2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

പരിഷ്ക്കാരങ്ങളുമായി ജാപ്പനീസ് വിപണിയിൽ അവതരിച്ച് 2022 മോഡൽ കവസാക്കി നിഞ്ച ZX-25R. ടീം ഗ്രീനിൽ നിന്നുള്ള എൻട്രി ലെവൽ സൂപ്പർസ്‌പോർട്ട് ബൈക്കിന്റെ ഏറ്റവും പുതിയ ആവർത്തനം ചെറിയ കോസ്‌മെറ്റിക് നവീകരണങ്ങളുമായാണ് പുറത്തിറങ്ങിയിരിക്കുന്നത്.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

അതായത് മോട്ടോർസൈക്കിളിന് മെക്കാനിക്കലി മാറ്റങ്ങളൊന്നും കമ്പനി നൽകിയിട്ടില്ലെന്ന് സാരം. മിനുങ്ങിയെത്തിയിരിക്കുന്ന കവസാക്കി 2022 നിഞ്ച ZX-25R സൂപ്പർസ്‌പോർട്ടിന 9,35,000 ജാപ്പനീസ് യെനാണ് മുടക്കേണ്ടി വരിക. അതായത് ഏകദേശം 6.10 ലക്ഷം രൂപ.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

പുതിയ മോഡൽ ഇയർ നവീകരണങ്ങളുടെ ഭാഗമായി ZX-25R മോട്ടോർസൈക്കിളിന് ട്വിലൈറ്റ് ബ്ലൂ എന്ന പുതിയ കളർ ഓപ്ഷനും കവസാക്കി പരിചയപ്പെടുത്തിയിട്ടുണ്ട്. ഗ്രേ, റെഡ് ഗ്രാഫിക്സുള്ള ബ്ലൂ നിറത്തിൽ ബൈക്കിന്റെ സ്പോർട്ടി ആകർഷണം വളരെയധികം വർധിച്ചിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

എന്നാൽ ഈ പുതിയ നിറങ്ങൾ ഒഴികെ സൂപ്പർബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുൻനിര നിഞ്ച ZX-10R മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മോട്ടോർസൈക്കിളിന്റെേ മൊത്തത്തിലുള്ള ഡിസൈൻ ഇതിൽ ഉൾപ്പെടുന്നു.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

കവസാക്കിയുടെ അഡ്വാൻസ്ഡ് ഡൈനാമിക് റിജിഡിറ്റി അനാലിസിസ് ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഭാരം കുറഞ്ഞ ട്രെല്ലിസ് ഫ്രെയിമിലാണ് നിഞ്ച ZX25R നിർമിച്ചെടുത്തിരിക്കുന്നത്. വേഗതയേറിയ സൂപ്പർ സ്‌പോർട്ട് സ്‌റ്റൈൽ ഹാൻഡ്‌ലിംഗ് നേടുന്നതിന് ആവശ്യമായ ബലവും ഷാസി വഴക്കവും ഫ്രെയിം നൽകുന്നുവെന്നതാണ് ശ്രദ്ധേയം.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

ചെറിയ അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റിനെ കൂടുതൽ കേന്ദ്രീകൃതമായി സ്ഥാപിക്കാൻ പ്രാപ്തമാക്കുന്ന ഒരു അതുല്യമായ ആർച്ച് സ്വിംഗാർം ഡിസൈനും ഇതിന് ലഭിക്കുന്നു. ഇത് ബൈക്കിന്റെ മികച്ച ബാലൻസ് അനുവദിക്കുകയും അതിന്റെ സ്റ്റൈലിഷ്, സ്‌പോർട്ടി ലുക്ക് വർധിപ്പിക്കുകയും ചെയ്യുന്നു.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

