3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

പുതിയ CB300F സ്ട്രീറ്റ് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട. നിലവിലുള്ള CB300R-നേക്കാള്‍ താഴെയാണ് പുതിയ മോട്ടോര്‍സൈക്കിള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

ഡീലക്‌സ്, ഡീലക്‌സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡലിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇതില്‍ ഡീലക്സ് വേരിയന്റിന് 2.26 ലക്ഷം രൂപയും, ഡീലക്സ് പ്രോ വേരിയന്റിന് 2.29 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

CB300R പോലെ, CB300F-യും ഇന്ത്യയിലെ ഹോണ്ടയുടെ പ്രീമിയം ബിംഗ് വിംങ് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ പ്രീമിയം ബിംഗ് വിംങ്

ഔട്ട്ലെറ്റുകളിലോ ഓണ്‍ലൈന്‍ വഴിയോ മോട്ടോര്‍സൈക്കിളിന്റെ നിറവും വേരിയന്റും ബുക്ക് ചെയ്യാമെന്നും ലോഞ്ച് വേളയില്‍ കമ്പനി അറിയിച്ചു.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

CB92 മുതല്‍, ഹോണ്ടയുടെ CB സീരീസ് എല്ലായ്‌പ്പോഴും ജാപ്പനീസ് ബ്രാന്‍ഡിന് ഏറ്റവും വിജയകരമായ ഒന്നാണ്. CB300F-ന് സ്‌പോര്‍ട്ടിയും കളര്‍ഫുള്ളുമായ ഒരു ഫ്യുവല്‍ ടാങ്ക് ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

ഇതിന് സ്പ്ലിറ്റ് സീറ്റും കോംപാക്റ്റ് മഫ്ളറും ലഭിക്കും. കൂടാതെ, സ്‌റ്റൈലിഷ് V ആകൃതിയിലുള്ള അലോയ് വീലുകളും മികച്ചതായി കാണപ്പെടുന്നു. എന്നാല്‍ മുന്‍വശത്തുള്ള ഗോള്‍ഡ് USD ഫോര്‍ക്കുകളിലേക്കാണ് പ്രധാന ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നത്.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

USD ഫോര്‍ക്കുകളില്‍ ഗോള്‍ഡ് നിറത്തെ പൂരകമാക്കുന്നത് ചെമ്പ് നിറമുള്ള എഞ്ചിന്‍ ഹെഡും അഭിമാനകരമായ ഹോണ്ട ബ്രാന്‍ഡിംഗുള്ള ക്ലച്ച് കവറും ആണ്. മിഡ്-സൈസ് സ്ട്രീറ്റ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ CB300F ധാരാളം റോഡ് സാന്നിധ്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

ഹെഡ്‌ലാമ്പിന് മുകളിലായിട്ടാണ് സ്ലീക്ക് ടേണ്‍ സിഗ്‌നലുകള്‍ ഇടംപിടിച്ചിരിക്കുന്നത്. മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കില്‍ ഫോര്‍ക്കുകള്‍ക്ക് തൊട്ടടുത്തുള്ള എക്സ്റ്റന്‍ഷനുകളും സ്റ്റെപ്പ്ഡ് സീറ്റും പുതിയ ഹോണ്ട CB300F-ന്റെ ആക്രമണാത്മക രൂപം വര്‍ദ്ധിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

23.8 bhp കരുത്തും 25.6 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ 293 സിസി ഓയില്‍-കൂള്‍ഡ്, ഫോര്‍ വാല്‍വ്, SOHC എഞ്ചിനാണ് CB300F-ന് കരുത്ത് പകരുന്നത്. ഒരു അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും സഹിതം ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കുകയും ചെയ്യുന്നു.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

സ്പോര്‍ട്സ് റെഡ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഹോണ്ട CB300F വാഗ്ദാനം ചെയ്യുന്നത്. ഡയമണ്ട്-ടൈപ്പ് ഫ്രെയിമാണ് CB300F-ല്‍ ഹോണ്ട അവതരിപ്പിക്കുന്നത്.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

സുരക്ഷയ്ക്കായി മുന്നില്‍ 276 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌കും ഡ്യുവല്‍ ചാനല്‍ എബിഎസ് പിന്തുണയോടെയാണ് ഹോണ്ട CB300F സ്പോര്‍ട്സ്. 110/70R-M/C 54H (മുന്‍വശം), 150/60R-17M/C 66H (പിന്‍) ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് ഹോണ്ട CB300F വിപണിയില്‍ എത്തുന്നത്.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

മോട്ടോര്‍സൈക്കിളിന്റെ അളവുകള്‍ പരിശോധിച്ചാല്‍, ഇതിന് 2,084 mm നീളവും 765 mm വീതിയും 1,075 mm ഉയരവുമുണ്ട് ഹോണ്ട CB300F-ന് 1,390 mm വീല്‍ബേസും 153 കിലോഗ്രാം ഭാരവുമാണ് ബൈക്കിനുള്ളത്. സീറ്റ് ഉയരം 789 mm ഗ്രൗണ്ട് ക്ലിയറന്‍സ് 177 mm ആണ്.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

''ഞങ്ങള്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ മുന്നേറുമ്പോള്‍ ഇന്ത്യയിലെ ഇരുചക്രവാഹന ലാന്‍ഡ്സ്‌കേപ്പ് വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ വ്യക്തമാക്കി.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

റൈഡര്‍മാര്‍, പ്രത്യേകിച്ച് മിഡ്-സൈസ് സെഗ്മെന്റിലും അതിനുമുകളിലും, പ്രകടനം, വൈദഗ്ധ്യം, ആധുനികത എന്നിവയ്ക്കിടയില്‍ മികച്ച സന്തുലിതാവസ്ഥ തേടുന്നു. ചലനാത്മകമായ ഒരു ജീവിതശൈലിക്ക് വേണ്ടിയുള്ള അഭിലാഷത്തോടെ, റൈഡിംഗ് കമ്മ്യൂണിറ്റി പ്രകടനം അധിഷ്ഠിതമാകുകയും ഒരു വലിയ ബൈക്ക് അനുഭവത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

ഹോണ്ടയുടെ ഫണ്‍-മോട്ടോര്‍സൈക്കിള്‍ ലൈനപ്പില്‍ തങ്ങള്‍ ഒരു പുതിയ അധ്യായം മാറ്റുമ്പോള്‍, നൂതനമായ CB300F - നൂതന സ്ട്രീറ്റ്ഫൈറ്റര്‍ അവതരിപ്പിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

3 കളര്‍ ഓപ്ഷന്‍, 2 വേരിയന്റ്; CB300F അവതരിപ്പിച്ച് Honda, വില വിവരങ്ങള്‍ അറിയാം

ഇന്ത്യയിലെ മിഡ്-സൈസ് സ്ട്രീറ്റ് ഫൈറ്റര്‍ വിപണിയിലേക്ക് ഹോണ്ട കുതിക്കുന്നതിന് ഒരു മികച്ച ഓപ്ഷനായിരിക്കും CB300F. ആക്രമണാത്മക രൂപകല്‍പ്പനയും ഓയില്‍-കൂള്‍ഡ് എഞ്ചിനും ഉപയോഗിച്ച്, ഹോണ്ട CB300F കൂടുതല്‍ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Honda launched cb300f in india find here price engine feature details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X