പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

നീണ്ടകാലമായി ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിലെ അംഗമായതിനാൽ ഹോർനെറ്റ് എന്ന മോഡലിനെ ഏവർക്കും സുപരിചിതമാണ്. ആദ്യം 160 സിസി എഞ്ചിനുമായി ഹൃദയം കവർന്ന മോഡൽ ഇപ്പോൾ 180 സിസി സെഗ്മെന്റിലാണ് മത്സരിക്കുന്നത്.

പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

എന്നാൽ ഹോർനെറ്റിന്റെ മിഡിൽവെയ്‌റ്റ് പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. CB750 ഹോർനെറ്റ് എന്ന് വിളിപ്പേരുള്ള മോഡൽ പുതിയ ലിക്വിഡ് കൂൾഡ്, 755 സിസി പാരലൽ-ട്വിൻ എഞ്ചിനുമായാണ് കളത്തിലെത്തിയിരിക്കുന്നത്.

പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

നാല് റൈഡർ മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ഓപ്ഷണൽ ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ എന്നിങ്ങനെയുള്ള ഇലക്ട്രോണിക് റൈഡർ എയ്ഡുകളുടെ ഒരു സമഗ്രമായ പായ്ക്കേജോടെയാണ് ഹോർനെറ്റ് മിഡിൽവെയ്‌റ്റ് സെഗ്മെന്റിലേക്ക് കടന്നുവന്നിരിക്കുന്നത്.

പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

പുതിയ 755 സിസി പാരലൽ-ട്വിൻ എഞ്ചിൻ ഇന്ന് വിപണിയിലുള്ള മിക്ക ആധുനിക പാരലൽ ട്വിൻ ബൈക്കുകളേയും പോലെ തന്നെ വി-ട്വിൻ എഞ്ചിന്റെ ശബ്ദം അനുകരിക്കാൻ 270-ഡിഗ്രി ഫയറിംഗ് ഓർഡർ ഉപയോഗിക്കുന്നുണ്ട്. സ്ലിപ്പ്/അസിസ്റ്റ് ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയർബോക്‌സാണ് ഈ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്.

പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

ഇത് ഒരു ഓപ്‌ഷണൽ ബൈ-ഡയറക്ഷണൽ ക്വിക്ക്‌ഷിഫ്റ്റർ ഉപയോഗിച്ച് സജ്ജീകരിക്കാനും കഴിയുമെന്നും ഹോണ്ട പറയുന്നു. 41 mm ഷോവ SFF-BP (പ്രത്യേക ഫംഗ്ഷൻ ഫോർക്ക്-ബിഗ് പിസ്റ്റൺ), പ്രോ-ലിങ്ക് മോണോഷോക്ക് എന്നിവയാൽ സസ്പെൻഷൻ ക്രമീകരിച്ചിരിക്കുന്ന സ്റ്റീൽ ഡയമണ്ട് ഫ്രെയിമിലാണ് ഈ പുതിയ മോട്ടോർസൈക്കിളിനെ കമ്പനി നിർമിച്ചെടുത്തിരിക്കുന്നതും.

പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

15.2 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 190 കിലോഗ്രാം ഭാരവും 795 mm സീറ്റ് ഹൈറ്റുമാണ് CB750 ഹോർനെറ്റിന് ബൈക്കിനുള്ളത്. ഇനി ഇലക്ട്രോണിക് സജ്ജീകരണങ്ങളിലേക്ക് നോക്കിയാൽ ഹോണ്ട സാധാരണയായി അവരുടെ ഇൻലൈൻ-ഫോർ 650 മോഡലുകൾക്കൊപ്പം ഇലക്ട്രോണിക് റൈഡർ അസിസ്റ്റുകൾ ഒരു മിനിമമായി നിലനിർത്തിയിട്ടുണ്ട്.

പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

എന്നാൽ ഇവയിൽ നിന്നും പുതിയ CB750 ഹോർനെറ്റ് അൽപം വ്യത്യസ്‌തമാണ്. 5 ഇഞ്ച് ഫുൾ-കളർ TFT ഡിസ്‌പ്ലേയാണ് അതിലെ ഏറ്റവും ഹൈലൈറ്റായ കാര്യം. ഇലക്ട്രോണിക് റൈഡ്-ബൈ-വയർ ത്രോട്ടിൽ സജ്ജീകരിച്ചിരിക്കുന്ന മിഡിൽവെയ്റ്റ് മോഡലിന് സ്‌പോർട്ട്, സ്റ്റാൻഡേർഡ്, റെയിൻ, യൂസർ (പൂർണമായി കസ്റ്റമൈസ് ചെയ്യാവുന്നത്) എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകൾ ഉണ്ട്.

പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ എന്നിവയുടെ മൂന്ന് ലെവലുകളും ഓഫറിലുണ്ട്. എന്നാൽ ഇവ കസ്റ്റമൈസ് ചെയ്യാൻ കഴിയില്ല.ക്രമീകരിക്കാവുന്ന എഞ്ചിൻ ബ്രേക്കിംഗും എഞ്ചിൻ പവർ മോഡുകളും കൂടാതെ ഒരു ഓപ്ഷണൽ ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും പുതിയ ഹോണ്ട CB750 ഹോർനെറ്റിനെ തികച്ചും വ്യത്യസ്‌തമാക്കുന്നുവെന്ന് പറയാം.

പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

TFT ഡിസ്‌പ്ലേയ്‌ക്കായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും CB750 ഹോർനെറ്റിൽ ഹോണ്ട സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മുമ്പ് കണ്ടിട്ടില്ലാത്ത ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ പോലും ഇതിലേക്ക് കൂട്ടിച്ചേർക്കാൻ ഹോണ്ട പ്രത്യേകം ശ്രദ്ധിച്ചുവെന്നതും ഏറെ സ്വീകാര്യമായ കാര്യമാണ്. അന്താരാഷ്ട്ര വിപണിയിൽ, Honda CB750 ഹോർനെറ്റിന് 6,999 പൗണ്ടാണ് വില. ഇത് ഏകദേശം 6.50 ലക്ഷം രൂപയോളം വരും.

പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

അന്താരാഷ്ട്ര വിപണിയിൽ പ്രധാനമായും യമഹ MT 07 മോഡലിന്റെ വിപണിയാണ് ഹോണ്ട പുത്തൻ ഹോർനെറ്റ് CB750 പതിപ്പിലൂടെ ഉന്നംവെക്കുന്നത്. ഹോണ്ടയുടെ തന്നെ CB650R, ട്രയംഫ് ട്രൈഡന്റ് 660 എന്നിവയേക്കാൾ താങ്ങാനാവുന്ന വിലയും ഈ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളിന്റെ സവിശേഷതയായതിനാൽ ചലനങ്ങൾ ഉണ്ടാക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Honda revealed new cb750 hornet middleweight motorcycle with parallel twin engine
Story first published: Thursday, October 6, 2022, 12:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X