H'Ness 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

350 വിഭാഗത്തിലെ രാജക്കന്മാരായ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും വിപണി കൈയ്യടക്കുക എന്ന ലക്ഷ്യത്തോടെ ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ട അവതരിപ്പിച്ച മോഡലായിരുന്നു ഹൈനസ് CB350. വില്‍പ്പന കാര്യമായി എറിക്കാതെ വന്നപ്പോള്‍ വിവിധ ഘട്ടങ്ങളില്‍ വിവിധ രീതിയിലുള്ള നവീകരണങ്ങള്‍ മോഡലില്‍ കമ്പനി പരീക്ഷിക്കുകയും ചെയ്തു.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

ഏകദേശം രണ്ട് ആഴ്ചകള്‍ക്ക് മുന്നെയാണ് ഹൈനസ് CB350, ഹൈനസ് CB350 RS മോഡലുകളിലേക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. എന്നാല്‍ അതും വേണ്ടത്ര എറിക്കാതെ വന്നതോടെ മോട്ടോര്‍സൈക്കിളിലേക്ക് പുതിയ കുറച്ച് ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കുകയാണ് ഹോണ്ട ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഹോണ്ട ഇപ്പോള്‍ ഹൈനസ് CB350-ല്‍ അതിന്റെ ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കമാന്‍ഡ് സിസ്റ്റത്തിനായി iOS സംയോജനം അവതരിപ്പിച്ചിരിക്കുകയാണ്. ഇത് മുമ്പ് ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

കമ്പനിയുടെ ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കമാന്‍ഡ് സിസ്റ്റം ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്ഫോണിലേക്ക് കണക്റ്റുചെയ്ത് കോളുകള്‍, സന്ദേശങ്ങള്‍, നാവിഗേഷന്‍ വിവരങ്ങള്‍ എന്നിവ കാണിക്കുന്നു. എന്നിരുന്നാലും, ഈ സവിശേഷത ബൈക്കിന്റെ ഉയര്‍ന്ന-സ്‌പെക്ക് DLX പ്രോ, ആനിവേഴ്സറി എഡിഷന്‍ ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ ഫീച്ചര്‍ എത്തിയതോടെ DLX പ്രോയുടെ വില 2,03,179 ആണെങ്കില്‍, വാര്‍ഷിക പതിപ്പിന് 2,05,679 ആണ് എക്സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. പുതിയ iOS കോംപാറ്റിബിലിറ്റി ഇന്റഗ്രേഷന്‍ കൂടാതെ, മോട്ടോര്‍സൈക്കിളിലെ ബാക്കി ഫീച്ചറുകളും നവീകരണങ്ങളും മാറ്റമില്ലാതെ തുടരുന്നുവെന്ന് വേണം പറയാന്‍.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എഞ്ചിന്‍ ഇന്‍ഹിബിറ്ററോട് കൂടിയ സൈഡ്-സ്റ്റാന്‍ഡ്, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിങ്ങനെയുള്ള ഫീച്ചറുകളുടെ അതേ സെറ്റ് ഇത് തുടരുന്നു.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ ഭാഗത്ത് 5,500 rpm-ല്‍ 21 bhp കരുത്തും 3,000 rpm-ല്‍ 30 Nm പരമാവധി ടോര്‍ക്കും നല്‍കുന്നതിന് 348.3 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിരിക്കുന്നു.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

മോട്ടോര്‍സൈക്കിളിലെ ഹാര്‍ഡ്‌വെയര്‍ കിറ്റില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഇരട്ട പിന്‍ സ്പ്രിംഗുകള്‍, സുരക്ഷയ്ക്കായി രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഹൈനസ് CB350-ല്‍ നിന്നും ഇത്തിരി അഗ്രസീവ്, സ്‌പോര്‍ട്ടി രൂപമാണ് CB350 RS-ന് ഉള്ളത്.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

