OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

ജയ്പൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ HOP ഇലക്ട്രിക് മൊബിലിറ്റി, ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ 54 നഗരങ്ങളില്‍ വില്‍പ്പന സാന്നിധ്യമറിയിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം 10 പുതിയ എക്‌സ്പീരിയന്‍സ് കേന്ദ്രങ്ങളും കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

2022-ല്‍ 300-ലധികം നഗരങ്ങളില്‍ വില്‍പ്പന സാന്നിധ്യത്തോടെ ഇന്ത്യയിലുടനീളം തങ്ങളുടെ കാല്‍പ്പാടുകള്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇതിനൊപ്പം HOP, OXO എന്ന് വിളിക്കപ്പെടുന്ന തദ്ദേശീയമായി നിര്‍മ്മിച്ച അതിവേഗ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രവും വെളിപ്പെടുത്തി.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

കമ്പനി പറയുന്നതനുസരിച്ച്, HOP OXO അതിന്റെ പരീക്ഷണയോട്ടങ്ങള്‍ ഏകദേശം പൂര്‍ത്തിയാക്കി, ലോഞ്ച് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. OXO, ഒരു പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളായിട്ടാകും പുറത്തിറക്കുക.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

പുതിയ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറിന് 150 കിലോമീറ്ററിലധികം റിയല്‍ വേള്‍ഡ് റേഞ്ച് ഉണ്ടായിരിക്കും, അതേസമയം HOP OXO ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നും കമ്പനി അറിയിച്ചു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

HOP ഇലക്ട്രിക് മൊബിലിറ്റി OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ പരിമിതമായ സംഖ്യകളില്‍ മാത്രമാകും തുടക്കത്തില്‍ അവതരിപ്പിക്കുക. കമ്പനി നിശ്ചിത അളവില്‍ പ്രീ-ബുക്കിംഗ് ഓര്‍ഡറുകള്‍ എടുത്ത് അവ വിതരണം ചെയ്യാന്‍ തുടങ്ങും, തുടര്‍ന്ന് വിതരണ ശൃംഖല ഉയരുമ്പോള്‍ കൂടുതല്‍ ബുക്കിംഗ് എടുക്കാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

മാത്രമല്ല, OXO നിരവധി കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭ്യമായ വിവരമനുസരിച്ച് സ്പോര്‍ട്ടി ഗ്രാഫിക്സ് പാക്കേജിന്റെ ഭാഗമായിരിക്കും. ഇലക്ട്രിക് ബൈക്കിന്റെ പവര്‍ ഔട്ട്പുട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നിലവില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

വൈകാതെ തന്നെ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പങ്കുവെയ്ക്കുമെന്നാണ് സൂചന. വിപണിയില്‍ എത്തിയാല്‍ മുഖ്യഎതിരാളി റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ തന്നെയായിരിക്കും.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

'ഈ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍ തങ്ങള്‍ക്ക് തികച്ചും ആശ്വാസകരമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് HOP ഇലക്ട്രിക് മൊബിലിറ്റിയുടെ സിഇഒയും സഹസ്ഥാപകനുമായ കേതന്‍ മേത്ത പറഞ്ഞു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

യുവാക്കള്‍ക്കിടയില്‍ ഇന്ന് പ്രീമിയം-ഗ്രേഡ് ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡില്‍ പെട്ടെന്ന് വര്‍ധനവുണ്ട്. ഈ പ്രവണത മനസ്സിലാക്കി, തങ്ങള്‍ തങ്ങളുടെ ആദ്യത്തെ ഇ-ബൈക്ക് OXO ഉടന്‍ പുറത്തിറക്കാന്‍ പോകുകയാണ്.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

കൂടാതെ, തങ്ങളുടെ പഠനങ്ങളില്‍ നിന്നും തങ്ങളുടെ ഉപഭോക്തൃ ഫീഡ്ബാക്കില്‍ നിന്നും തങ്ങള്‍ LYF-ന്റെ പുതുതലമുറ നവീകരണത്തിന്റെ വികസനം പൂര്‍ത്തിയാക്കിയതായും കമ്പനി അറിയിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇത് ലോഞ്ച് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

