Just In
- 25 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 2 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 3 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Finance
സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം
- Sports
'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി
- Technology
മോഷണം പോയ റേഞ്ച് റോവർ കാർ കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
എയർബാഗും ഡിസിടി ഗിയർബോക്‌സുമായി 2022 മോഡൽ Honda Gold Wing Tour ഇന്ത്യയിൽ
പുതിയ 2022 മോഡൽ ഗോൾഡ് വിംഗ് ടൂർ പ്രീമിയം മോട്ടോർസൈക്കിളിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട.

ജപ്പാനിൽ നിർമിച്ച് പൂർണമായും ഇറക്കുമതി (CBU) ചെയ്യുന്ന ഗോൾഡ് വിംഗ് ടൂർ മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 39.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇന്ന് മുതൽ പുതിയ ബൈക്കിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. അതേസമയം ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ മോഡലിനായുള്ള ഡെലിവറികളും ഹോണ്ട ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക് കളർ ഓപ്ഷനിൽ ബ്ലാക്ക്ഡ് എഞ്ചിനും മറ്റ് ഘടകങ്ങളും 2022 ഗോൾഡ് വിംഗിന് മനോഹരമായ രൂപമാണ് സമ്മാനിക്കുന്നത്. ഒരു ഡിസിടി ഗിയർബോക്‌സും എയർബാഗും സജ്ജീകരിച്ചിരിക്കുന്ന ഒരൊറ്റ വേരിയന്റിലാണ് പ്രീമിയം ടൂറർ മോട്ടോർസൈക്കിൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്.

2022 ഹോണ്ട ഗോൾഡ് വിംഗ് ഇരുവശത്തും പോളിഷ് ചെയ്ത ഒപ്റ്റിക്കൽ ലെൻസുകളുള്ള ഡ്യുവൽ എൽഇഡി ഫോഗ് ലാമ്പുകൾ ഉൾപ്പെടെ മുഴുവൻ എൽഇഡി ലൈറ്റിംഗുമായാണ് വരുന്നത്. ഇരട്ട ഫോഗ് ലാമ്പുകളും ബൈക്കിന്റെ പ്രത്യേകതയാണ്. ഡയലുകളിലെ കുറഞ്ഞ കോൺട്രാസ്റ്റ് നിറങ്ങളും ഡാർക്ക് ടോണുകളും പ്രീമിയം മോട്ടോർസൈക്കിളിന് ദൃശ്യ ആകർഷണം നൽകുന്നു.

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലും ഇതിന് പ്രീമിയം ടച്ചാണ് ലഭിക്കുന്നത്. ഏഴ് ഇഞ്ച് ഫുൾ കളർ TFT ഡിസ്‌പ്ലേയ്ക്ക് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ സിസ്റ്റം, 2 യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, സ്മാർട്ട് കീ, ടിപിഎംഎസ്, ത്രോട്ടിൽ-ബൈ വയർ എന്നീ സംവിധാനങ്ങളെല്ലാം ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്.

ഇത് ഒരു ബട്ടണിന്റെ ഫ്ലിക്കിലൂടെ റൈഡർക്ക് എല്ലാ വിവരങ്ങളും നൽകാനും സഹായിക്കുന്ന ഒന്നാണ്. സ്‌ക്രീൻ ഓട്ടോമാറ്റിക് അഡ്ജസ്റ്റ്‌മെന്റിനൊപ്പം എട്ട് ബ്രൈറ്റ്‌നെസ് ലെവലുകളും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.സ്‌മാർട്ട് കീ, ക്രൂയിസ് കൺട്രോൾ, 21 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക് തുടങ്ങിയവയാണ് 2022 മോഡൽ ഹോണ്ട ഗോൾഡ് വിംഗ് ടൂർ മോട്ടോർസൈക്കിളിന്റെ പ്രധാന സവിശേഷതകൾ.

റൈഡർ കംഫർട്ട്, ഹീറ്റ് മാനേജ്‌മെന്റ്, എയർ മാനേജ്‌മെന്റ് എന്നിവയ്ക്ക് മുൻഗണന നൽകിയാണ് പുതിയ ഗോൾഡ് വിംഗ് വരുന്നതെന്ന് ഹോണ്ട അവകാശപ്പെടുന്നു. സീറ്റുകൾ സിന്തറ്റിക് ലെതറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ടോപ്പ് ബോക്സുള്ള പന്നിയറുകളും സ്റ്റാൻഡേർഡായി ഹോണ്ട നൽകുന്നുണ്ട്. മോട്ടോർസൈക്കിളിന് 1833 സിസി, ലിക്വിഡ് കൂൾഡ്, ഫോർ-സ്ട്രോക്ക്, 24 വാൽവ് SOHC ഫ്ലാറ്റ്-6 എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇത് പരമാവധി 5500 rpm-ൽ 125 bhp കരുത്തും 4500 rpm-ൽ 170 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുകളിൽ സൂചിപ്പിച്ചതുപോലെ ബൈക്കിന് റിവേഴ്സ് ഫംഗ്ഷനോടുകൂടിയ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (7 സ്പീഡ്) ഉണ്ട്. ടൂർ, സ്‌പോർട്ട്, ഇക്കോൺ, റെയിൻ എന്നിങ്ങനെ നാല് വ്യത്യസ്ത റൈഡിംഗ് മോഡുകളും പുത്തൻ ഗോൾഡ് വിംഗിനുണ്ട്.

എയർബാഗ്, ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, ഡ്യുവൽ കംബൈൻഡ് ബ്രേക്ക് സിസ്റ്റം (D-CBS), ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയും 2022 ഹോണ്ട ഗോൾഡ് വിംഗിന്റെ പ്രത്യേകതകളാണ്.

പുതിയ ഗോൾഡ് വിംഗ് മുൻ മോഡലിന്റെ നവീകരിച്ചതും മെച്ചപ്പെടുത്തിയതുമായ പതിപ്പായാണ് പുറത്തിറങ്ങുന്നത്. കൂടാതെ ഹോണ്ടയുടെ പ്രീമിയം നെറ്റ്‌വർക്കിൽ നിന്നുള്ള ഒരു മുൻനിര ബൈക്കായി ഗോൾഡ് വിംഗ് പ്രീമിയം ഡീലഷിപ്പുകളിലൂടെ മാത്രമാണ് വിൽപ്പനയും നടക്കുക. വർഷങ്ങളായി ഹോണ്ടയിൽ നിന്നുള്ള സാങ്കേതിക മുൻനിര മോട്ടോർസൈക്കിൾ എന്ന നിലയിൽ ഗോൾഡ് വിംഗ് അതിന്റെ പ്രശസ്തി ശക്തിപ്പെടുത്തി.

ടൂറിങ് അനുഭവത്തിന്റെ നിലവാരം ഉയർത്തിക്കൊണ്ട് എയർബാഗോടുകൂടിയ 2022 ഗോൾഡ് വിംഗ് ടൂർ ഡിസിടി മോഡൽ ഉപയോഗിച്ച് ഇരുചക്ര വാഹനങ്ങളിലെ ആഡംബരത്തെ പുനർനിർവചിക്കുന്നതിലെ പുതിയ അധ്യായമാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ ഗോൾഡ് വിംഗിനെക്കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യാദ്വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.