Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 2023 ഓടെ 'ആക്ടിവ' ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഹോണ്ടയുടെ കണക്കനുസരിച്ച്, വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ അടുത്ത സാമ്പത്തിക വർഷത്തോടെ തയ്യാറാകും.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റ് അറ്റ്‌സുഷി ഒഗാറ്റയാണ് ഇന്ത്യയിലെ ഇവി സ്‌പെയ്‌സിലേക്ക് കടക്കാനുള്ള ഹോണ്ടയുടെ പദ്ധതികളെക്കുറിച്ചുള്ള വാർത്ത വെളിപ്പെടുത്തിയത്.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിനും ഹോണ്ട ഇതേ പേര് ഉപയോഗിക്കുന്നത് ലോജിക്കലാണ്. 'ആക്ടിവ' നെയിംപ്ലേറ്റിൽ വിശ്വാസ്യതയും പ്രകടനവും പോലെയുള്ള ബ്രാൻഡിന്റെ USP -കൾ ഉള്ളതിനാൽ ഇത് ഉപഭോക്താക്കൾക്ക് ബ്രാൻഡുമായി കണക്റ്റുചെയ്യുന്നത് എളുപ്പമാക്കും.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

രാജ്യത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ആക്ടിവ നെയിപ്ലേറ്റ് ഇവിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചേക്കാം എന്നാവും ജാപ്പനീസ് ടു വീലർ ഭീമൻ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഈ മോഡൽ അടുത്തിടെ ബൗൺസ് ഇൻഫിനിറ്റിയിൽ അവതരിപ്പിച്ച് ബാറ്ററി സ്വാപ്പിംഗ് സംവിധാനവുമായി വരും എന്ന് ഞങ്ങൾ കരുതുന്നു.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

എന്നിരുന്നാലും, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ഇന്ത്യൻ വിപണിയിൽ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കുമോ അതോ അന്താരാഷ്ട്ര പ്രൊഡക്ട് നിരയിൽ നിന്ന് നിലവിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ ചെറുതായി പരിഷ്കരിച്ച പതിപ്പ് ഉപയോഗിക്കുമോ എന്ന് വ്യക്തമല്ല.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

നിലവിൽ, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ബെൻലി ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ പരീക്ഷിച്ച് വരികയാണ്, കൂടാതെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയിലും (ARAI) ഈ സ്കൂട്ടർ കണ്ടെത്തിയിരുന്നു.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

ബെൻലി ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ച് പറയുമ്പോൾ, ജപ്പാനിൽ ഹോണ്ട ഇലക്ട്രിക് സ്കൂട്ടറിന്റെ നാല് വ്യത്യസ്ത മോഡലുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വകഭേദങ്ങളിൽ ബെൻലി e: I, ബെൻലി e: I പ്രോ, ബെൻലി e: II, ബെൻലി e: II പ്രോ എന്നിവ ഉൾപ്പെടുന്നു.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

ബെൻലി ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടർ പ്രാഥമികമായി B2B, B2C വിഭാഗങ്ങളിലെ ലാസ്റ്റ് മൈൽ ഡെലിവറികൾക്കായി ഉദ്ദേശിച്ചുള്ളതാണെങ്കിലും, പവർട്രെയിനും ഹാർഡ്‌വെയറും യാത്രക്കാർക്ക് അനുയോജ്യമായ ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരാൻ ഉപയോഗിക്കാം.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടർ ഇതിനകം തന്നെ പരീക്ഷണം നടത്തിക്കഴിഞ്ഞതിനാൽ, ഈ ഇലക്ട്രിക് സ്‌കൂട്ടർ വരാനിരിക്കുന്ന ഹോണ്ട 'ആക്ടിവ' ഇലക്ട്രിക് സ്‌കൂട്ടറിന് അടിത്തറയിടുമെന്ന് അനുമാനിക്കാം.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

കൂടാതെ, ഹോണ്ടയ്ക്ക് തങ്ങളുടെ അന്താരാഷ്ട്ര പ്രൊഡക്ട് പോർട്ട്‌ഫോളിയോയിൽ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളും ഉണ്ട്. ഇതിൽ ഹോണ്ട PCX ഇലക്ട്രിക്, ഹോണ്ട ഗൈറോ e:, ഹോണ്ട ഗൈറോ കനോപ്പി e: തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെടുന്നു.

Honda Activa ഇലക്ട്രിക് സ്കൂട്ടർ അണിയറയിൽ; അവതരണം 2023 -ൽ

ഇവി മേഖലയിൽ ഹോണ്ടയ്ക്ക് ഇതിനകം തന്നെ വലിയ പദ്ധതികളുണ്ട്. ബാറ്ററി പായ്ക്കുകൾ നിർമ്മിക്കുന്നതിനായി കമ്പനി അടുത്തിടെ ഒരു പുതിയ അനുബന്ധ സ്ഥാപനം സ്ഥാപിച്ചു. 133 കോടി രൂപ മൂലധനത്തോടെയാണ് ഈ പുതിയ അനുബന്ധ സ്ഥാപനം ജാപ്പനീസ് നിർമ്മാതാക്കൾ രൂപീകരിച്ചത്. ഹോണ്ട 'ആക്ടിവ' ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കുന്നതോടെ, ഈ വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കാൻ ഹോണ്ട പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Honda planning to launch activa ev in india by 2023
Story first published: Thursday, May 5, 2022, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X