വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

ഏകദേശം രണ്ട് വര്‍ഷം മുന്നെയാണ് നിര്‍മാതാക്കളായ ഹസ്ഖ്‌വര്‍ണ 250 ഇരട്ടകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ കാലഘട്ടത്തില്‍ സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 മോഡലുകള്‍ ചെറിയ ചെറിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

ഇപ്പോഴിതാ ഈ മോഡലുകള്‍ക്ക് പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് കമ്പനി. ഉത്സവ സീസണിന് മുന്നോടിയായി പുതിയ കളര്‍ ഓപ്ഷന്‍ നല്‍കിയാണ് ഇരുമോഡലുകളെയും നവീകരിച്ചിരിക്കുന്നത്. പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കിയെങ്കിലും രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും എക്സ്‌ഷോറൂം വില അതേപടി തുടരുന്നുമെന്നാണ് ഹസ്ഖ്‌വര്‍ണ അറിയിച്ചിരിക്കുന്നത്.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

സ്വാര്‍ട്ട്പിലന്‍ 250 ഇപ്പോഴും 2,19,878 രൂപയ്ക്ക് വില്‍ക്കുമ്പോള്‍, വിറ്റ്പിലന്‍ 250-ന് 2,18,251 രൂപയാണ് (എക്‌സ്‌ഷോറൂം വില, ഡല്‍ഹി) വില. ഇന്ത്യയിലെ എല്ലാ കെടിഎം, ഹസ്ഖ്‌വര്‍ണ ഷോറൂമുകളിലും ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

അവരുടെ കളര്‍ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, സ്വാര്‍ട്ട്പിലന്‍ 250 ഇപ്പോള്‍ ബ്ലാക്ക് ബ്ലൂ മൂണ്‍ഷൈനിലാണ് വരുന്നത്, ഇത് മാറ്റ് ഫിനിഷുള്ള കറുപ്പ് നിറവും, ബീജ് ഗ്രേ സീറ്റ് കൗളുകളും അവതരിപ്പിക്കുന്നു.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

അതേസമയം വിറ്റ്പിലന്‍ 250-ന് ഒരു പുതിയ സെറാമിക് വൈറ്റ് കളര്‍ ഓപ്ഷനാണ് ലഭിക്കുന്നത്. ഇത് ഒരു മാറ്റര്‍-ഫിനിഷ് സെറാമിക് വൈറ്റ് നിറമാണ്, ലൈറ്റിംഗ്, ഡാര്‍ക്ക്, സില്‍വര്‍ മെറ്റാലിക് സീറ്റ് കൗളുകളും ഇതിന് ലഭിക്കുന്നു.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

ഇരുമോഡലുകളുടെയും എഞ്ചിനുകളുടെ കാര്യം വരുമ്പോള്‍, രണ്ട് മോട്ടോര്‍സൈക്കിളുകളും ഒരേ 250 സിസി, ഫ്യുവല്‍-ഇഞ്ചെക്റ്റഡ്, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക് യൂണിറ്റ് തന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. കെടിഎം ഡ്യൂക്ക് 250, 250 അഡ്വഞ്ചര്‍ മോഡലുകളിലും ഈ എഞ്ചിന്‍ ലഭ്യമാണ്.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

ഈ യൂണിറ്റ് 9,000 rpm-ല്‍ 31 bhp കരുത്തും 7,500 rpm-ല്‍ 24 Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് മോട്ടോര്‍സൈക്കിളുകളിലും അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമുള്ള 6-സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

സ്വാര്‍ട്ട്പിലന്‍, വിറ്റ്പിലന്‍ മോഡലുകള്‍ ഒരു കനംകുറഞ്ഞ സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമിന് ചുറ്റുമാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ പ്രകൃതിയില്‍ ഏറ്റവും കുറഞ്ഞതും എന്നാല്‍ വൃത്തിയുള്ളതും സൗന്ദര്യാത്മകവുമായ ഒരു അതുല്യമായ സ്‌കാന്‍ഡിനേവിയന്‍ രൂപകല്‍പ്പനയാണ് നല്‍കിയിരിക്കുന്നത്.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

മുന്‍വശത്ത് 43 mm USD WP APEX സസ്‌പെന്‍ഷനുകളും പിന്‍ ചക്രത്തിന് WP APEX മോണോഷോക്കും ആണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. മുന്‍വശത്ത് 320 mm ഡിസ്‌കുകളും പിന്നില്‍ 230 mm ഡിസ്‌കുകളും ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നു.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

''പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ ഹസ്ഖ്‌വര്‍ണ ശ്രേണിയിലെ മോട്ടോര്‍സൈക്കിളുകള്‍ക്ക് അതുല്യമായ സ്ഥാനമാണുള്ളതെന്നും, അതുല്യമായ മികച്ച പ്രകടനത്തിന്റെ സമന്വയത്തിന് നന്ദി പറയുന്നുവെന്നാണ് ഈ പുതിയ ലോഞ്ചിനോടനുബന്ധിച്ച് ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രസിഡന്റ് (പ്രൊബൈക്കിംഗ്) സുമീത് നാരംഗ് പറഞ്ഞത്.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

മിനിമലിസ്റ്റിക് സ്വീഡിഷ് ഡിസൈന്‍ ഭാഷയാണ് ഇരുമോഡലുകളുടെയും പ്രധാന ഹൈലൈറ്റ്. വികസിത അഭിരുചിയും, ശൈലിയോടുള്ള ശക്തമായ വിലമതിപ്പും, പ്രകടനവും ഗംഭീരമായ രൂപകല്‍പനയും തമ്മില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാരെ ഉദ്ദേശിച്ചുള്ളതാണ് ഹസ്ഖ്‌വര്‍ണ ഇരട്ടകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

സ്വാര്‍ട്ട്പിലന്‍, വിറ്റ്പിലന്‍ മോഡലുകള്‍ എങ്ങനെ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന ചോദിച്ചാല്‍, ആദ്യത്തേതിന് കൂടുതല്‍ പരുക്കന്‍ രൂപവും നേരായ നിലപാടും ഉണ്ട്, ഇത് ഡ്യുവല്‍ പര്‍പ്പസ് ടയറുകളുമായി വരുന്നു, കൂടാതെ ഓണ്‍-ഓഫ്-റോഡ് ടയറുകള്‍ക്കും അനുയോജ്യമാണെന്ന് അവകാശപ്പെടുന്നു.

വിലയില്‍ മാറ്റമില്ല; 250 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് Hasqvarna

മറുവശത്ത്, വിറ്റ്പിലന്‍ 250-ന് ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളും കൂടുതല്‍ പ്രതിബദ്ധതയുള്ള റൈഡിംഗ് സ്റ്റാന്‍സും ഉള്ള ഒരു സ്‌പോര്‍ട്ടിയര്‍ ഡിസൈനാണ് ലഭിക്കുന്നത്. നവീകരിച്ച് എത്തുന്ന മോഡലുകള്‍ ഉത്സവകാലത്ത് വില്‍പ്പന നേടിതരുമെന്നാണ് ഹസ്ഖ്‌വര്‍ണ പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Husqvarna introduced new colour options for svartpilen 250 and vitpilen 250 find here price
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X