U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

ഇലക്ട്രിക് ഇരുചക്ര വാഹന വിപണി വളരുമ്പോൾ ഇതുവരെ കാഴ്ച്ചക്കാരായി നിന്നിരുന്ന ഇന്ത്യയിലെ പല പ്രമുഖ ബ്രാൻഡുകളും കളത്തിലേക്ക് ഇറങ്ങാനിരിക്കുയാണ്. ഇതിനുള്ള നീക്കങ്ങളാരംഭിച്ച് ഹീറോ മോട്ടോകോർപ്പും യമഹയും ഹോണ്ടയുമെല്ലാം പദ്ധതി മുന്നോട്ടു കൊണ്ടുപോവുമ്പോൾ രാജ്യത്ത് സ്റ്റാർട്ടപ്പ് കമ്പനികളെല്ലാം വിപണിയിൽ നിലയുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

ഹോണ്ട 2023 ഓടെ ആക്ടിവ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാനുള്ള ഒരുക്കത്തിലെന്ന വാർത്തകൾ നേരത്തെ വന്നിരുന്നെങ്കിലും പുതിയൊരു നീക്കവുമായി ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ വർഷം ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയായ ചൈനയിൽ അവതരിപ്പിച്ച യു-ഗോ ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിലേക്ക് പരിചയപ്പെടുത്തിയേക്കുമെന്നതാണ് പുതിയ റിപ്പോർട്ട്.

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

ഇതിന്റെ ഭാഗമായി യു-ഗോ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള പേറ്റന്റും ഹോണ്ട ഇന്ത്യയിൽ നേടിയിരിക്കുകയാണ്. 1992-ൽ ഗ്വാങ്‌ഷു മോട്ടോഴ്‌സ് ഗ്രൂപ്പ് കമ്പനിയും ജപ്പാൻ ഹോണ്ട മോട്ടോറും ചേർന്ന് സ്ഥാപിച്ച സംയുക്ത സംരംഭമായ വുയാങ്-ഹോണ്ട മോട്ടോർസ് (ഗ്വാങ്‌ഷു) കമ്പനിയിലൂടെ സ്‌കൂട്ടർ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ചിരുന്നു.

MOST READ: ദീർഘദൂര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിളുകൾ ഇവയൊക്കെ

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

ഹോണ്ട യു-ഗോ റെഗുലർ, ലോ-സ്പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്. യു-ഗോ ഇവിക്ക് 1.2 kW റേറ്റുചെയ്ത പവറും 1.8 kW പീക്ക് പവറും ഉണ്ട്. മോട്ടോർ പരമാവധി 88 ശതമാനം കാര്യക്ഷമത നൽകുന്നവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

ഈ ഇലക്ട്രിക് സ്കൂട്ടറിന് പരമാവധി 53 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുമെന്നും ജാപ്പനീസ് ബ്രാൻഡ് പറയുന്നു. ഒറ്റ ചാർജിൽ 65 കിലോമീറ്ററിന് മുകളിലാണ് റൈഡിംഗ് റേഞ്ച് കണക്കാക്കുന്നത്.

MOST READ: മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

നഗരങ്ങളിലെ യാത്രാ ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് സീറോ എമിഷൻ സ്‌കൂട്ടറിന്റെ വില 7,988 ചൈനീസ് യുവാനാണ്. ഇത് ഏകദേശം 93,000 രൂപയോളം മാത്രമാണ് വില മതിക്കുന്നത്. ഹോണ്ട യു-ഗോയുടെ ബേസ് വേരിയന്റ് 0.8 kW ആണ് നൽകുന്നത്. ഇതിന് 43 കിലോമീറ്റർ വേഗതയും പുറത്തെടുക്കാനാവും. ലോഞ്ച് ചെയ്യുമ്പോൾ, ഇതിന്റെ വില 7,499 യുവാൻ ആയിരുന്നു. അതായത് ഏകദേശം 87,400 രൂപയെന്ന് സാരം.

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

കൂടാതെ രണ്ട് വേരിയന്റുകളിലും നീക്കം ചെയ്യാവുന്ന 48 വോൾട്ട് ലി-അയൺ ബാറ്ററി പായ്ക്ക് ഉണ്ടെന്നതും ഏറെ പ്രായോഗികമാണ് സ്‌കൂട്ടർ എന്ന് മനസിലാക്കാം. രണ്ടാമത്തെ ബാറ്ററി ഉപയോഗിച്ച് റേഞ്ച് 130 കിലോമീറ്ററായി വർധിപ്പിക്കാമെങ്കിലും സീറ്റിനടിയിലെ സംഭരണശേഷി നഷ്ടപ്പെടുമെന്നതിനാൽ ഇതിന് ചെലവ് വരും.

