വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

അഡ്വഞ്ചർ ടൂറർ, ഡ്യുവൽ സ്‌പോർട്‌സ് മോട്ടോർസൈക്കിളുകൾ എന്നിവയെല്ലാം രാജ്യത്ത് അതിവേഗം ജനപ്രീതിയാർജിച്ച് വരികയാണ്. ബജറ്റ് മുതൽ പ്രീമിയം സെഗ്മെന്റിൽ വരെ ഇന്ന് നിരവധി മോഡലുകളാണ് ഇന്ത്യയിൽ അണിനിരക്കുന്നത്.

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

ചെറിയ കാത്തിരിപ്പിനൊടുവിൽ പുതിയ 2022 മോഡൽ വെർസിസ് 650 അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി. മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂററിന് 7.36 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

പഴയ വെർസിസ് 650 പതിപ്പിനേക്കാൾ 40,000 രൂപ കൂടുതലാണ് 2022 മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്നത്. 2021 EICMA മോട്ടോർസൈക്കിൾ ഷോയിൽ അവതരിപ്പിച്ച വെർസിസ് 1000 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ശൈലിയുമായാണ് ഇത്തവണ പുതിയ മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ കടന്നുവന്നിരിക്കുന്നത്.

MOST READ: Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; കുറഞ്ഞ ചിലവില്‍ വാങ്ങാവുന്ന 200 സിസി മോഡലുകള്‍

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

കവസാക്കി വെർസിസ് 650 പതിപ്പിന് പുതിയതും ഷാർപ്പുമായ ഫെയറിംഗാണ് സമ്മാനിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള ഡിസൈൻ ഇപ്പോൾ ആരെയും ആകർഷിക്കും വിധമാണ് നൽകിയിരിക്കുന്നത്. ലോ ബീമിനും ഹൈ ബീമിനുമായി രണ്ട് അറകൾക്കിടയിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ വിഭജിക്കുന്ന ഒരു പുതിയ ഫെയറിംഗാണ് ഏറ്റവും മുന്നിട്ടുനിൽക്കുന്നത്.

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

ഇതിന് എൽഇഡി ഡിആർഎല്ലുകളും നാലു തരത്തിൽ ക്രമീകരിക്കാവുന്ന വിൻഡ്‌സ്‌ക്രീനും ലഭിക്കുന്നുണ്ട്. പുതിയ പരിഷ്ക്കാരങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ഒരു അഡ്വഞ്ചർ ടൂററിന്റെ മൊത്തത്തിലുള്ള വ്യക്തിത്വത്തെ നിലനിർത്താൻ 2022 മോഡൽ കവസാക്കി വെർസിസ് 650 മോഡലിന് സാധിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ ബാക്കിയുള്ള ബോഡി വർക്കുകളെല്ലാം പഴയ പതിപ്പിന് സമാനമായി തന്നെയാണ് തുടരുന്നത്.

MOST READ: അഗ്രസ്സീവ് വിലയിൽ വിൽപ്പന പിടിക്കാൻ Mahindra -യുടെ ബിഗ് ഡാഡി; 11.99 ലക്ഷം രൂപയ്ക്ക് Scorpio N വിപണിയിൽ

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

ഫീച്ചർ അപ്‌ഗ്രേഡുകളിൽ ഒരു പുതിയ TFT ഡിസ്‌പ്ലേ ഉൾപ്പെടുന്നതാണ് ശ്രദ്ധേയം. അത് കമ്പനിയുടെ Z900-ൽ കാണുന്നതിന് സമാനമാണ്. രണ്ട് റൈഡിംഗ് മോഡുകളുള്ള KTRC (കവസാക്കി ട്രാക്ഷൻ സിസ്റ്റം) എന്നിവയാണ് പുത്തൻ വെർസിസ് 650 മിഡിൽവെയ്‌റ്റ് അഡ്വഞ്ചർ ടൂററിന്റെ മറ്റ് പ്രധാന സവിശേഷതകൾ. രണ്ട് തലത്തിലുള്ള ടിസി മോഡുലേഷനും അത് പൂർണമായും ഓഫ് ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ട്.

