പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ഇന്ത്യയിലെ സ്‌കൂട്ടറുകൾ ഉയർന്ന പ്രവർത്തനക്ഷമതയുള്ള വാഹനങ്ങൾ എന്നതിലുപരി കമ്മ്യൂട്ടർ മെഷീനുകളായാണ് പൊതുവെ കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം യമഹ എയ്‌റോക്‌സ് 155 പുറത്തിറക്കിയതോടെ, പെർഫോമെൻസ് ഫോക്കസ്ഡ് സ്‌കൂട്ടറുകളുമായി ഇന്ത്യൻ വിപണി പൊരുത്തപ്പെടാൻ തുടങ്ങി.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

മറ്റ് ഏഷ്യൻ വിപണികളിൽ, പെർഫോമൻസ് സ്‌കൂട്ടറുകൾ ഇതിനകം തന്നെ അതത് വിപണികളിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. ആഗോളതലത്തിലെ പ്രമുഖ ടു-വീലർ ബ്രാൻഡായ ഹോണ്ടയുടെ പെർഫോമെൻസ് സ്കൂട്ടർ മോഡലുകളിൽ ഒന്നാണ് എയർബ്ലേഡ്.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ഇപ്പോൾ എയർബ്ലേഡിന്റെ ആറാം തലമുറ മോഡൽ ഹോണ്ട വിയറ്റ്നാമിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ജെൻ എയർബ്ലേഡ് 160 -ക്ക് അതിന്റെ മുൻഗാമിയേക്കാൾ ധാരാളം അപ്‌ഡേറ്റുകൾ ലഭിക്കുന്നു, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹോണ്ട വേരിയോ 160 -ൽ നിന്ന് കടമെടുത്ത ഒരു പുതിയ പവർട്രെയിനാണ്.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ആറാം തലമുറ എയർബ്ലേഡ് 160 -ക്ക് കരുത്ത് പകരുന്നത് 160 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ്, ഇത് പഴയ 150 സിസി യൂണിറ്റ് പകരം വെയ്ക്കുന്നു. ഈ 160 സിസി യൂണിറ്റ് 15 bhp കരുത്തും 14.2 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ഈ കണക്കുകൾ യമഹ എയ്റോക്സ് 155 അതിന്റെ മോട്ടോറിൽ നിന്ന് പുറപ്പെടുവിക്കുന്നതിനേക്കാൾ 0.2 bhp ഉം 0.3 Nm ഉം കൂടുതലാണ്. ബെൽറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴിയാണ് പിൻ ചക്രങ്ങളിലേക്ക് പവർ അയക്കുന്നത്.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, ഹോണ്ട അതിന്റെ സ്റ്റൈലിംഗിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിഷ്കരിച്ച ഹെഡ്‌ലൈറ്റ് ക്ലസ്റ്ററും അവയിലൂടെ കടന്നുപോകുന്ന മനോഹരമായ ലൈനുകളുള്ള പുതുക്കിയ ബോഡി പാനലുകളും ഇതിൽ ഉൾപ്പെടുന്നു.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

മൊത്തത്തിലുള്ള ഡിസൈൻ കട്ടിയുള്ള ഫ്രണ്ട് ഏപ്രണും സൈഡ് ഫെയറിംഗും ഉള്ള മുൻ തലമുറ ണോഡലിന് സമാനമാണ്. സമകാലിക മാക്സി-സ്റ്റൈൽ സ്കൂട്ടറുകളുമായി സമന്വയിപ്പിച്ച്, എയർബ്ലേഡിന് ഫ്ലോർബോർഡിലൂടെ കടന്ന് പോകുന്ന ഒരു സ്പൈൻ ലഭിക്കുന്നു.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ചെറുതായി ഉയർത്തിയ ടെയിൽ സെക്ഷനോടുകൂടിയ സിംഗിൾ പീസ് സീറ്റാണ് ഇതിന് ലഭിക്കുന്നത്. അലോയ് വീലുകൾ, അപ്‌സ്‌വെപ്‌റ്റ് എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, ഫുട്‌ബോർഡ്, സസ്‌പെൻഷൻ സജ്ജീകരണം തുടങ്ങിയ ഘടകങ്ങൾക്ക് ബ്ലാക്ക് പെയിന്റ് നൽകിയിട്ടുണ്ട്.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ഇത് മാക്‌സി സ്‌കൂട്ടറിന്റെ സ്‌പോർട്ടി ആകർഷണം വർധിപ്പിക്കുന്നു. സുഖപ്രദമായ റൈഡിംഗ് പോസ്ചറിന് എർഗണോമിക്സ് അനുയോജ്യമാണ്. അതിലും പ്രധാനമായി, എയർബ്ലേഡിന് ഇപ്പോൾ ഒരു പുതിയതും ഭാരം കുറഞ്ഞതുമായ ഷാസിയും വരുന്നു.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ഫീച്ചറുകളുടെ കാര്യത്തിൽ, എയർബ്ലേഡ് 160 -ൽ ഓൾ എൽഇഡി ലൈറ്റിംഗ്, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട് കീ എന്നിവയും കൂടാതെ 23.2 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

സീറ്റിനടിയിലെ സ്റ്റോറേജിന് ബൂട്ട് ലൈറ്റും യുഎസ്ബി ചാർജറും ലഭിക്കുന്നു. ഹാർഡ്‌വെയർ എക്യുപ്മെന്റുകളിൽ ഒരു മികച്ച സസ്പെൻഷൻ സജ്ജീകരണമുണ്ട്, അതിൽ മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും ഉൾക്കൊള്ളുന്നു.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത് മുന്നിൽ ഒരു ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം ബ്രേക്കുമാണ്, അവയ്ക്ക് സിംഗിൾ-ചാനൽ ABS സപ്പോർട്ടുമുണ്ട്. വിയറ്റ്നാമിൽ, ഹോണ്ട എയർബ്ലേഡ് 160 -ക്ക് VND 55,990,000 (ഏകദേശം 1.87 ലക്ഷം രൂപ) ആണ് വില. ഇത് യമഹ എയ്‌റോക്‌സ് 155 -ന് എതിരെ മത്സരിക്കും. എയർബ്ലേഡ് 160 സമീപഭാവിയിൽ എങ്ങും ഇന്ത്യൻ തീരത്ത് എത്താൻ സാധ്യതയില്ല.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

എന്നിരുന്നാലും, ഹോണ്ട പെർഫോമൻസ് സെഗ്‌മെന്റിന് അനുയോജ്യമായ മൂന്ന് സ്‌കൂട്ടറുകൾക്ക് ഇന്ത്യയിൽ പേറ്റന്റ് ഫയൽ ചെയ്തിട്ടുണ്ട്. എയർബ്ലേഡിന്റെ അതേ 160 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള X-ADV സ്‌കൂട്ടറാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.

പരിഷ്കരണങ്ങളോടെ ആറാം തലമുറ Airblade 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ഇന്ത്യൻ വിപണിയിൽ പതിയെ ചുവടു വെച്ചു തുടങ്ങുന്ന പെർഫോമെൻസ് സ്കൂട്ടർ സെഗ്മെന്റിൽ ഹോണ്ട കൂടി പ്രവേശിക്കുകയാണെങ്കിൽ മത്സരം കടുക്കും എന്ന് നിസംശയം പറയാനാവും. ഇത് കൂടാതെ ഇന്ത്യൻ വിപണിയ്ക്കായി ഒരു ഇവി മോഡലും ജാപ്പനീസ് വാഹന ഭീമന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Honda unveiled 6th gen airblade 160 maxi scooter with new updates
Story first published: Thursday, June 2, 2022, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X