ഷാർപ്പ് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം, ടെയിൽലൈറ്റ്, സൈഡ് ഫെയറിംഗുകളിലെ ടേൺ ഇൻഡിക്കേറ്ററുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെയുള്ള മറ്റ് ഹൈലൈറ്റുകൾ നിലവിലെ മോഡലിൽ നിലനിർത്തിയിട്ടുണ്ട്. മസ്ക്കുലർ ഫ്യുവൽ ടാങ്കും ഭാരമേറിയ മുൻഭാഗവും ബൈക്കിന് ഒരു വലിയ രൂപം നൽകുന്നു.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

പുതിയ കളർ ഓപ്ഷൻ ബൈക്കിന്റെ ഷാർപ്പ് ലൈനുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. 6 സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച 250 സിസി ഇൻലൈൻ ഫോർ സിലിണ്ടർ മോട്ടോറാണ് നിഞ്ച ZX-25R മോഡലിന് തുടിപ്പേകുന്നത്. ഇത് 15,500 rpm-ൽ 43.5 bhp കരുത്തും 13,000 rpm-ൽ 21.1 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

ഇത് ലോകമെമ്പാടും നിർമിക്കപ്പെടുന്ന ഏറ്റവും ശക്തമായ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളാണെന്നതും ഏറെ ശ്രദ്ധേയമാണ്. ക്വിക്ക് ഷിഫ്റ്റർ, ആക്രമണാത്മക ഗിയർ ഷിഫ്റ്റുകൾ പ്രാപ്തമാക്കുന്ന ഒരു സ്ലിപ്പർ, അസിസ്റ്റ് ക്ലച്ച് എന്നിവയും നിഞ്ച ZX-25R ന്റെ ഇൻലൈൻ ഫോർ സിലിണ്ടർ എഞ്ചിന് പിന്തുണയേകുന്നുണ്ട്.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

കവസാക്കി ട്രാക്ഷൻ കൺട്രോൾ (KTRC), എബി‌എസ് എന്നിവ മോട്ടോർസൈക്കിളിന്റെ സുരക്ഷാ സവിശേഷതകളിൽ സൂപ്പർബൈക്ക് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്ന മറ്റ് സവിശേഷതകളാണ്. നിഞ്ച ZX-25R ശ്രേണിയിലെ ഏറ്റവും ചെറുതാണെങ്കിലും ഇന്ത്യൻ വിപണിയിൽ മോഡലിനെ ഉടനെങ്ങും അവതരിപ്പിക്കാനുള്ള സാധ്യകളൊന്നും തന്നെ കാണുന്നില്ല.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

കാരണം ഇത് നിലവിൽ ലഭ്യമായ വില 250 സിസി മോട്ടോർസൈക്കിളുകൾക്ക് ഒരു പ്രായോഗിക ഓപ്ഷനായി മാറില്ലെന്നാണ് ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളുടെ അഭിപ്രായം. അടിസ്ഥാന മോഡലായ നിഞ്ച 300 മുതൽ മുൻനിര നിഞ്ച H2R വരെയുള്ള സ്‌പോർട്‌സ് ബൈക്കുകളുടെ നിഞ്ച ശ്രേണിക്ക് കീഴിലുള്ള അഞ്ച് മോഡലുകളാണ് കവസാക്കി നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്.

2022 മോഡൽ Ninja ZX-25R സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Kawasaki

ജാപ്പനീസ് സൂപ്പർബൈക്ക് ബ്രാൻഡിന് വരും ഭാവിയിൽ അതിന്റെ ഇന്ത്യൻ നിരയിലേക്ക് നിഞ്ച 400 എത്തിക്കാനുള്ള പദ്ധതികളുമായാണ് നിലവിൽ മുന്നോട്ടു പോവുന്നത്. ഇതുകൂടാതെ Z650, Z900, Z650 RS, Z900 RS എന്നിവ ഉൾപ്പെടുന്ന Z സീരീസ് മോട്ടോർസൈക്കിളുകളുടെ പ്രത്യേക 50-ാം വാർഷിക പതിപ്പുകൾ കവസാക്കി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki unveiled the new 2022 model ninja zx 25r supersport motorcycle
Story first published: Thursday, January 20, 2022, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X