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

ആദ്യ മോഡിൽ പവർ അൽപം കുറവായിരിക്കും. കൂടാതെ ദൈനംദിന അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ഇത് പര്യാപ്‌തമായിരിക്കും എന്നതാണ് പ്രധാന സവിശേഷത. രണ്ടാമത്തെ മോഡ് എല്ലായ്‌പ്പോഴും ട്രാക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കാൻ നേരത്തെ ആരംഭിക്കുകയും ചെയ്യും മഴയിലും നനഞ്ഞ പ്രതലങ്ങളിലും ഈ മോഡ് സഹായകമാണ്.

MOST READ: കറുപ്പിൽ ഒരുങ്ങി Bajaj Pulsar N250, F250 മോഡലുകൾ, കൂട്ടിന് ഡ്യുവൽ ചാനൽ എബിഎസും; വില 1.49 ലക്ഷം

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

മെക്കാനിക്കലായി 2022 വെർസിസ് 650 നിലവിലെ മോഡലിന് സമാനമാണ്. നിലവിലെ മോഡലിൽ നിന്നും വേർതിരിച്ചറിയാനായി പുതിയ എഞ്ചിൻ കൗളും പുതിയ ഗ്രാഫിക്‌സും കവസാക്കി വെർസിസ് 650 മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂററിൽ അവതരിപ്പിച്ചിട്ടുണ്ട്.

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

വിശ്വസനീയമായ 649 സിസി പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് ഇതിന് ഇപ്പോഴും തുടിപ്പേകുന്നത്. ഈ എഞ്ചിൻ പരമാവധി 66 bhp കരുത്തിൽ 61 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. Z650, നിഞ്ച 650, Z650 RS, വൾക്കാൻ S തുടങ്ങിയ മറ്റ് കവസാക്കി മോട്ടോർസൈക്കിളുകളിലും കാണുന്ന അതേ എഞ്ചിനാണിത്.

MOST READ: ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്‌ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

നിലവിലെ മോഡലിലുള്ള അതേ ഷാസിയും സസ്‌പെൻഷനും തന്നെയാവും ജാപ്പനീസ് ബ്രാൻഡ് മിഡിൽവെയ്റ്റ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഷോവയിൽ നിന്നുള്ള ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ വെർസിസ് 650 മോട്ടോർസൈക്കിളിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണെന്ന് കവസാക്കി അവകാശപ്പെടുന്നു.

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

ലൈം ഗ്രീൻ, മെറ്റാലിക് ഫാന്റം സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിൽ 2022 വെർസിസ് 650 തെരഞ്ഞെടുക്കാം. റോഡ് അധിഷ്ഠിത അഡ്വഞ്ചർ ടൂറിംഗിന് ഏറ്റവും സൗകര്യപ്രദമായ ബൈക്കാണ് കവസാക്കി വെർസിസ് 650.

വില 7.36 ലക്ഷം, പുതിയ 2022 മോഡൽ Versys 650 അഡ്വഞ്ചർ ടൂറർ ഇന്ത്യയിൽ അവതരിപ്പിച്ച് Kawasaki

ഇന്ത്യയിൽ ബെനലി TRK 502, ബെനലി TRK 502X, ഹോണ്ട CB500X, സുസുക്കി V-സ്ട്രോം 650 XT, മിഡ്-സൈസ് ADV മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ പുതുതായി പുറത്തിറക്കിയ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 തുടങ്ങിയ മോട്ടോർസൈക്കിളുകളോടാണ് കവസാക്കിയുടെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki launched the 2022 model versys 650 middleweight adventure tourer in india
Story first published: Tuesday, June 28, 2022, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X