ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

ഇന്ത്യൻ വിപണിയിൽ പുതിയ 2022 മോഡൽ വെർസിസ് 650 മിഡിൽവെയ്‌റ്റ് അഡ്വഞ്ചർ ടൂററിനെ കവസാക്കി അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഒറ്റ വേരിയന്റിൽ എത്തുന്ന ജാപ്പനീസ് മോട്ടോർസൈക്കിളിന് രാജ്യത്ത് 7.36 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് മുക്കേണ്ടി വരുന്നത്.

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

ടൂറിംഗ് പർപ്പസിനായി വികസിപ്പിച്ചെടുത്തിരിക്കുന്നതിനാൽ തന്നെ ഇത്തരം സന്ദർഭങ്ങളിൽ വെർസിസ് 650 മോഡലിനെ കൂടുതൽ പ്രായോഗികമാക്കുന്നതിനായുള്ള പുതിയ ഒറിജിനൽ ആക്‌സസറികളും പരിചയപ്പെടുത്തിരിക്കുകയാണ് ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി.

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

ജാപ്പനീസ് നിർമാതാക്കളുടെ ഇന്ത്യൻ വിഭാഗം ലഗേജ് സൊല്യൂഷനുകൾ, ഓക്സിലറി ലൈറ്റുകൾ, ക്രാഷ് പ്രൊട്ടക്ഷൻ ഹാർഡ്‌വെയർ എന്നിവ ഉൾപ്പെടുന്ന ഓപ്ഷണൽ ആക്‌സസറികളാണ് മിനുങ്ങിയെത്തിയ പുതിയ വെർസിസ് 650 മിഡിൽവെയ്‌റ്റ് അഡ്വഞ്ചർ ടൂററിനായി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

മോട്ടോർസൈക്കിളിന്റെ സംരക്ഷണം വർധിപ്പിക്കുന്നതിനായി എഞ്ചിൻ സ്ലൈഡർ, ടാങ്ക് പാഡ്, സ്ക്രീൻ പ്രൊട്ടക്ടർ തുടങ്ങിയ ആക്‌സസറികൾ കവസാക്കി ഇന്ത്യ ലിസ്റ്റ് വെർസിസ് 650 മോഡലിനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹീറ്റഡ് ഗ്രിപ്പുകൾ, ഹാൻഡ്‌ഗാർഡുകൾ, കംഫർട്ട് ജെൽ സീറ്റ്, വ്യക്തവും സ്‌മോക്ക് ഫിനിഷും ഉള്ള വലിയ വിൻഡ്‌സ്‌ക്രീൻ എന്നിവ പോലുള്ള ഓപ്‌ഷണൽ എക്‌സ്‌ട്രാകളിലൂടെ ബൈക്കിന്റെ കംഫർട്ട് ലെവലുകൾ കൂടുതൽ വർധിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നു.

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

ലഗേജ് സൊല്യൂഷനുകളിൽ 47 ലിറ്റർ ടോപ്പ് കെയ്‌സും രണ്ട് 28 ലിറ്റർ പന്നിയറുകളും ഉൾപ്പെടുന്നുണ്ട്. ഇതുകൂടാതെ ഓപ്ഷണൽ ആക്സസറികളിൽ ഒരു യുഎസ്ബി ഔട്ട്ലെറ്റ്, 12V സോക്കറ്റ്, എൽഇഡി ഫോഗ്‌ലാമ്പ് കിറ്റ് എന്നിവയും ജാപ്പനീസ് ബ്രാൻഡ് പുത്തൻ 2022 മോഡൽ വെർസിസ് 650 മിഡിൽവെയ്റ്റ് അഡ്വഞ്ചർ പ്രീമിയം മോട്ടോർസൈക്കിളിനായി അവതരിപ്പിക്കുന്നുണ്ട്.

MOST READ: KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

കവസാക്കി ഇന്ത്യ വെബ്‌സൈറ്റിൽ ബൈക്കിനായുളള ഔദ്യോഗിക ആക്‌സസറികളുടെ വില ഇതുവരെ ചേർത്തിട്ടില്ല എന്നതിനാൽ ഇവയുടെ വില സംബന്ധിച്ച കാര്യങ്ങൾ അതത് ഷോറൂമുകൾ സന്ദർശിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. ആക്‌സസിറികളില്ലെങ്കിൽ പോലും വെർസിസ് 650 മോഡലിന്റെ 2022 ആവർത്തനം അതിന്റെ മുൻഗാമിയേക്കാൾ സ്റ്റൈലിംഗ് അപ്‌ഗ്രേഡുകളും പുതിയ സവിശേഷതകളും നൽകുന്നുണ്ട്.