അടുത്തിടെയാണ് ഇരുമോഡലുകളിലേക്കും പുതിയ കളര്‍ ഓപ്ഷനുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. ഹൈനസ് CB350-യ്ക്ക് മോണോ-ടോണ്‍ ഫിനിഷുള്ള മാറ്റ് ഗ്രേ കളറാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

എന്നാല്‍ CB350 RS-ന് പുതിയ കളര്‍ ഓപ്ഷനായി സിംഗിള്‍-ടോണ്‍ ഗ്ലോസി ബ്ലൂ കളറാണ് നല്‍കിയിരിക്കുന്നത്. ഈ ഓപ്ഷന്‍ ബൈക്കിന്റെ ഫ്രണ്ട് ഫെന്‍ഡറിനും എഞ്ചിന്‍ കവറുകള്‍ക്കും മുകളില്‍ ഒരു ബ്ലാക്ക് ഫിനിഷും അവതരിപ്പിക്കുകയും ചെയ്യുന്നുവെന്ന് വേണം പറയാന്‍.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

ഇതിനിടയില്‍ പോയ വര്‍ഷം അവസാനം ഹൈനസ് CB350 മോഡലിന് ഒരു ആനിവേഴ്‌സറി എഡിഷനും ഹോണ്ട സമ്മാനിച്ചിരുന്നു. ഈ സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ പരിമിതമായ സംഖ്യകളില്‍ മാത്രമായിരുന്നു ലഭ്യമാക്കിയിരുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സൈക്കിളിനേക്കാള്‍ നിരവധി സ്‌റ്റൈലിംഗ് നവീകരണങ്ങളാണ് ആനിവേഴ്സറി പതിപ്പിന് ലഭിക്കുന്നത്.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

ഈ പതിപ്പിന് ഇന്ധന ടാങ്കിലും സൈഡ് പാനലിലും ഗോള്‍ഡന്‍ തീം ചിഹ്നങ്ങള്‍ ലഭിക്കുന്നു. വാര്‍ഷിക പതിപ്പ് ലോഗോ ടാങ്കിന് മുകളില്‍ പിന്‍ വരയുള്ള രീതിയില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

മോട്ടോര്‍സൈക്കിളിന് ബ്രൗണ്‍ നിറത്തിലുള്ള ഇരട്ട സീറ്റും സൈഡ് സ്റ്റാന്‍ഡിന് ക്രോം ട്രീറ്റ്മെന്റും ബോഡി നിറമുള്ള ഫ്രണ്ട്, റിയര്‍ മഡ്ഗാര്‍ഡുകളും ലഭിക്കുന്നു. പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഹൈനസ് ആനിവേഴ്‌സറി എഡിഷന്‍ ലഭ്യമാകുന്നത്.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

അതേസമയം, ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഹോണ്ട അതിന്റെ ജനപ്രിയ ആക്ടീവ 125, ആക്ടീവ 6G സ്‌കൂട്ടറുകള്‍ എന്നിവയില്‍ പുതിയ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. രണ്ട് സ്‌കൂട്ടറുകള്‍ക്കും 500 രൂപ മുതല്‍ 1000 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

HNsse 350-ലേക്ക് പുതിയ നവീകരണങ്ങള്‍ കൊണ്ടുവന്ന് Honda; മാറ്റങ്ങള്‍ ഇങ്ങനെ

ഏറ്റവും പുതിയ വില വര്‍ധനവ് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതായും ഹോണ്ട അറിയിച്ചിട്ടുണ്ട്. ഹോണ്ട ആക്ടിവ 6G ശ്രേണി ഇപ്പോള്‍ 71,432 മുതല്‍ ആരംഭിക്കുമ്പോള്‍, ആക്ടിവ 125 ഇപ്പോള്‍ 74,989 മുതലാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

Most Read Articles

Malayalam
English summary
Honda introduced new ios compatible in hness 350 read to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X