Just In
- 1 hr ago
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- 2 hrs ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 4 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 6 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
Don't Miss
- Travel
തൊടുപുഴയില്‍ നിന്നു ജംഗിള്‍ സഫാരി പോകാം... മാമലക്കണ്ടം വഴി ലക്ഷി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക്!
- Movies
കത്രീന കൈഫ് ഗര്‍ഭിണി! വയര്‍ മറച്ച് പിടിക്കാന്‍ ശ്രമിച്ച് താരം; വീഡിയോ വൈറല്‍, ഇനി ഗര്‍ഭകാലം!
- News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു
- Sports
CWG 2022: ഹോക്കിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ, വെള്ളി മാത്രം- വന്‍ തോല്‍വി 0-7
- Lifestyle
സ്ത്രീകളില്‍ പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
- Finance
അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
ഹിമാലയത്തിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം S1 പ്രോ, റാലി സംഘടിപ്പിച്ച് Ola Electric
ഹിമാലയത്തിലുടനീളം അഞ്ച് ദിവസത്തെ റാലിക്കായി ഇന്ത്യൻ സൈന്യവുമായി കൈകോർത്ത് ഓല ഇലക്ട്രിക്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന റാലിക്കായാണ് ഇവി രംഗത്തെ പുതുമുറക്കാരായ ഓല ആർമിയുമായി സഹകരിച്ചിരിക്കുന്നത്.

ജൂൺ മൂന്നിന് കസൗലിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത റാലി ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള ഷിപ്കി ലാ മേഖലയിൽ ജൂൺ എട്ടിന് സമാപിക്കും. ഇന്ത്യൻ സേനയിൽ നിന്നുള്ള 15 റൈഡർമാർ ഉൾപ്പെടുന്ന റാലിയാണിത്. നേരത്തെ റോയൽ എൻഫീൽഡ്, ക്ലാസിക് ലെജൻഡ്സ് തുടങ്ങിയ മറ്റ് ഇരുചക്ര വാഹന നിർമാതാക്കളും രാജ്യത്തെ ഏറ്റവും മികച്ച വാഹനങ്ങളുമായി ഇത്തരത്തിൽ റാലി മുമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും ഇത് ആദ്യമായാണ് ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെടുത്തി ഒരു ഇലക്ട്രിക് വാഹന റാലി നടക്കുന്നത്. 2022 മെയ് മാസത്തിലാണ് ഓല S1 പ്രോ ഇ-സ്കൂട്ടറുകൾ ഹിമാലയൻ മേഖലയിലേക്ക് കൊണ്ടുപോയത്. ഹിമാലയത്തിലെ ഏറ്റവും മികച്ച ചില കൊടുമുടികൾ കീഴടക്കാൻ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിൽ പര്യടനം നടത്തിവരികയാണ് സൈന്യമിപ്പോൾ.
MOST READ: ഹൈബ്രിഡ് എഞ്ചിൻ, പുതിയ പ്ലാറ്റ്ഫോം; തലമുറ മാറ്റവുമായി Fortner എസ്യുവി അടുത്ത വർഷം എത്തും

ക്യാപ്റ്റൻ വി റാണയുടെ നേതൃത്വത്തിലുള്ള സൂര്യ കമാൻഡ് ടീം 11 സൈനികരുമായി കസൗലി, കർചം, റോപ്പ മുതൽ ഷിപ്കി ലാ (13000 അടി) വരെയുള്ള കഠിനമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഓല S1 പ്രോ മോഡലുമായി സഞ്ചരിക്കുന്നത്. ഈ പര്യടനം ഓലയുടെ വിൽപ്പനയിൽ വരും ദിവസങ്ങളിൽ കാര്യമായ സംഭാവന നൽകാൻ പ്രാപ്തമായിരിക്കുമെന്നാണ് വിലയിരുത്തൽ.

ഓലയുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ കമ്പനി തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ രണ്ടാഴ്ച്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുകയും ചിലർക്ക് 24 മണിക്കൂറിനുള്ളിൽ അത് ലഭ്യമാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകളുമാണ് പുറത്തുവരുന്നത്. കൂടാതെ ഒരു കൂട്ടം പുതിയ സവിശേഷതകളും മെച്ചപ്പെടുത്തലുകളും കൊണ്ടുവരുന്ന MoveOS-നുള്ള അപ്ഡേറ്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

2022 ജൂൺ 1 മുതൽ നിരവധി ഉപഭോക്താക്കൾക്ക് MoveOS 2 ബീറ്റ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. S1 പ്രോയ്ക്കായുള്ള മൂന്നാം പർച്ചേസ് വിൻഡോ തുറന്നതിന് ശേഷമുള്ള ഓലയുടെ പ്ലാനുകൾ പ്രകാരമാണിത്. ബ്രാൻഡ് പ്രഖ്യാപിച്ച നിർദ്ദിഷ്ട ബുക്കിംഗ് വിൻഡോകൾ വഴി S1 പ്രോയ്ക്കുള്ള ബുക്കിംഗ് ഓല കാര്യക്ഷമമാക്കിയിട്ടുണ്ട്. തടസ്സങ്ങളില്ലാത്ത പ്രക്രിയ ഉറപ്പാക്കാൻ ഇവി വാങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യം 499 രൂപയ്ക്ക് ബുക്കിംഗ് നടത്തേണ്ടതുണ്ട്.

തുടർന്ന് പർച്ചേസിംഗ് സ്ഥിരീകരിക്കുന്നതിന് പർച്ചേസ് വിൻഡോ തുറക്കുമ്പോൾ 20,000 പേയ്മെന്റ് നൽകണം. വർധിച്ചുവരുന്ന ഇന്ധന വിലയും പെട്രോളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വില വർധനയും ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് വാങ്ങുന്നവരുടെ ആദ്യ ചോയ്സാവാൻ കാരണമായിട്ടുണ്ട്. ഈ ഇ-സ്കൂട്ടറുകൾ വാങ്ങുന്നവരെ ഇന്ധന ചെലവ് ലാഭിക്കാനും സഹായിക്കുന്ന ഘടകമാണ്.

മാത്രമല്ല അടിക്കടിയുള്ള മെയിന്റനെൻസ് ചെലവുകളും ഇലക്ട്രിക് സ്കൂട്ടറുകൾക്കില്ല എന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം നിരവധി സംസ്ഥാന, കേന്ദ്ര ഗവൺമെന്റ് സബ്സിഡികൾക്കൊപ്പം ഇവികൾ വാഗ്ദാനം ചെയ്യുന്നതും ആളുകളെ ആകർഷിക്കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഹീറോ ഇലക്ട്രിക്, ഒഖിനാവ എന്നിവയേക്കാൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിൽ ഒന്നാം സ്ഥാനവും കൈവരിച്ചിരുന്നു.

8.5 kW പീക്ക് പവറും 58 Nm (മോട്ടോറിൽ) പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന പെർമെനന്റ് മാഗ്നറ്റ് മോട്ടോറാണ് S1 പ്രോയ്ക്ക് കരുത്തേകുന്നത്. നോർമൽ, സ്പോർട്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളോട് കൂടിയ ഇതിന് പരമാവധി 115 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. ഏകദേശം 6 മണിക്കൂർ 30 മിനിറ്റിനുള്ളിൽ 750W ചാർജറിലൂടെ ഒരാൾക്ക് പൂർണമായും മോഡൽ ചാർജ് ചെയ്യാനും സാധിക്കും.
MOST READ: U-Go ബജറ്റ് ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിലേക്കോ? പേറ്റന്റ് നേടി Honda

കേവലം 15 മിനിറ്റ് ചാർജിംഗിൽ നിങ്ങൾക്ക് 75 കിലോമീറ്റർ റേഞ്ച് വരെ ലഭ്യമാവുമെന്നതാണ് സ്കൂട്ടറിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യം. അതേസമയം ക്ലെയിം ചെയ്ത മൊത്തം ഓല S1 ഇലക്ട്രിക്കിന്റെ റേഞ്ച് 181 കിലോമീറ്ററാണ്. മൂന്നാമത്തെ പർച്ചേസ് വിൻഡോ ആരംഭിച്ചപ്പോൾ സ്കൂട്ടറിനായുള്ള വിലയും കമ്പനി വർധിപ്പിച്ചിരുന്നു.

ഇലക്ട്രിക് സ്കൂട്ടർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് രാജ്യത്തിനായി സമർപ്പിച്ചപ്പോൾ 1.30 ലക്ഷം രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ
S1 പ്രോയുടെ വില ഓല 10,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. അതായത് ഇനി മുതൽ മോഡൽ സ്വന്തമാക്കണേൽ 1.40 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്ന് സാരം.