2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

നിഞ്ച 300-ന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ കവസാക്കി. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ മോഡലിന്റെ ടീസര്‍ ചിത്രം കമ്പനി പങ്കുവെയ്ക്കുകയും ചെയ്തു. എന്‍ട്രി ലെവല്‍ സൂപ്പര്‍സ്പോര്‍ട് ബൈക്ക് അതിന്റെ വാര്‍ഷിക അപ്ഡേറ്റോടെ വരും ദിവസങ്ങളില്‍ ലോഞ്ച് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബിഎസ് IV-ല്‍ നിന്ന് ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങളിലേക്ക് നവീകരിച്ചപ്പോഴാണ് മോട്ടോര്‍സൈക്കിളിന് അവസാനമായി അപ്ഡേറ്റ് ലഭിക്കുന്നത്. അപ്ഡേറ്റുകളുടെ സ്വഭാവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് കോസ്‌മെറ്റിക് മാറ്റങ്ങളോടെ മാത്രമാകും അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

അപ്ഡേറ്റുകളുടെ ക്രമവും വ്യാപ്തിയും സൂക്ഷ്മവുമാകുമെങ്കിലും ജാപ്പനീസ് സൂപ്പര്‍ബൈക്ക് ബ്രാന്‍ഡ് അതിന്റെ ലൈനപ്പ് തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുന്നതില്‍ മുന്‍പന്തിയിലാണെന്ന് വേണം പറയാന്‍. ഈ സാഹചര്യത്തിലും, നിഞ്ച 300 പുതിയ കളര്‍ ഓപ്ഷനുകളുടെ രൂപത്തില്‍ കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ അവതരിപ്പിക്കുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

കവസാക്കി അതിന്റെ കിറ്റിലേക്ക് കുറച്ച് അധിക ഫീച്ചറുകളും നല്‍കിയേക്കാം, എന്നാല്‍ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 3.37 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) നിലവിലെ മോഡലിന്റെ വില. എന്‍ട്രി ലെവല്‍ ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, എബോണി എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളുള്ള ഒറ്റ ട്രിമ്മില്‍ ലഭ്യമാണ്.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

തുടക്കത്തില്‍ പറഞ്ഞതുപോലെ, നിഞ്ച 300-ന്റെ വരാനിരിക്കുന്ന ആവര്‍ത്തനത്തില്‍ അതിന്റെ മെക്കാനിക്കല്‍ സവിശേഷതകളിലോ ഡിസൈനിലോ മാറ്റങ്ങളൊന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. 296 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

ഈ യൂണിറ്റ് 11,000 rpm-ല്‍ 39 bhp പവറും 10,000 rpm-ല്‍ 26.1 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഈ മോട്ടോര്‍ ഒരു സ്ലിപ്പര്‍, അസിസ്റ്റ് ക്ലച്ച് വഴി ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിക്കുകയും ചെയ്യുന്നു.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

മുന്നില്‍ 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളില്‍ സ്റ്റീല്‍ ട്യൂബ് ഡയമണ്ട് ഫ്രെയിമും പിന്നില്‍ ഗ്യാസ് ചാര്‍ജ്ജ് ചെയ്ത മോണോ-ഷോക്കും 5-വേ ക്രമീകരിക്കാവുന്ന പ്രീലോഡും നിഞ്ച 300-ന് അടിവരയിടുന്നു.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

ഡബിൾ പിസ്റ്റണ്‍ കാലിപ്പറുകളാല്‍ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ രണ്ടറ്റത്തും ഒറ്റ ഇതളുകളുടെ ആകൃതിയിലുള്ള ഡിസ്‌കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. 17 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോര്‍സൈക്കിള്‍ ലഭ്യമാക്കിയിരിക്കുന്നത്.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, നിഞ്ച 300-ന്റെ നിലവിലെ ആവര്‍ത്തനത്തിന് അടിസ്ഥാന സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ലൈറ്റിംഗ്, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവ നവീകരണങ്ങളോടെ എത്തുന്ന മോഡലും മുന്നോട്ട് കൊണ്ടുപോകും.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

നിഞ്ച 300 കവസാക്കിയുടെ ലൈനപ്പിലേക്കുള്ള പ്രവേശന പോയിന്റാണ്, ഇത് ഇന്ത്യയില്‍ മാത്രം നിര്‍മ്മിച്ചതാണ്. മാത്രമല്ല, ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാവുന്ന വിലയിലെത്തുന്ന കവസാക്കി മോഡല്‍ കൂടിയാണ് നിഞ്ച 300.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

ടിവിഎസ് അപ്പാച്ചെ RR310, കെടിഎം RC 390 തുടങ്ങിയ എന്‍ട്രി ലെവല്‍ സൂപ്പര്‍സ്പോര്‍ട് ബൈക്കുകളോട് ഇത് മത്സരിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന നിഞ്ച 300 നും അതിന്റെ വിലയില്‍ ഒരു കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്നാണ് സൂചന.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

ഈ വര്‍ഷം ജനുവരിയില്‍, ജപ്പാന്‍, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ തുടങ്ങിയ തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ വാഗ്ദാനം ചെയ്യുന്ന വെര്‍സിസ് X 250 എന്ന രൂപത്തില്‍ കവസാക്കി അതിന്റെ പുതിയ എന്‍ട്രി ലെവല്‍ ഉല്‍പ്പന്നം അനാച്ഛാദനം ചെയ്തിരുന്നു.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ബൈക്കുകളുടെ ഡിമാന്‍ഡ് കണക്കിലെടുത്ത്, രാജ്യത്ത് ക്വാര്‍ട്ടര്‍ ലിറ്റര്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് കവസാക്കിയും ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

ഈ മോഡല്‍ പുറത്തിറക്കിയാല്‍, കെടിഎം 250 അഡ്വഞ്ചര്‍, ബെനലി TRK 251, അടുത്തിടെ പുറത്തിറക്കിയ സുസുക്കി V-സട്രോം SX എന്നിവയ്ക്കെതിരെ മത്സരിക്കുകയും ചെയ്യും.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

അതോടൊപ്പം തന്നെ കവസാക്കി തങ്ങളുടെ ജനപ്രിയ സബ് 400 സിസി സൂപ്പര്‍സ്‌പോര്‍ട്ട് നിഞ്ച 400 മോട്ടോര്‍സൈക്കിളിനായും പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇത് വ്യക്തമാക്കുന്ന ഏതാനും റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

എഞ്ചിനിലോ, ഡിസൈനിലോ മാറ്റങ്ങള്‍ വരുത്താതെ, നിഞ്ച 300-ല്‍ നല്‍കുന്നതുപോലെ ചെറിയ കോസ്‌മെറ്റിക് നവീകരണങ്ങളാകും ഈ മോട്ടോര്‍സൈക്കിളിലേക്കും കമ്പനി കൊണ്ടുവരിക.

2022 Ninja 300 അവതരിപ്പിക്കാനൊരുങ്ങി Kawasaki; ടീസര്‍ ചിത്രം പുറത്ത്

399 സിസി, പാരലല്‍-ട്വിന്‍ ഇരട്ട സിലിണ്ടര്‍ എഞ്ചിനാണ് നിലവില്‍ ഈ മോഡലിന് കരുത്ത് നല്‍കുന്നത്. ഇത് 46 പരമാവധി bhp കരുത്തും 37.2 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുകയും ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki planning to launch 2022 ninja 300 soon in india teaser image out
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X