ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

ഇന്ത്യയിലെ ഇരുചക്ര വാഹന രംഗത്തെ അതികായകൻമാരാണ് ഹീറോയും ഹോണ്ടയും. പണ്ട് ഇരുവരും ഒരുകൈ ആയിരുന്നെങ്കിലും പിന്നീട് സ്വതന്ത്ര സ്ഥാപനങ്ങളായി 2011 മുതലാണ് പ്രവർത്തിക്കാൻ തുടങ്ങിയത്.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

2008-ൽ ഹീറോ ഹോണ്ട തങ്ങളുടെ മോട്ടോർബൈക്കുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് ഇരുകമ്പനികളും തമ്മിൽ വേർപിരിയാനുണ്ടായ പ്രാഥമിക കാരണം. എന്തായാലും അന്നു മുതൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ആദ്യ രണ്ട് കമ്പനികളായി ഹീറോ മോട്ടോകോർപ് ഹോണ്ടയും മാറി.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

വിൽപ്പനയുടെ കാര്യത്തിൽ ഇക്കാലയളവിൽ ഒരിക്കവും ഹീറോയെ കീഴ്പ്പെടുത്താൻ ഹോണ്ടയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ 2022 സെപ്റ്റംബറിൽ ഹീറോ മോട്ടോകോർപിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

ചില്ലറ വിൽപ്പനയുടെ കാര്യത്തിൽ വാഹൻ പോർട്ടൽ പ്രകാരം ഹീറോ മോട്ടോകോർപ് രേഖപ്പെടുത്തിയ 2.51 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് ഹോണ്ട ഇന്ത്യയിൽ ആകെ 2.85 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് 2022 സെപ്റ്റംബറിൽ വിറ്റഴിച്ചത്. ഇതാദ്യമായാണ് ഹോണ്ട ഇത്തരമൊരു നാഴികക്കല്ല് കൈവരിക്കുന്നത്.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

ഹീറോ മോട്ടോകോർപ് കയറ്റുമതിയുൾപ്പടെ കഴിഞ്ഞ മാസം മൊത്തത്തിൽ 5,19,980 യൂണിറ്റ് വിൽപ്പനയാണ് കൈവരിച്ചത്. 2022 ഒക്ടോബർ ഏഴിന് വിഡ ബ്രാൻഡിന് കീഴിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുക കൂടിയാണ് കമ്പനി.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

അതേസമയം ഹീറോ സ്പ്ലെൻഡറിന് എതിരാളിയായി ഹോണ്ട ഒരു പുതിയ എൻട്രി ലെവൽ മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവ രണ്ടും വരും ആഴ്ച്ചയോടെ വിപണിയിലേക്ക് ചുവടുവെക്കുമ്പോൾ ഹീറോ-ഹോണ്ട കമ്പനികൾ തമ്മിലുള്ള മത്സരം കൂടുതൽ ചൂടുപിടിക്കും.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

പുതിയ 125 സിസി സ്‌കൂട്ടർ, 160 സിസി മോട്ടോർസൈക്കിൾ, 300-350 സിസി മോഡൽ എന്നിവയും ഹോണ്ട സമീപഭാവിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് XRE 300 അഡ്വഞ്ചർ ബൈക്ക് ഇന്ത്യയിൽ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിരുന്നു. അടുത്ത വർഷം എപ്പോഴെങ്കിലും KTM 390 അഡ്വഞ്ചർ, BMW G 310 GS എന്നിവയ്‌ക്കെതിരെ മത്സരിക്കാൻ ഇത് വിപണിയിലെത്തിയേക്കുമെന്നാണ് നിഗമനം.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

നിലവിൽ ഹോണ്ട XRE 300 അതിന്റെ പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ഇത് പ്രദർശിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഡ്യുവൽ സ്‌പോർട്‌സ് മോട്ടോർസൈക്കിളിന് ഏകദേശം മൂന്നു ലക്ഷം രൂപയോളം വില വന്നേക്കും.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

അന്താരാഷ്ട്ര വിപണിയിൽ, 291 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഹോണ്ട XRE 300 മോഡലിൽ ഉപയോഗിക്കുന്നത്. ഇത് 7,500 rpm-ൽ 25.5 bhp പവറും 6,000 rpm-ൽ 27 Nm torque ഉം വരെ വികസിപ്പിക്കാൻ പ്രാപ്‌തമായ ഒന്നാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയർബോക്‌സാവും മോഡലിൽ ഉണ്ടാവുക.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

245 mm ട്രാവൽ ഉള്ള ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, 225 mm ട്രാവൽ ഉള്ള പ്രോലിങ്ക് മോണോഷോക്ക് റിയർ സസ്‌പെൻഷൻ, 21 ഇഞ്ച് ഫ്രണ്ട്, 19 ഇഞ്ച് റിയർ വയർ സ്‌പോക്ക്ഡ് വീലുകൾ മെറ്റ്‌സെലർ എൻഡ്യൂറോ 3 സഹാറ ടയറുകൾ എന്നിവയും വരാനിരിക്കുന്ന XRE 300 ഡ്യുവൽ പർപ്പസ് ബൈക്കിന്റെ സവിശേഷതകളായിരിക്കും.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

എൻട്രി ലെവൽ മോട്ടോർസൈക്കിളുകളും മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോൾ ഇന്ത്യയിൽ ഹോണ്ടയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ആക്ടിവ ശ്രേണിയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് CB300F നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ വിപണിയിൽ പ്രവേശിച്ചു.

ഇത് ചരിത്രത്തിലാദ്യം, വിൽപ്പനയുടെ കാര്യത്തിൽ ഹീറോയെ പിന്തള്ളി ഹോണ്ട ഒന്നാമൻ

അതേസമയം സീറോ മോട്ടോസൈക്കിൾസുമായി സഹകരിച്ച് 60 മില്യൺ ഡോളർ വരെ ഇക്വിറ്റി നിക്ഷേപം നടത്തി ഇവി തന്ത്രം ശക്തിപ്പെടുത്തുന്നതായി ഹീറോ പ്രഖ്യാപിച്ചു. രണ്ട് കമ്പനികളും തങ്ങളുടേതായ രീതിയിൽ വിപണിയിൽ കളംനിറയുമ്പോൾ പുതിയ മോഡലുകളും പദ്ധതികളും ആഭ്യന്തര വിപണിക്കായി ഒരുങ്ങും.

Most Read Articles

Malayalam
English summary
Honda india overtaken hero motocorp in 2022 september sales for the first time
Story first published: Monday, October 3, 2022, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X