പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

നിരവധി വിചിത്രവും മിന്നുന്നതുമായ സ്‌കൂട്ടറുകളുടെ ആസ്ഥാനമാണ് ജാപ്പനീസ് വിപണി. എന്നാൽ ഇന്ത്യയിലേതു പോലെ തന്നെ ലളിതവും താങ്ങാനാവുന്നതുമായ സ്‌കൂട്ടറുകളാൽ നിറഞ്ഞതാണ് അവിടുത്തേയും നിരത്തുകൾ എന്നതാണ് കൗതുകകരമായ വസ്‌തുത.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

ഈ സെഗ്മെന്റിൽ ഹോണ്ടയുടെ ആധിപത്യവും ഏതാണ്ട് സമാനമാണ്. അതിനാൽ തന്നെ ജനപ്രിയമായ രണ്ട് എൻട്രി ലെവൽ സ്‌കൂട്ടറുകളുടെ നവീകരിച്ച മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

ജിയോർണോ, ഡങ്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ട് സ്കൂട്ടറുകളും ദൈനംദിന യാത്രികരെ തിരയുന്ന ഉപഭോക്താക്കൾക്ക് ലളിതമായ റൈഡിംഗ് അനുഭവമാണ് നൽകുന്നത്. പുതിയ ഹോണ്ട 50 സിസി സ്കൂട്ടറുകൾക്ക് ഒരേ ഘടകങ്ങളാണ് ലഭിക്കുന്നത്. എന്നാൽ വ്യത്യസ്ത രുചികളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്തമായ രൂപകൽപ്പനയാണ് മുന്നോട്ടുകൊണ്ടുപോവുന്നത്.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

ജിയോർണോ ഒരു റെട്രോ ഡിസൈൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ആധുനിക സ്റ്റൈലിംഗ് ഘടകങ്ങളുള്ള യുവ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമാക്കിയാണ് ഡങ്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. എന്നാൽ രണ്ട് സ്കൂട്ടറുകളും ലളിതവും നിഷ്പക്ഷവുമായ രൂപമാണ് വാഗ്ദാനം ചെയ്യുന്നത്.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

മാത്രമല്ല ഹോണ്ടയുടെ ഉയർന്ന നിലവാരത്തിന്റെ മതിപ്പും ഈ 50 സിസി സ്‌കൂട്ടറുകൾ പ്രകടമാക്കുന്നുമുണ്ട്. ജിയോർണോ ഒരു സാധാരണ വലിപ്പമുള്ള സ്കൂട്ടറിന്റെ എല്ലാ കഴിവുകളും മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും അതിന്റെ വളഞ്ഞ ബോഡി വർക്കോടുകൂടിയ മൊത്തത്തിലുള്ള റെട്രോ സ്‌കൂട്ടർ ഡിസൈൻ സൂചകങ്ങളും ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റുകളായി എടുത്തുപറയാം.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

ഒറ്റനോട്ടത്തിൽ വെസ്പയുടെ റെട്രോ സ്കൂട്ടറുകളെയാണ് ജിയോർണോ ഓർമിപ്പിക്കുന്നത്. ഹെഡ്‌ലാമ്പ്, ടെയിൽലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, റിയർ ഫെൻഡറുകൾ, ടെയിൽ സെക്ഷൻ എന്നിവയ്ക്ക് ചുറ്റുമുള്ള ക്രോം ഹൈലൈറ്റുകൾ സ്‌കൂട്ടറിന് റെട്രോ രൂപമാണ് സമ്മാനിച്ചിരിക്കുന്നത്.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

മറുവശത്ത് ചുറ്റുമുള്ള എഡ്ജ് പാനലുകളാൽ ഡങ്ക് കൂടുതൽ സ്റ്റൈലിഷും മോഡേണും ആയാണ് പൂർത്തീകരിച്ചിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. മുൻവശത്തെ ആപ്രോണിൽ ഘടിപ്പിച്ചിരിക്കുന്നതും ബൾബ് ടേൺ ഇൻഡിക്കേറ്ററുകളാൽ ചുറ്റുമായി വി-ആകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലൈറ്റും റെട്രോ രൂപത്തിന് അടിവരയിടുന്നുമുണ്ട്.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

സിൽവർ നിറമുള്ള അലോയ് വീലുകളിൽ സഞ്ചരിക്കുന്ന ജിയോർണോയിൽ നിന്ന് വ്യത്യസ്തമായി ഡങ്ക് കറുത്ത അലോയ് വൂലുകളിലാണ് നിരത്തിലെത്തുന്നത്. ഇത് സ്‌കൂട്ടറിന്റെ സ്പോർട്ടി രൂപം വർധിപ്പിക്കുന്നുമുണ്ട്. രണ്ട് മോഡലുകളും ഒന്നിലധികം കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് വിപണിയിൽ എത്തുന്നത്.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