MOST READ: വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ഈ ഇലക്ട്രിക് സ്കൂട്ടറിനായി കമ്പനി വൃത്തിയുള്ളതും ചുരുങ്ങിയതുമായ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. വലിയ ഫുട്‌ബോർഡ്, ബാറ്ററി സ്റ്റാറ്റസ്, റേഞ്ച്, മോഡ്, സ്പീഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങളുള്ള എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, ആന്റി-തെഫ്റ്റ് അലാറം, 26 ലിറ്റർ മൊത്തത്തിലുള്ള അണ്ടർസ്റ്റോറേജ് സ്പേസ് എന്നിവയാണ് ഹോണ്ട യു-ഗോയിലെ ചില പ്രധാന സവിശേഷതകൾ.

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

ഇതിനു പുറമെ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, ഷാർപ്പ് എൽഇഡി ടെയിൽ ലാമ്പ്, ഇന്റഗ്രേറ്റഡ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, സിംഗിൾ പീസ് ബ്ലാക്ക് സീറ്റ് എന്നിവയാൽ ചുറ്റപ്പെട്ട ബോക്‌സി എൽഇഡി ഹെഡ്‌ലാമ്പുള്ള മുൻഭാഗം എന്നിവയും ഹോണ്ട യു-ഗോ ഇലക്‌ട്രിക് സ്‌കൂട്ടറിനെ തികച്ചും ആധുനികവും സവിശേഷവുമാക്കുന്നുണ്ട്.

MOST READ: MG Gloster എസ്‌യുവിയിൽ മുംബൈ എയർപോർട്ടിൽ തിളങ്ങി സണ്ണി ലിയോൺ; വീഡിയോ

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

ഉയരമുള്ള ഹാൻഡിൽബാർ, വശങ്ങളിൽ യു-ഗോ എന്ന പേര്, കറുത്ത അലോയ് വീലുകൾ എന്നിവയുള്ള സുഖപ്രദമായ എർഗണോമിക്‌സും ഇതിലുണ്ട്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും ഇരട്ട റിയർ ഷോക്ക് അബ്‌സോർബർ സെറ്റപ്പിലുമാണ് ഹോണ്ട യു-ഗോ ഇലക്‌ട്രിക് സ്കൂട്ടറിന്റെ സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയർ അലോയ് വീലുകളിലാണ് സ്കൂട്ടർ ഒരുങ്ങിയിരിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റ് ഉയരം 740 മില്ലീമീറ്റർ ആണ്. ഇതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ജിപിഎസും വരെ ഹോണ്ട നൽകിയിട്ടുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. യു-ഗോയുടെ ഫ്രെയിം ഹോണ്ട മോട്ടോർസൈക്കിൾ-ഗ്രേഡിലുള്ള കട്ടിയുള്ള ഉയർന്ന കരുത്തുള്ള സ്റ്റീൽ പൈപ്പിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്.

U-Go ബജറ്റ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

ബ്രാൻഡ് പറയുന്നത് അനുസരിച്ച് മോശം റോഡുകളിൽ ഈട് നിൽക്കാൻ യു-ഗോ പ്രാപ്തമാണ്. മുമ്പ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യയിൽ PCX, X-Adv എന്നിവയ്ക്ക് പേറ്റന്റ് നേടിയിരുന്നെങ്കിലും ഇതുവരെ ഇവ വിപണിയിൽ എത്തിയിട്ടുമില്ല. നിലവിൽ പ്രാദേശിക വിപണിയിൽ ഒരു ഇ-സ്കൂട്ടർ വികസിപ്പിക്കുകയാണ് കമ്പനി. ആയതിനാൽ ഇതിന്റെ രൂപകൽപ്പനയെ യു-ഗോ സ്വാധീനിക്കുമോ ഇല്ലയോ എന്നത് ഇതുവരെ ഉറപ്പായിട്ടില്ല.

Most Read Articles

Malayalam
English summary
Honda u go electric scooter patented in india launch under consideration
Story first published: Saturday, June 4, 2022, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X