മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

ജാപ്പനീസ് വിപണിക്കായി നവീകരിച്ച CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട. രാജ്യത്ത് നിലനിൽക്കുന്ന കൂടുതൽ കർശനമായ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമാ‌യി മോഡലിനെ പരിഷ്ക്കരിച്ചാണ് കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

ജപ്പാൻ ഉടൻ തന്നെ Reiwa 2 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലാണ് മോട്ടോർസൈക്കിളിനെ പുതുക്കാൻ ഹോണ്ട നിർബന്ധിതരായത്. ഇത് യൂറോ 5 നിയന്ത്രണങ്ങളുടെ ജാപ്പനീസ് പതിപ്പായി കണക്കാക്കാം. പുതിയ പരിഷ്ക്കാരത്തിനൊപ്പം CB250R നേക്കഡ് ബൈക്കിൽ ഹോണ്ട ചില ശ്രദ്ധേയമായ സവിശേഷതകളും കൂട്ടിച്ചേർത്താണ് പുറത്തിറക്കിയിരിക്കുന്നത്.

മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്ന പ്രകടമാവില്ലെങ്കിലും ഷോവയിൽ നിന്നുമുള്ള SFF-BP (പ്രത്യേക ഫംഗ്ഷൻ ഫോർക്ക് - ബിഗ് പിസ്റ്റൺ) ഇൻവെർട്ടഡ് ഫോർക്കുകൾ ഉൾപ്പെടുത്തിയതോടെ ഹോണ്ട CB250R ഇപ്പോൾ കൂടുതൽ ആകർഷകവും പ്രായോഗികവുമായി മാറിയിട്ടുണ്ട്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 480 കിലോമീറ്റര്‍ റേഞ്ച്; ID.4 ഇവി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി Volkswagen

മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

പുതിയ 2022 മോഡൽ ക്വാർട്ടർ ലിറ്റർ നിയോ റെട്രോ മോട്ടോർസൈക്കിളിൽ അതിന്റെ സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങൾ അതേപടി നിലനിർത്താനും ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. പിൻഭാഗത്ത് പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയോടെയുള്ള മോണോഷോക്ക് സസ്പെൻഷനാണ് 2022 ഹോണ്ട CB250R നിലനിർത്തിയിരിക്കുന്നത്.

മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

നിയോ റെട്രോ ബൈക്ക് ഇപ്പോൾ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. മാറ്റ് ഗൺ പൗഡർ ബ്ലാക്ക് മെറ്റാലിക്, മാറ്റ് പേൾ എജൈൽ ബ്ലൂ, കാൻഡി ക്രോമോസ്ഫിയർ റെഡ് എന്നിവയാണ് ബൈക്കിൽ ലഭ്യമായ കളർ ഓപ്ഷനുകൾ. എന്നാൽ ഫ്രണ്ട് ഫോർക്ക് കേസിംഗ്, വീലുകൾ, റേഡിയേറ്റർ ഷ്രൌഡ്, ഹെഡ്‌ലൈറ്റ് റിം എന്നിവയിൽ കളറിന് വ്യത്യാസമുണ്ടാവും.

MOST READ: ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

അതേ 249 സിസി സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നതും. ഇത് പരമാവധി 26.8 bhp കരുത്തിൽ 23 Nm torque വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോടു കൂടിയ ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

മോഡലിലെ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഇപ്പോൾ ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ലഭിക്കുന്നുവെന്നതും സ്വീകാര്യമായ നടപടിയാണ്. മോട്ടോർസൈക്കിളിന് മൊത്തത്തിൽ 145 കിലോഗ്രാം ഭാരമാണുള്ളത്. ബ്രേക്കിംഗിനായി ഇത് മുന്നിലും പിന്നിലും ഒരു ഹൈഡ്രോളിക് ഡിസ്ക്ക് യൂണിറ്റാണ് ഹോണ്ട CB250R ഉപയോഗിക്കുന്നത്.

MOST READ: കമ്മ്യൂട്ടർ സെഗ്മെന്റിലെ ഈ മൂവരെ തമ്മിൽ മാറ്റുരയ്ക്കാം; Hero Splendor+ XTEC vs TVS Radeon vs Hero HF Deluxe

മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി എത്തുന്ന ഈ സംവിധാനം ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ബൈക്കിന്റെ ടാങ്ക് കപ്പാസിറ്റി 10.5 ലിറ്ററും സീറ്റ് ഹൈറ്റ് 795 മില്ലീമീറ്ററുമാണ്. കർശനമായ മലിനീകരണ മാനദണ്ഡങ്ങളുടെ അനന്തരഫലമായി ഐതിഹാസിക മോഡലുകളായ CB400 സൂപ്പർ ഫോർ, സൂപ്പർ ബോൾ ഡി'ഓർ ഇൻലൈൻ-ഫോർ എഞ്ചിനുകളുടെ അവസാന പതിപ്പും പുറത്തിറക്കുന്നതായി ഹോണ്ട അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

CB250R ഹോണ്ടയുടെ ഇന്ത്യയിലുള്ള CB300R മോഡലിന്റെ ചെറിയ പതിപ്പായതിനാൽ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യത വളരെ കുറവാണ്. CB300R ഇപ്പോൾ ഇന്ത്യയിൽ 2.77 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തുന്നത്.

MOST READ: പ്രായോഗിക ഗുണങ്ങളുണ്ടായിട്ടും സ്ഥാനം എസ്‌യുവികൾക്ക് പിന്നിൽ! ക്രോസ്ഓവറുകളുടെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ

മാറ്റങ്ങളോടെ പുതിയ 2022 CB250R നേക്കഡ് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Honda

ആഭ്യന്തര വിപണിയിൽ കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്ല്യു G310 R എന്നിവയ്‌ക്കെതിരെയാണ് ഹോണ്ട CB300R മത്സരിക്കുന്നത്. എന്നിരുന്നാലും ഹോണ്ട അടുത്തിടെ ഇന്ത്യയിൽ നിരവധി പ്രീമിയം മോട്ടോർസൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും പേറ്റന്റ് നേടിയിട്ടുണ്ട്. ആയതിനാൽ ഇവയിൽ ഏതെല്ലാം നിരത്തിലേക്ക് എത്തുമെന്ന് കാത്തിരിക്കുകയാണ് രാജ്യത്തെ മോട്ടോർസൈക്കിൾ പ്രേമികൾ.

Most Read Articles

Malayalam
English summary
Honda launched new 2022 model cb250r naked motorcycle
Story first published: Saturday, June 11, 2022, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X