Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

ആഗോളതലത്തില്‍ അവതരിപ്പിച്ച് ഏതാനും ആഴ്ചകള്‍ക്കുശേഷം Z650 RS 50-ാം വാര്‍ഷിക പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ കവസാക്കി. മോട്ടോര്‍സൈക്കിളിന് 6.79 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

ഇതിനായി സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ 5,000 രൂപ കൂടുതലായി മുടക്കണമെന്നും കമ്പനി വ്യക്തമാക്കി. പോയ വര്‍ഷം പകുതിയോടെയാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പായ Z650 RS എന്ന മോഡലിനെ കമ്പനി രാജ്യത്ത് അവതരിപ്പിക്കുന്നത്.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ഇരട്ടകള്‍ക്കെതിരെയാണ് റെട്രോ ക്ലാസിക് മോഡലായ Z650 RS മത്സരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ Z650 RS -ന് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിനെയും കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ മോഡലായതുകൊണ്ട് തന്നെ Z650RS 50-ാം വാര്‍ഷികത്തിന്റെ 20 യൂണിറ്റുകള്‍ മാത്രമാകും വിപണിയില്‍ വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

ഈ മോഡലിന്റെ അവതരണത്തിന് പിന്നാലെ ബുക്കിംഗ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. ഡെലിവറിയും ഉടന്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഐക്കണിക്ക് കവസാക്കി Z1-ല്‍ നിന്ന് ഉരുത്തിരിഞ്ഞ തനതായ പെയിന്റ് സ്‌കീമാണ് ഉയര്‍ന്ന വിലയെ ന്യായീകരിക്കുന്നത്.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

'ഫയര്‍ക്രാക്കര്‍ റെഡ്' എന്ന് വിളിക്കപ്പെടുന്ന പെയിന്റ് സ്‌കീം ഇപ്പോള്‍ കവസാക്കി മോട്ടോര്‍സൈക്കിളുകള്‍ക്ക് അസാധാരണമായേക്കാം, എന്നിരുന്നാലും, അക്കാലത്ത്, ഇത് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന നിറമായിരുന്നു.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

ആധുനിക-റെട്രോ ശൈലിയിലുള്ള Z650 RS-ന് ഇത തികച്ചും അനുയോജ്യമായ കളര്‍ സ്‌കീം എന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല ലുക്ക് പൂര്‍ത്തിയാക്കാന്‍, മോട്ടോര്‍സൈക്കിളിന് ക്രോം ഗ്രാബ് റെയിലും ഗോള്‍ഡന്‍ റിമ്മുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

പുതിയ കളര്‍ ഓപ്ഷനു പുറമെ, എഞ്ചിന്‍, ഹാര്‍ഡ്‌വെയര്‍, ഫീച്ചറുകള്‍ എന്നിവയുടെ കാര്യത്തില്‍ Z650 RS 50-ാം വാര്‍ഷിക പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമായി തന്നെ തുടരുന്നു. ഇതിന് 649 സിസി, പാരലല്‍-ട്വിന്‍ എഞ്ചിന്‍ തന്നെയാണ് കരുത്ത് പകരുന്നത്.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

ഈ യൂണിറ്റ് 8,000 rpm-ല്‍ 67.3 bhp കരുത്തും 6,700 rpm-ല്‍ 64 Nm പീക്ക് ടോര്‍ക്ക് നല്‍കുന്നു. 6-സ്പീഡ് യൂണിറ്റ് തന്നെയാണ് ഗിയര്‍ബോക്‌സും. കൂടാതെ റെട്രോ ലുക്കിനായി ക്രോം ബെസലുകളുള്ള ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് സ്പോര്‍ട്സ് ചെയ്യുന്നു.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

സസ്‌പെന്‍ഷന്‍ കൈകാര്യെ ചെയ്യുന്നതിനായി മുന്നില്‍ 125 mm ട്രാവല്‍ ഉള്ള അതേ 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 130 mm അഡ്ജസ്റ്റ് ചെയ്യാവുന്ന പ്രീലോഡുള്ള തിരശ്ചീന ബാക്ക്-ലിങ്കും അതേപടി തുടരും.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

സുരക്ഷയ്ക്കായി മുന്നില്‍ ഡ്യുവല്‍ സെമി ഫ്‌ലോട്ടിംഗ് 300 mm ഡിസ്‌കുകള്‍, പിന്നില്‍ ഒറ്റ 220 mm ഡിസ്‌ക് എന്നിവയും ഉള്‍പ്പെടുന്നു. അടിസ്ഥാനപരമായി ഒരേ ബൈക്കായതിനാല്‍ അതേ ഭാരം കുറഞ്ഞ ട്രെല്ലിസ് ഫ്രെയിമിനൊപ്പം ഇത് തുടരുന്നുവെന്നും കമ്പനി പറയുന്നു.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, Z900 RS മോട്ടോര്‍സൈക്കിളിന്റെ അതേ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് പുതിയ Z650 RS അവതരിപ്പിക്കുന്നു. വൃത്താകൃതിയിലുള്ള മുന്‍വശത്തെ ഹെഡ്‌ലാമ്പും ബോഡി-നിറമുള്ള ഫെന്‍ഡറുകളും ഇതിലുണ്ട്.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

പീനട്ട് ആകൃതിയിലുള്ള ഇന്ധന ടാങ്കും സിംഗിള്‍ പീസ് സീറ്റും മോട്ടോര്‍സൈക്കിളിന് വളരെ വൃത്തിയുള്ള രൂപം നല്‍കുന്നു. കാന്‍ഡി എമറാള്‍ഡ് ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ/എബോണി എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് വിപണിയില്‍ എത്തുന്നത്. ആദ്യത്തേതിന് ഗോള്‍ഡ് നിറമുള്ള ടയറുകള്‍ ലഭിക്കുന്നു, മറ്റ് ഓപ്ഷനില്‍ സാധാരണ ഡാര്‍ക്ക് തീമിലുള്ള ടയറുകളും ലഭിക്കുന്നു.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

മധ്യഭാഗത്ത് എല്‍സിഡി ഡാഷുള്ള ഇരട്ട-പോഡ് അനലോഗ് ക്ലസ്റ്ററുകളുണ്ട്. ഇരട്ട-പോഡ് അനലോഗ് ക്ലസ്റ്ററിന്റെ ഉപയോഗം ബൈക്കിന് വളരെ റെട്രോയും പഴയ സ്‌കൂള്‍ രൂപവും നല്‍കുന്നു. അതിന്റെ ആധുനിക വശം പൂര്‍ത്തീകരിക്കാന്‍ ഒരു ഫുള്‍-എല്‍ഇഡി ലൈറ്റിംഗ് പാക്കേജ് ഇതില്‍ കമ്പനി അവതരിപ്പിക്കുന്നു.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

അതേസമയം തന്നെ അധികം വൈകാതെ റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിളായ W800-ന്റെ നവീകരിച്ച പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര വിപണികള്‍ക്കായി പുതിയ 2022 W800 മോട്ടോര്‍സൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

Z650 RS-ന്റെ വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് Kawasaki; വില 6.79 ലക്ഷം രൂപ

പുതിയ 2022 W800 മോട്ടോര്‍സൈക്കിളില്‍ പ്രധാനമായും കോസ്മെറ്റിക് മാറ്റങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതില്‍ പുതിയ കളര്‍ സ്‌കീം, ആകര്‍ഷകമായ ബോഡി ഗ്രാഫിക്സ് എന്നിവ ഉള്‍പ്പെടുത്തുകയും ചെയ്യും. പുതുക്കിയ 2022 W800 അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki launched z650 rs anniversary edition in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X