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

പരിഷ്ക്കരിച്ച ഹെഡ്‌ലൈറ്റും ഫെയറിംഗ് ഡിസൈനും സ്റ്റൈലിംഗ് പ്രീമിയം മോട്ടോർസൈക്കിളിന്റെ പരിഷ്ക്കാരങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഫുൾ-എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ കളർ-ടിഎഫ്ടി ഡിസ്‌പ്ലേ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയാണ് കവസാക്കി വെർസിസ് 650 മോഡലിലെ പുതിയ ഫീച്ചറുകൾ.

MOST READ: Kawasaki Ninja 400 vs KTM RC 390 vs Kawasaki Ninja 300: സ്പെസിഫിക്കേഷനുകളെ താരതമ്യം നോക്കാം

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

കാഴ്ച്ചയിൽ വ്യത്യസ്‌തത നൽകാനായി ജാപ്പനീസ് ബ്രാൻഡ് അഡ്വഞ്ചർ ടൂററിന് പുതിയ ഗ്രാഫിക്സും നൽകിയിട്ടുണ്ട്. ലൈം ഗ്രീൻ, മെറ്റാലിക് ഫാന്റം സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ വെർസിസ് 650 സ്വന്തമാക്കാനാവും. വലിയ വെർസിസ് 1000-ന് സമാനമായ ഡിസൈൻ ശൈലി പിന്തുടരുന്നതിനാൽ ഫെയറിംഗ് ഇപ്പോൾ കൂടുതൽ ആംഗുലർ ഷെയ്പ്പിലാണ് നൽകിയിരിക്കുന്നത്.

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

കൂടാതെ പുതിയ നാലു തരത്തിൽ ക്രമീകരിക്കാവുന്ന വിൻഡ്‌സ്‌ക്രീൻ കാറ്റിൽ നിന്നുമുള്ള സംരക്ഷണവും വർധിപ്പിക്കുന്നുണ്ട്. പുതുക്കിയ കവസാക്കി വെർസിസ് 650 മോഡലിന് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ കമ്പനി നൽകിയിട്ടില്ല.

MOST READ: യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും തിരഞ്ഞെടുക്കാവുന്ന മികച്ച ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

8,500 rpm-ൽ പരമാവധി 66 bhp പവറും 7,000 rpm-ൽ 61 Nm torque ഉം വികസിപ്പിക്കുന്ന 649 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

6 സ്പീഡ് ഗിയർബോക്‌സ് യൂണിറ്റുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതുപോലെ തന്നെ വെർസിസ് 650-ന്റെ ഡയമണ്ട് ഫ്രെയിമിലും സസ്‌പെൻഷനിലും ബ്രേക്കിംഗ് ഹാർഡ്‌വെയറിലും കവസാക്കി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോവയിൽ നിന്നുള്ള 41 mm അപ്‌സൈഡ് ഡൌൺ ഫോർക്ക് മുന്നിലും പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോവ മോണോഷോക്ക് പിന്നിലും ഇടംപിടിച്ചിരിക്കുന്നു.

ടൂറിംഗ് കൂടുതൽ സുഖകരമാക്കാം, പുത്തൻ Versys 650 മോഡലിനായി ആക്‌സസറികളും അവതരിപ്പിച്ച് Kawasaki

ബ്രേക്കിംഗിനായി കവസാക്കി വെർസിസ് 650-യുടെ മുൻവശത്ത് ഡ്യുവൽ 300 mm ഡിസ്‌കും പിന്നിൽ ഒരു 220 mm ഡിസ്‌ക്കുമാണ് നൽകിയിരിക്കുന്നത്. 2022 മോഡലിന് 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 845 മില്ലീമീറ്റർ സീറ്റ് ഉയരവും 21 ലിറ്റർ ഫ്യുവൽ ശേഷിയും 219 കിലോഗ്രാം ഭാരവുമാണുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki india introduced optional accessories for newly launched versys 650 adv
Story first published: Thursday, June 30, 2022, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X