iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

iVOOMi-യുടെ ഇലക്ട്രിക് വെഹിക്കിള്‍ (EV) വിഭാഗമായ iVOOMi എനര്‍ജി, ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുന്നത്.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

iVOOMi S1, ജീത്ത് സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതില്‍ iVOOMi S1 ഒരു ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണ്. ഇതിന് 84,999 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

അതേസമയം ജീത്ത് എന്ന മോഡലിനെ രണ്ട് വേരിയന്റുകളില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ജീത്ത് എന്ന പ്രാരംഭ പതിപ്പിന് 82,999 രൂപയും ജീത്ത് പ്രോ എന്ന ഉയര്‍ന്ന പതിപ്പിന് 92,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില. മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും വില്‍പ്പന കമ്പനി ആരംഭിച്ചിരുന്നില്ല.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

എന്നാല്‍ ഇപ്പോള്‍ iVoomi എനര്‍ജി തങ്ങളുടെ വരാനിരിക്കുന്ന iVoomi S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് മെയ് 28 മുതല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

പുനെ, നാഗ്പൂര്‍, ഗോണ്ടിയ, മുംബൈ, നന്ദേഡ്, കോലാപൂര്‍, ഇചല്‍കരഞ്ചി, അഹമ്മദ്നഗര്‍, സൂറത്ത്, ഭാവ്നഗര്‍, ആദിപൂര്‍, കാച്ച് എന്നിവയുള്‍പ്പെടെ ചില പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ ഘട്ടം ഘട്ടമായി ഈ റൈഡുകള്‍ ക്രമീകരിക്കും. ഇതിനെത്തുടര്‍ന്ന്, അടുത്ത ഘട്ടത്തില്‍ ജൂണ്‍ 05-നകം ബാക്കിയുള്ള പാന്‍ ഇന്ത്യ ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടുത്തും.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

കൂടുതല്‍ ഉപഭോക്താക്കളെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടര്‍ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പ്രാപ്തമാക്കുന്നതിനായി ഈ വാഹനങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളിലുടനീളം ഒന്നിലധികം ടച്ച് പോയിന്റുകളിലൂടെ വില്‍ക്കുമെന്ന് കമ്പനി അറിയിച്ചു.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുതിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് ഇന്ത്യന്‍ വിപണിയില്‍ ആരംഭിച്ചു കഴിഞ്ഞു. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ തുകയായ 749 രൂപ നല്‍കി സ്‌കൂട്ടര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

പുതിയ S1 ഇ-സ്‌കൂട്ടറിന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT) അംഗീകാരം നല്‍കിയിട്ടുണ്ടെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (RTO) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു. ഈ ജൂണില്‍ തന്നെ സ്‌കൂട്ടറിന്റെ ഡെലിവറിയും iVOOMi എനര്‍ജി വാഗ്ദാനം ചെയ്യുന്നു.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

തങ്ങളുടെ പുതുതായി പുറത്തിറക്കിയ S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡില്‍ നിന്ന് ആരംഭിക്കുന്നതിലും സാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ എക്‌സ്പീരിയന്‍സ് നല്‍കുന്നതിലും സന്തോഷമുണ്ടെന്ന് iVOOMi എനര്‍ജി മാനേജിംഗ് ഡയറക്ടര്‍ സഹസ്ഥാപകനായ സുനില്‍ ബന്‍സാല്‍ അഭിപ്രായപ്പെട്ടു.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

ഇലക്ട്രിക് വിഭാഗത്തില്‍ S1 ഒരു ഗെയിം ചെയ്ഞ്ചറായിരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്- ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റിലെ ചേഞ്ചര്‍, മികച്ച ഡ്രൈവിംഗ് അനുഭവവും കാര്യക്ഷമതയും പ്രദാനം ചെയ്യുന്ന തങ്ങളുടെ സോളിഡ്-സ്റ്റേറ്റ് ഇലക്ട്രിക് മോട്ടോറിന്റെ പ്രകടനം പ്രകടിപ്പിക്കാനുള്ള അവസരമായാണ് തങ്ങള്‍ ഇതിനെ കാണുന്നത്.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

സ്‌കൂട്ടറിന് കരുത്ത് നല്‍കുന്നത് 2kW ഇലക്ട്രിക് മോട്ടോണ്. അത് സ്‌കൂട്ടറിനെ 50 കിലോമീറ്ററിലധികം വേഗത കൈവരിക്കാന്‍ സഹായിക്കുന്നു. ഇതിന് 60V, 2kWh സ്വാപ്പ് ചെയ്യാവുന്ന Li-ion ബാറ്ററി പാക്ക് എന്നിവയും ലഭിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 3-4 മണിക്കൂറിനുള്ളില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ ഇതിന് കഴിയും.

iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

കൂടാതെ ഇതിന് ഒരു സവിശേഷമായ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സവിശേഷതയോടെയാണ് വാഗ്ദാനം ചെയ്യുന്നത്, ഇത് അതിന്റെ ചില നേരിട്ടുള്ള എതിരാളികളെക്കാള്‍ മുന്‍തൂക്കം നല്‍കുന്നുവെന്നും കമ്പനി അഭിപ്രായപ്പെടുന്നു. ഇതുകൂടാതെ, ബൗണ്‍സ് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടറും സമാനമായ (BaaS) ഓപ്ഷനുമായിട്ടാണ് വിപണിയില്‍ വരുന്നത്.

Most Read Articles

Malayalam
English summary
Ivoomi announced s1 electric scooter test rides dates read to find more
Story first published: Tuesday, May 24, 2022, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X