Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

പുതിയ Z650RS റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിളിനെ അടുത്തിടെയാണ് ജാപ്പനീസ് നിര്‍മാതാക്കളായ കവസാക്കി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനി ഇപ്പോള്‍ റെട്രോ തീം 650 സിസി മോട്ടോര്‍സൈക്കിളിന്റെ 50-ാം വാര്‍ഷിക പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

കവസാക്കി Z650RS-ന്റെ 50-ാം വാര്‍ഷിക പതിപ്പ് പരിമിതമായ സംഖ്യകളില്‍ മാത്രം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നുത്. മോട്ടോര്‍സൈക്കിളിനെക്കുറിച്ച് പറയുകയാണെങ്കില്‍, ലിമിറ്റഡ് എഡിഷന്‍ മോഡല്‍ റെഡ്, ബ്ലൂ എന്നിങ്ങനെ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലാകും എത്തുക, കൂടാതെ റിമ്മുകളില്‍ ഗോള്‍ഡ് നിറവും കമ്പനി ചേര്‍ക്കും.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

ഈ എക്സ്റ്റീരിയര്‍ കളര്‍ കോമ്പിനേഷന്‍ റെട്രോ-തീം കവസാക്കി Z650RS മോട്ടോര്‍സൈക്കിളിന് വളരെയധികം മികച്ച ക്യാരക്ടര്‍ നല്‍കുകയും ചെയ്യുന്നു.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

വിലയുടെ അടിസ്ഥാനത്തില്‍, കവസാക്കി Z650RS-ന്റെ 50-ാം വാര്‍ഷിക പതിപ്പിന് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ ഒരു വില വര്‍ധനവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ എക്‌സ്‌ഷോറൂം വില 7 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

മോട്ടോര്‍സൈക്കിളിനെക്കുറിച്ച് പറയുകയാണെങ്കില്‍, കവസാക്കി Z650RS, ബ്രാന്‍ഡ് നിരയിലെ Z650 അടിസ്ഥാനമാക്കിയുള്ള ഒരു നിയോ-റെട്രോ മിഡില്‍-വെയ്റ്റ് മോട്ടോര്‍സൈക്കിളാണ്. എന്നിരുന്നാലും, 1970-കളില്‍ നിന്നുള്ള യഥാര്‍ത്ഥ കവസാക്കി Z650-B1-ല്‍ നിന്ന് നിരവധി ഡിസൈന്‍ സൂചനകള്‍ കടം എടുക്കുകയും ചെയ്യുന്നു.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

സ്റ്റാന്‍ഡേര്‍ഡ് കവസാക്കി Z650RS തന്നെ ഗോള്‍ഡ് അലോയ് വീലുകള്‍, കട്ടിയുള്ള ക്രോം സറൗണ്ട് ഉള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകള്‍, ഇരട്ട-പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ചെറുതായി നീളമേറിയ ടെയില്‍ സെക്ഷന്‍ എന്നിവയുമായാണ് വരുന്നത്.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

കവസാക്കിയുടെ 50-ാം വാര്‍ഷിക പതിപ്പിലെ പുതിയ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീം, Z650RS മോട്ടോര്‍സൈക്കിളിന് ഒരു റെട്രോ വിഷ്വല്‍ അപ്പീല്‍ നല്‍കുമെന്നാണ് കമ്പനി കരുതുന്നത്. Z650RS ഒരു ആധുനിക മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍, മൊത്തത്തിലുള്ള വിഷ്വല്‍ അപ്പീലും മൊത്തത്തിലുള്ള റൈഡിംഗ് അനുഭവവും മെച്ചപ്പെടുത്തുന്ന ധാരാളം ആധുനിക ഘടകങ്ങളുമായാണ് ഇത് വരുന്നത്.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

നേര്‍ത്തതും വ്യക്തവുമായ എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, അണ്ടര്‍-ബെല്ലി എക്സ്ഹോസ്റ്റ്, എല്‍ഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. കവസാക്കി Z650RS, കവസാക്കി Z650 അടിസ്ഥാനമാക്കിയുള്ളതിനാല്‍, ഈ പ്രത്യേക പതിപ്പിലും സമാനമായ സസ്‌പെന്‍ഷന്‍ സജ്ജീകരണവും മെക്കാനിക്കല്‍ ഫീച്ചറുകളുമാകും കമ്പനി അവതരിപ്പിക്കുക.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

മോട്ടോര്‍സൈക്കിളിന് മുന്നില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു തിരശ്ചീന ലിങ്ക് സസ്‌പെന്‍ഷനും ഉപയോഗിക്കുന്നു, അത് പ്രീ-ലോഡിന് ക്രമീകരിക്കാവുന്നതാണ്. ഇവയുടെ ഭാഗമായി, ട്രെല്ലിസ് ഫ്രെയിം ഷാസിയിലേക്കും 650 സിസി ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനിലേക്കും സമാനതകള്‍ വ്യാപിക്കുന്നു.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

കവസാക്കി Z650RS കാവസാക്കി Z650-ന് സമാനമായ 67 bhp കരുത്തും 64 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ തന്നെയാകും കരുത്ത് നല്‍കുക. മികച്ച ലോ-എന്‍ഡ്, മിഡ്-റേഞ്ച് പ്രകടനം നല്‍കാന്‍ ഇത് ട്യൂണ്‍ ചെയ്തിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

എന്നിരുന്നാലും, ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം പോലുള്ള ചില മെക്കാനിക്കല്‍ മാറ്റങ്ങള്‍ കവസാക്കി വരുത്തിയിട്ടുണ്ട്. കവസാക്കി Z650-ല്‍ നിന്ന് ഡ്യുവല്‍-പെറ്റല്‍ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണത്തിന് പകരം കവസാക്കി Z650RS-ല്‍ സാധാരണ റോട്ടറുകള്‍ ഉപയോഗിച്ചാകും ഈ പ്രത്യേക പതിപ്പുകള്‍ വിപണിയില്‍ എത്തുക.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

വ്യത്യാസങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് പകരം കൂടുതല്‍ പരമ്പരാഗതമായ ഇരട്ട-പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളാകും കമ്പനി ഉപയോഗിക്കക. എന്നിരുന്നാലും, കൂടുതല്‍ ഉപയോഗപ്രദമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കവസാക്കി അനലോഗ് സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനും ഇടയില്‍ ഒരു ചെറിയ എല്‍സിഡിയും ചേര്‍ക്കും.

Z650RS-ന് സ്‌പെഷ്യല്‍ പതിപ്പുമായി Kawasaki; വൈകാതെ ഇന്ത്യയിലേക്കും

ഇതുകൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഫോണ്‍ ഇന്റഗ്രേഷനും കവസാക്കി Z650RS നഷ്ടപ്പെടുത്തുന്നു. ഇന്ത്യയില്‍, കവസാക്കി Z650RS-ന്റെ വില 6.72 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു (എക്‌സ്‌ഷോറൂം), നേരത്തെ സൂചിപ്പിച്ചതുപോലെ, Z650RS-ന്റെ 50-ാം വാര്‍ഷിക പതിപ്പിന് രാജ്യത്ത് 7 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും വില.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki will launch z650rs 50th anniversary edition soon in india more details here
Story first published: Saturday, January 22, 2022, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X