക്കാത്തതിനാല്‍ ആശ്വസിക്കാം. എന്നിരുന്നാലും സ്‌കൂട്ടര്‍ വിപണിയിലെ അജയ്യത ഉറപ്പാക്കാന്‍ ഹോണ്ട 125 സിസി സ്‌കൂട്ടര്‍ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹോണ്ട ഇതുവരെയും കടന്നിട്ടില്ലാത്ത ഒരു സെഗ്മെന്റായതിനാല്‍ ഇത് ഒരു മാക്സി-സ്റ്റൈല്‍ സ്‌കൂട്ടറാണിതെന്നും പറയപ്പെടുന്നു.

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

200 സിസി മുതല്‍ 500 സിസി വരെയുള്ള വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളി ഉയര്‍ത്താന്‍ മറ്റാര്‍ക്കുമായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ജൂലൈയില്‍ റോയല്‍ എന്‍ഫീല്‍ഡ് മാത്രം 48,840 യൂണിറ്റുകളുമായി ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടി. ഹോണ്ടയുടെ CB350 2,120 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.

പുതിയ ഇ-സ്‌കൂട്ടറിന് പേറ്റന്റ് എടുത്ത് ഹോണ്ട; ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

ഹോണ്ട അടുത്തിടെയാണ് CB300F പുറത്തിറക്കിയത്. മോഡലിനെ അടിസ്ഥാനമാക്കി ഒരു CB300X അഡ്വഞ്ചര്‍ മോഡലാകും ഇനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് സൂചന. ഈ മോഡല്‍ ബിഎംഡബ്ല്യു ജി 310 ജിഎസ്, കെടിഎം 390 അഡ്വഞ്ചര്‍ എന്നിവക്ക് എതിരാളിയാകും. CB350-യുടെ പ്രത്യേക പതിപ്പിന് ബ്രിഗേഡ് എന്ന പേരും ഹോണ്ട ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്.

Source: ACI

Most Read Articles

Malayalam
English summary
Honda has patented a new electric scooter design in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X