ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(HMSI) ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഭാവി പദ്ധതികൾ പ്രഖ്യാപിച്ചു. ഭാവിയിലെ സാങ്കേതികവിദ്യകളിലും ഇതര മൊബിലിറ്റി സംവിധാനങ്ങളിലും കമ്പനി പ്രവർത്തിക്കും.

ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

HMSI തങ്ങളുടെ മനേസർ (ഹരിയാന) പ്ലാന്റിനെ 'മേക്കിംഗ് ഇൻ ഇന്ത്യ ഫോർ വേൾഡ്' എന്നതിനായുള്ള ഒരു ഗ്ലോബൽ റിസോഴ്സ് ഫാക്ടറിയായി കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.

ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

ഇന്ത്യയ്ക്കായി ഇന്ധനക്ഷമതയുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുമെന്നും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, കമ്പനി അതിന്റെ പ്രൊഡക്ട് പോർട്ട്‌ഫോളിയോയിൽ ഫ്ലെക്സ് ഫ്യുവൽ സാങ്കേതികവിദ്യയുടെ ഘട്ടം ഘട്ടമായുള്ള നടപ്പാക്കലും സംയോജനവും ആസൂത്രണം ചെയ്യുന്നു. കമ്മ്യൂട്ടർ സെഗ്‌മെന്റിൽ പുതിയ ലോ എൻഡ് മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

പുതിയ ചെലവ് കുറഞ്ഞ മോട്ടോർസൈക്കിൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ ദൈനംദിന യാത്രാമാർഗം നൽകുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

ഹോണ്ട ഇതിനകം തന്നെ ബ്രസീൽ വിപണിയിൽ ഒന്നിലധികം ഫ്ലെക്സ് ഫ്യുവൽ എക്യുപ്പ്ഡ് മോട്ടോർസൈക്കിളുകൾ വിൽക്കുന്നുണ്ട്. "ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ തടസ്സമില്ലാത്ത ഫ്ലെക്സ് ഫ്യുവൽ പരിവർത്തനം" നടത്താൻ സജ്ജമാണെന്ന് കമ്പനി വിശ്വസിക്കുന്നു.

ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ വരും വർഷങ്ങളിൽ രാജ്യത്തെ ഹോണ്ടയുടെ മറ്റ് അനുബന്ധ കമ്പനികളുടെ പിന്തുണയോടെ ഒന്നിലധികം ഇലക്ട്രിക് വാഹന മോഡലുകളും രാജ്യത്ത് അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.

ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

ഇവി മോഡൽ ലൈനപ്പ് തയ്യാറാക്കുന്നതിനും ഇന്ത്യയിലെ മൊത്തത്തിലുള്ള ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനുമായി ഹോണ്ട നിലവിൽ അതിന്റെ സാധ്യത പഠനത്തിന്റെ ഘട്ടത്തിലാണ്. 2050 ഓടെ ആഗോളതലത്തിൽ ഹോണ്ട മോട്ടോർസൈക്കിളുകളും ഓട്ടോമൊബൈലുകളും ഉൾപ്പെടുന്ന ട്രാഫിക് കൊളീഷൻ മരണങ്ങൾ പൂജ്യമാക്കാനും ഹോണ്ട ലക്ഷ്യമിടുന്നു.

ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

ശക്തമായ തദ്ദേശീയ പിന്തുണയോടെ ഹോണ്ടയുടെ ആഗോള വൈദഗ്‌ധ്യത്തിന്റെ സമന്വയം കൊണ്ടുവരുന്നതിലൂടെ, HMSI ഇന്ത്യയിൽ അതിന്റെ ചക്രവാളങ്ങൾ കൂടുതൽ വിപുലീകരിക്കും എന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും പ്രസിഡന്റും CEO -യുമായ ശ്രീ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.

ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

ഭാവിയിൽ ഫ്ലെക്‌സ് ഫ്യുവൽ ടെക്‌നോളജിയും ഒന്നിലധികം ഇവി മോഡൽ അവതരണവും മികച്ച നിലയിൽ നടപ്പിലാക്കുന്നത് ആവേശകരമായ ഒരു യാത്രയിലേക്ക് നയിക്കും. ആഭ്യന്തര വിപണിയിൽ പുതിയ രസകരമായ മോഡലുകളുടെ ബിസിനസ്സ് വർധിപ്പിക്കുന്നതിനിടയിൽ ലോ എൻഡ് മോട്ടോർസൈക്കിൾ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനും HMSI പദ്ധതിയിടുന്നു.

ഇന്ത്യയ്ക്കായി ചെലവ് കുറഞ്ഞ പുത്തൻ മൈലേജ് ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി Honda

വിദേശത്തേക്ക് സമാന്തരമായി ചിറകുകൾ വികസിപ്പിച്ചുകൊണ്ട്, ആഗോള നിലവാരത്തിലുള്ള ഹൈ ക്വാളിറ്റി സ്റ്റാഡേർഡുകളുള്ള കൂടുതൽ വികസിത രാജ്യങ്ങളെ സേവിക്കാൻ HMSI ലക്ഷ്യമിടുന്നു.

Most Read Articles

Malayalam
English summary
Honda motorcylces to launch affordable mileage bike for indian market details
Story first published: Friday, April 22, 2022, 14:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X