ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

പുതിയ CB300F ലോഞ്ച് ചെയ്തതുമുതല്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അതിന്റെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പേജുകളിലും ഒരു പുതിയ സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ചിരുന്നു. ആക്ടിവ 7G ആയിരിക്കും ഇതെന്ന് സൂചനകളുണ്ടായിരുന്നു.

ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ടീസര്‍ ചിത്രത്തിലാണ് ഇത് ആക്ടിവ 6G-യുടെ പ്രീമിയം പതിപ്പായിരിക്കുമെന്ന സൂചന ലഭിക്കുന്നത്. ഉത്സവ സീസണില്‍ ആക്ടിവ ശ്രേണിയുടെ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മോഡലിനെ അവതരിപ്പിക്കുന്നത്.

ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

ഇപ്പോഴിതാ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ പുതിയ സ്‌കൂട്ടര്‍ ആക്ടിവ പ്രീമിയം എഡിഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. നിലവിലെ ആക്ടിവ 6G അടിസ്ഥാനമാക്കി, പ്രീമിയം പതിപ്പിന് വേറിട്ടുനില്‍ക്കാന്‍ സഹായിക്കുന്ന ചില സവിശേഷമായ ഡിസൈന്‍ ടച്ചുകള്‍ ലഭിക്കുന്നുവെന്ന് കാണാന്‍ സാധിക്കും.

ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

ഫ്രണ്ട് ഏപ്രണിലെ ഫോക്സ് വെന്റുകളിലെ ക്രോം ആക്സന്റുകള്‍ ഇപ്പോള്‍ ടയറുകള്‍ പോലെ ഗോള്‍ഡ് നിറത്തിലാണ്. പ്ലാസ്റ്റിക്കും സീറ്റ് അപ്‌ഹോള്‍സ്റ്ററിയും ഇപ്പോള്‍ ബ്രൗണ്‍ നിറത്തിലുള്ള ഷേഡിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്, റിയര്‍ ഗ്രാബ് ഹാന്‍ഡില്‍ ഇപ്പോള്‍ ബോഡി കളറില്‍ സില്‍വര്‍ ഫിനിഷ് ചെയ്തിട്ടുണ്ട്. കൂടാതെ, ഫ്രണ്ട് സസ്‌പെന്‍ഷന്റെയും ഡ്രൈവ്‌ട്രെയിന്‍ കവറിന്റെയും അടിസ്ഥാനം ഇപ്പോള്‍ ബ്ലാക്ക് നിറത്തിലാണ്.

ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

പുതിയ മോഡല്‍ ആക്ടിവ 6G-യുടെ നിലവിലെ രണ്ട് വേരിയന്റുകള്‍ക്ക് മുകളില്‍ മോഡല്‍ സ്ഥാനം പിടിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

അതേസമയം പുതിയ ആക്ടിവ പ്രീമിയം എഡിഷന്റെ വില ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്ടിവ 6G നിലവില്‍ 72,400 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തുന്നത്. ഇതിന്റെ ടോപ്പ് എന്‍ഡ് പതിപ്പിന് 74,500 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

വരും ദിവസങ്ങളില്‍ ഈ മോഡലിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്സവ സീസണ്‍ അടുക്കുമ്പോള്‍, വാഹന നിര്‍മാതാക്കള്‍ സാധാരണയായി തങ്ങളുടെ നിലവിലുള്ള ബാഡ്ജുകളുടെ പുതിയ പ്രത്യേക പതിപ്പുകള്‍ അവതരിപ്പിക്കാന്‍ പ്രവണത കാണിക്കുന്നത് ഒരു നിത്യ സംഭവമാണ്.

ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുമായി ഹോണ്ടയും അതേ പാത പിന്തുടരുന്നുവെന്ന് വേണം പറയാന്‍. വരാനിരിക്കുന്ന ആക്ടിവ് പ്രീമിയം പതിപ്പുകളെക്കുറിച്ച് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

അതേ ബോഡി ഡിസൈന്‍ നിലനിര്‍ത്തുന്നതിനാല്‍, ബാക്കിയുള്ള ഹാര്‍ഡ്‌വെയറുകളും ഫീച്ചറുകളും അതേപടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിന്‍ സവിശേഷതകളിലും മാറ്റം ഒന്നും ഉണ്ടാകില്ലെന്ന് വേണം പ്രതീക്ഷിക്കാന്‍.

ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda

സ്റ്റാന്‍ഡേര്‍ഡ് ആക്ടിവ 6G-യില്‍ കണ്ടതിന് സമാനമായ 109 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാകും കരുത്ത് പകരുക. അത് 8,000 rpm-ല്‍ 7.8 bhp കരുത്തും 5,250 rpm-ല്‍ 8.84 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. CVT ആണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. വിപണിയില്‍ ടിവിഎസ് ജുപിറ്റര്‍, സുസുക്കി ആക്‌സെസ് എന്നിവരാകും എതിരാളികള്‍.

Most Read Articles

Malayalam
English summary
Honda revealed activa premium edition new images launch soon
Story first published: Tuesday, August 16, 2022, 20:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X