ഇലക്ട്രിക് നിര്‍മ്മാണം ഇന്ത്യന്‍ വിപണിയില്‍ ഇത് ഒരു വലിയ മാറ്റമായിരിക്കും. വാഹനങ്ങളും നൂതന സാങ്കേതികവിദ്യയും എല്ലാവര്‍ക്കും ആക്സസ് ചെയ്യാനാകും. HOP ഇലക്ട്രിക് ഇതിനോടകം തന്നെ രണ്ട് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. HOP LEO, HOP LYF.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറും ഉയര്‍ന്ന പ്രകടനമുള്ള ലിഥിയം-അയണ്‍ ബാറ്ററിയുമായാണ് വരുന്നത്. കൂടാതെ സ്റ്റാന്‍ഡേര്‍ഡ്, എക്സ്റ്റന്‍ഡഡ് റേഞ്ച് വേരിയന്റുകളിലും ലഭ്യമാണ്. ഇതില്‍ LEO-യുടെ വില 72,500 രൂപയാണ്. LYF ഇലക്ട്രിക് സ്‌കൂട്ടറിന് 65,500 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

രണ്ട് മോഡലുകളും 125 കിലോമീറ്റര്‍ വരെ റേഞ്ച്, 72V ആര്‍ക്കിടെക്ചര്‍, 180 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റിയും വാഗ്ദാനം ചെയ്യുന്നു. 19.5 ലിറ്റര്‍ ബൂട്ട് സ്‌പേസ്, ഇന്റര്‍നെറ്റ്, ജിപിഎസ്, മൊബൈല്‍ ആപ്പ് തുടങ്ങിയ കണക്റ്റഡ് ടെക്‌നോളജി തുടങ്ങിയ ഫീച്ചറുകളും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സഹായം, സൈഡ് സ്റ്റാന്‍ഡ് സെന്‍സറുള്ള റിവേഴ്‌സ് ഗിയര്‍, യുഎസ്ബി ചാര്‍ജിംഗ്, റിമോട്ട് കീ, ആന്റി തെഫ്റ്റ് അലാറം, ആന്റി തെഫ്റ്റ് വീല്‍ ലോക്കിംഗ് സിസ്റ്റം, ഇന്റര്‍നെറ്റ്, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിലെ മറ്റ് അധിക സവിശേഷതകള്‍.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

HOP എനര്‍ജി നെറ്റ്‌വര്‍ക്ക് എന്ന് വിളിക്കപ്പെടുന്ന ബാറ്ററി ചാര്‍ജിംഗ്, സ്വാപ്പിംഗ് നെറ്റ്‌വര്‍ക്ക് കൊണ്ടുവരാനും HOP ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയിടുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിസ്ചാര്‍ജ് ചെയ്ത ബാറ്ററി മാറ്റി 30 സെക്കന്‍ഡിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് മാറ്റാന്‍ കഴിയുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

നിലവില്‍, കമ്പനിക്ക് രാജസ്ഥാനിലെ ജയ്പൂരില്‍ 50,000 യൂണിറ്റ് വാര്‍ഷിക ഉല്‍പ്പാദന ശേഷിയുള്ള നിര്‍മ്മാണ പ്ലാന്റുമുണ്ട്. ഇത് കൂടുതല്‍ വിപുലീകരിച്ച് പ്രതിവര്‍ഷം 1 ലക്ഷം യൂണിറ്റുകള്‍ നിര്‍മ്മിക്കാം.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ ടീസര്‍ ചിത്രവുമായി HOP; അവതരണം ഉടന്‍

2022-ല്‍ പ്രതിവര്‍ഷം 5 ലക്ഷം യൂണിറ്റ് വാങ്ങാന്‍ ശേഷിയുള്ള രണ്ടാമത്തെ നിര്‍മ്മാണ കേന്ദ്രം ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാനും Hop ഇലക്ട്രിക് പദ്ധതിയിടുന്നു. പ്രതിമാസ വില്‍പ്പന കണക്കുകള്‍ കമ്പനി പങ്കുവെച്ചിട്ടില്ലെങ്കിലും, നിലവിലെ മോഡലുകളുടെ പ്രതിമാസ ബുക്കിംഗുകള്‍ ശരാശരി 1,500 യൂണിറ്റ് വരെയാണെന്നും കമ്പനി വെളിപ്പെടുത്തി.

Most Read Articles

Malayalam
English summary
Hop revealed oxo electric motorcycle teaser launch soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X