പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

രാജ്യത്തെ ജനപ്രിയ എൻട്രി ലെവൽ സ്‌പോർട്‌സ് ബൈക്കുകളിലൊന്നായ നിഞ്ച 300 പതിപ്പിന്റെ പുത്തൻ മോഡൽ പുറത്തിറക്കി കവസാക്കി. കാര്യമായ നവീകരണങ്ങളൊന്നുമില്ലെങ്കിലും കോസ്മെറ്റിക് മാറ്റങ്ങളാണ് ജാപ്പനീസ് ബ്രാൻഡ് പരിചയപ്പെടുത്തിയിരിക്കുന്നത്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

കാര്യങ്ങൾ പുതുമയുള്ളതാക്കാൻ കവസാക്കി ബൈക്കുകൾ പതിവായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിക്കുന്ന ശൈലി തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നതെന്നു പറയാം. നിലവിലെ രൂപത്തിൽ നിഞ്ച 300 ലൈം ഗ്രീൻ, കാൻഡി ലൈം ഗ്രീൻ, എബോണി എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

നവീകരണങ്ങളോടെ എത്തുന്ന മോട്ടോർസൈക്കിളിന് 3.37 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 2022 നിഞ്ച 300 പതിപ്പിൽ പുതുക്കിയ ബോഡി ഗ്രാഫിക്‌സിനൊപ്പം ഇതേ കളർ ഓപ്‌ഷനുകൾ കമ്പനി നിലനിർത്തുകയാണ് ചെയ്‌തിരിക്കുന്നത്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

ഡിസൈനിന്റെ കാര്യത്തിൽ ബൈക്ക് പഴയതുപോലെ തന്നെയാണ് തുടരുന്നത്. നിഞ്ച 600, നിഞ്ച 1000SX, നിഞ്ച ZX-10R എന്നിങ്ങനെയുള്ള വലിയ സൂപ്പർ സ്പോർട്‌സ് ബൈക്കുകളിൽ നിന്നും സ്റ്റൈലിംഗ് ഘടകങ്ങളെല്ലാം കടമെടുത്താണ് ബേബി നിഞ്ച 300 ഒരുങ്ങിയിരിക്കുന്നത്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

അഗ്രസീവ് ഡ്യുവൽ ഹെഡ്‌ലാമ്പുകൾ, ഫ്ലോട്ടിംഗ്-സ്റ്റൈൽ വിൻഡ്‌സ്‌ക്രീൻ, ഫ്രണ്ട് കൗൾ മൗണ്ടഡ് കോംപാക്റ്റ് റിയർ വ്യൂ മിററുകൾ, സ്‌കൽപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, സ്‌പോർട്ടി ഗ്രാഫിക്‌സ്, സ്റ്റെപ്പ്-അപ്പ് സീറ്റ്, ഷോർട്ട് ടെയിൽ സെക്ഷൻ, അപ്‌സ്‌വെപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് കവസാക്കിയുടെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിലെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നത്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

സൂപ്പർസ്‌പോർട്ട് ശ്രേണിയിൽ പെട്ടതാണെങ്കിലും താരതമ്യേന സുഖപ്രദമായ റൈഡിംഗ് എർഗണോമിക്‌സാണ് നിഞ്ച 300 മോഡലിനെ ഇത്രയും ജനപ്രിയമാക്കാൻ കാരണമായത്. നഗരങ്ങളിലെ യാത്രകൾക്കും ഹൈവേകളിലെ ദീർഘദൂര സവാരികൾക്കും ഒരേപോലെ കാര്യക്ഷമമായി പ്രവർത്തിക്കാൻ മോട്ടോർസൈക്കിളിന് കഴിവുണ്ടെന്നു പറയാം.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