വിർജിൻ ബീജ്, പേൾ ഡീപ് മഡ് ഗ്രേ, മാറ്റ് ആർമർഡ് ഗ്രീൻ മെറ്റാലിക്, സമ്മർ പിങ്ക് എന്നിങ്ങനെ നാല് പെയിന്റ് സ്കീമുകളിലാണ് ജിയോർണോ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഡങ്കിന് മാറ്റ് ജീൻസ് ബ്ലൂ മെറ്റാലിക്, പേൾ ഡീപ് മഡ് ഗ്രേ, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നീ മൂന്നു കളർ ഓപ്ഷനുകളാണ് ഹോണ്ട ലഭ്യമാക്കിയിരിക്കുന്നത്.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

സിറ്റി യാത്രകൾക്ക് അനുയോജ്യമായ നിരവധി യാത്രാ സൗഹൃദ സൗകര്യങ്ങളാൽ രണ്ട് സ്കൂട്ടറുകളും സമ്പന്നമാണ്. ജിയോർണോയിലും ഡങ്കിലും ഒരു അനലോഗ് കൺസോളും (താഴെ ഒരു ഡിജിറ്റൽ ഇൻസെറ്റിനൊപ്പം) ഗ്ലോവ്‌ബോക്‌സിനുള്ളിൽ 12V യുഎസ്ബി ചാർജിംഗ് പോർട്ടും ഹോണ്ട സജ്ജീകരിച്ചിരിക്കുന്നു. അത് 500 മില്ലി സ്റ്റോറേജും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

മധ്യഭാഗത്തുള്ള ഒരു വലിയ ഹുക്ക് പരന്ന ഫുട്‌ബോർഡിൽ ലഗേജ് പിൻ ചെയ്യാൻ അനുവദിക്കുന്നു. ഈ രണ്ട് ഹോണ്ട 50 സിസി സ്‌കൂട്ടറുകളും ഒരു മാന്യമായ 23 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജാണ് ഒരുക്കിയിരിക്കുന്നത്. ഡങ്കും ജിയോർണോയും 4.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു. കൂടാതെ പരമാവധി 75-80 കിലോമീറ്റർ മൈലേജും ഇവ നൽകുന്നു.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

ഒരു ഫുൾ ടാങ്കിൽ ഏകദേശം 340-350 കിലോമീറ്റർ ദൂരം വരെ ഇവയ്ക്ക് നൽകാനാവും. രണ്ട് സ്‌കൂട്ടറുകളും 81 കിലോ ഭാരമുള്ളതാണ്. ഡങ്കിന് 730 മില്ലീമീറ്റർ സീറ്റ് ഉയരം ലഭിക്കുമ്പോൾ ജിയോർണോയിൽ ഇത് 720 മില്ലീമീറ്ററാണ്. അതിനാൽ ഉയരം കുറഞ്ഞവർക്കായുള്ള മികച്ച തെരഞ്ഞെടുപ്പാകുമിത്.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

രണ്ട് സ്കൂട്ടറുകൾക്കും കരുത്തേകുന്നത് 8,000 rpm-ൽ 4.5 bhp പവറും 6,000 rpm-ൽ 4.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന 49 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. ഹാർഡ്‌വെയർ കോൺഫിഗറേഷനിൽ ഹോണ്ട മോഡലുകൾക്ക് മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളുടെ സസ്പെൻഷൻ സജ്ജീകരണമാണ് ഉൾപ്പെടുന്നത്.

പ്രായോഗികതയും പുതുമകളും ഏറെ; Giorno, Dunk 50 സിസി സ്‌കൂട്ടറുകളുടെ പുത്തൻ പതിപ്പുമായി Honda

ജിയോർണോ പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകൾ നൽകുമ്പോൾ ഡങ്കിന് മോണോ ഷോക്ക് ലഭിക്കുന്നു. ആദ്യത്തേതിന് രണ്ടറ്റത്തും ഡ്രം ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നതെങ്കിൽ രണ്ടാമത്തേതിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിൻ ബ്രേക്കും ലഭിക്കും.

Most Read Articles

Malayalam
English summary
Honda launched the new giorno and dunk 50cc scooters with updated features
Story first published: Saturday, January 15, 2022, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X