ഉപയോക്തൃ അവലോകനങ്ങൾ അനുസരിച്ച് മണിക്കൂറിൽ 100-120 കിലോമീറ്ററിലധികം വേഗതയിൽ ഓടുമ്പോൾ പോലും ബൈക്ക് മോശം വൈബ്രേഷനുകളൊന്നും ഉണ്ടാക്കുന്നില്ല. എന്നാൽ ഉടമകൾ പറയുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് നിഞ്ച 300-ന്റെ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസാണ്. ഇത് ജാപ്പനീസ് പ്രീമിയം സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കവസാക്കി പരിശോധിക്കേണ്ട ഒരു വിഷയം തന്നെയാണ്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

നിലവിലുള്ള മോഡലിന് 140 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. ഹൈവേകൾക്ക് ഇത് നല്ലതാണെങ്കിലും കുഴികളും സ്പീഡ് ബ്രേക്കറുകളും പോലുള്ള തടസങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നഗര സാഹചര്യങ്ങളിൽ ഇത് അൽപ്പം പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്നാണ് ഉടമകൾ പറയുന്നത്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് കൺസോളിന്റെ അവതരണമാണ്. നിഞ്ച 300 മോഡലിൽ എൽഇഡി ലൈറ്റുകളും ഡിആർഎല്ലുകളും ഇല്ലെന്നതും നിരാശാജനകമായ ഒരു കാര്യമാണ്. നിലവിലെ മോഡൽ സ്റ്റാൻഡേർഡ് ഹാലൊജൻ യൂണിറ്റുകൾക്കൊപ്പമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

ചില ഉപയോക്താക്കൾ ഒരു ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ആഗ്രഹിക്കുന്ന കാര്യമാണ്. പരിഷ്ക്കരിച്ചെത്തുന്ന 2022 മോഡൽ നിഞ്ച 300 പതിപ്പിൽ ഈ മാറ്റങ്ങളിൽ എന്തെങ്കിലും കവസാക്കി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് കണ്ടറിയണം.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

പുതുക്കിയ കവസാക്കി നിഞ്ച 300 മുമ്പത്തെ അതേ 296 സിസി എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ, DOHC, 8-വാൽവ് യൂണിറ്റ് 11,000 rpm-ൽ പരമാവധി 39 bhp പവറും 10,000 rpm-ൽ 26.1 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

6 സ്പീഡ് ഗിയർബോക്സുമായാണ് നിഞ്ചയുടെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. റൈഡിംഗ് പരിതസ്ഥിതിയെ അടിസ്ഥാനമാക്കി ഏകദേശം 25 മുതൽ 28 കിലോമീറ്റർ മൈലേജ് വരെ നൽകാൻ 2022 കവസാക്കി നിഞ്ച 300-ന് കഴിയും. പാരലൽ ട്വിൻ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ഈ സെഗ്‌മെന്റിലെ ചുരുക്കം ചില ബൈക്കുകളിൽ ഒന്നാണ് നിഞ്ച 300 എന്നതും ശ്രദ്ധേയമായ വസ്‌തുതയാണ്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

ബൈക്കിന്റെ ജനപ്രീതിയുടെ പ്രധാന ഘടകങ്ങളിലൊന്നാണിത്. ആകർഷണീയമായ ടോർക്ക് ഡെലിവറിയും ഉയർന്ന വേഗതയിൽ സുഗമമായ പ്രകടനവും നൽകുന്നത് കവസാക്കി നിഞ്ച 300 മോഡലിൽ ആളുകൾ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യമാണ്. അതുപോലെ തന്നെ ഉയർന്ന വേഗതയിൽ ബാലൻസിംഗും ഹാൻഡിലിംഗും വളരെ മികച്ചതാണ്.

പരിഷ്ക്കാരങ്ങളോടെ വിപണിയിലെത്തി 2022 മോഡൽ Kawasaki ബേബി Ninja

മുൻവശത്ത് 290 mm, 220 mm പെറ്റൽ ഡിസ്‌ക് ബ്രേക്കുകളും ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്‌സോർബറുമാണ് കവസാക്കി ബേബി നിഞ്ചയിൽ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിൽ കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310 എന്നിവയ്‌ക്കൊപ്പമാണ് നിഞ്ച 300 മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki launched new 2022 model ninja 300 in india with new colour options
Story first published: Thursday, April 28, 2022, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X