Just In
- 1 hr ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 1 hr ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 2 hrs ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- Sports
ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍
- Movies
മാറി നിന്നത് സ്വന്തം തീരുമാനം, മടങ്ങി വരവ് സീരിയലിലൂടെ മതിയെന്ന് തീരുമാനിച്ചിരുന്നു, കാരണം പറഞ്ഞ് മിത്ര
- News
'ഇനിയെത്ര ചരിത്രം വഴിമാറാന്‍ ഇരിക്കുന്നു പ്രിയ കുഞ്ഞാക്കൂ'; ഹൃദയംതൊട്ട് അഭിനന്ദിച്ച് മന്ത്രി
- Finance
കേന്ദ്ര ധനകാര്യ മന്ത്രിയുടെ എടിഎം 'വിഴുങ്ങിയ' എച്ച്ഡിഎഫ്സി ബാങ്ക്!; പേപ്പർ കപ്പ് നിരോധിച്ച് 50 ലക്ഷം നേടിയ കഥ
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
ഹംഗേറിയൻ ബ്രാൻഡായ കീവേ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു, അടുത്ത ആഴ്ച ലോഞ്ച് ചെയ്യുന്ന K-ലൈറ്റ് 250V ക്രൂയിസർ മോട്ടോർസൈക്കിൾ, വിയെസ്റ്റെ 300 മാക്സി-സ്കൂട്ടർ, സിക്സ്റ്റീസ് 300i സ്കൂട്ടർ എന്നിങ്ങനെ മൂന്ന് ഉൽപ്പന്നങ്ങൾ അനാച്ഛാദനം ചെയ്തു.

മൂന്ന് പ്രൊഡക്ടുകളും കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) റൂട്ട് വഴി കൊണ്ടുവന്ന് ഇവിടെ അസംബിൾ ചെയ്യും. 2022 മെയ് 26 -ന് ടെസ്റ്റ് റൈഡുകൾ ആരംഭിക്കുകയും മെയ് അവസാനമോ ജൂൺ ആദ്യമോ ഡെലിവറി ചെയ്യുകയും ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ ബുക്കിംഗ് 10,000 രൂപയ്ക്ക് ഓൺലൈനായി നിർമ്മാതാക്കൾ ഇപ്പോൾ തുറന്നിട്ടുണ്ട്.

കീവേ K-ലൈറ്റ് 250V ക്രൂയിസർ
കീവേ K-ലൈറ്റ് 250V ബോൾഡ് ഡിസൈനുള്ള ഒരു സാധാരണ ക്രൂയിസർ മോട്ടോർസൈക്കിളാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾക്കൊള്ളുന്ന വലിയ സ്കൾപ്റ്റഡ് ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, റൈഡർക്കുള്ള കോണ്ടൂർഡ് സീറ്റ്, ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പുകൾ, സ്വിംഗാർമിൽ ഘടിപ്പിച്ച മഡ് ഗാർഡും നമ്പർ പ്ലേറ്റ് ഹോൾഡറും ഇതിൽ ഉൾപ്പെടുന്നു.

V-ട്വിൻ എഞ്ചിനും ബെൽറ്റ് ഡ്രൈവ് സിസ്റ്റവും ലഭിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിളായതിനാൽ 250 സിസി ക്രൂയിസർ സെഗ്മെന്റിൽ K-ലൈറ്റ് 250V ഒരു സവിശേഷമായ ഓപ്ഷനായി മാറുന്നു. V-ട്വിൻ എഞ്ചിൻ 18.7 bhp കരുത്തും, 19 Nm torque ഉം സൃഷ്ടിക്കുന്ന, 249സിസി, എയർ-കൂൾഡ്, 4-വാൽവ് യൂണിറ്റാണ്.

ഇത് 5-സ്പീഡ് ഗിയർബോക്സ് വഴി പിൻ വീലിലേക്ക് പവർ അയയ്ക്കുന്നതിന് ബെൽറ്റ് ഡ്രൈവ് സിസ്റ്റം ഉപയോഗിക്കുന്നു. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഹൈഡ്രോളിക് ഷോക്കുകളുമാണ് സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

K-ലൈറ്റ് 250V -ൽ 120/80 R16 ഫ്രണ്ട് ടയറും അലോയികളുള്ള 140/70 R16 പിൻ ടയറും, ഡ്യുവൽ-ചാനൽ ABS -ഓടുകൂടിയ ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, എൽഇഡി ഹെഡ്ലൈറ്റ്, ടെയിൽ-ലൈറ്റ്, 20 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവ ഉൾപ്പെടുന്നു. മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് ഡാർക്ക് ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ക്രൂയിസർ ലഭ്യമാണ്. K-ലൈറ്റ് 250V റോയൽ എൻഫീൽഡ് മീറ്റിയോർ, യെഡ്സി റോഡ്സ്റ്റർ, ബെനെല്ലി ഇംപീരിയാലെ എന്നിവയ്ക്ക് എതിരെ മത്സരിക്കും.

കീവേ വിയെസ്റ്റെ 300 മാക്സി-സ്കൂട്ടർ
വിയെസ്റ്റെ 300 -നൊപ്പം കീവേ ഇന്ത്യയിലെ മാക്സി-സ്കൂട്ടർ രംഗത്തേക്കും പ്രവേശിച്ചു. ആകസ്മികമായി, വിദേശത്ത് വിൽക്കുന്ന കീവേ GT270 -യുമായി വിയെസ്റ്റെ വളരെ സാമ്യമുള്ളതാണ്. വിയെസ്റ്റെ 300 മാക്സി-സ്കൂട്ടറിന് നാല് എൽഇഡി പ്രൊജക്ടറുകളുള്ള ഹെഡ്ലാമ്പ് യൂണിറ്റ് ഉൾക്കൊള്ളുന്ന ഒരു ആംഗുലാർ ഫ്രണ്ട് ഏപ്രൺ ലഭിക്കുന്നു. ഇതിന് ടിന്റഡ് വിൻഡ്സ്ക്രീൻ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽ-ലൈറ്റ്, കീലെസ് ഓപ്പറേഷൻ എന്നിവയും ലഭിക്കുന്നു.

278.2 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഫോർ-വാൽവ് എഞ്ചിൻ 6500 ീജസ -ൽ 18.7 bhp കരുത്തും 6000 rpm -ൽ 22 Nm torque ഉം പുറപ്പെടുവിക്കുന്നു. മുന്നിൽ 240 mm ഡിസ്ക്കും പിന്നിൽ 220 mm ഡിസ്കും ഡ്യുവൽ ചാനൽ ABS സംവിധാനവുമാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. സസ്പെൻഷനിലേക്ക് വരുമ്പോൾ, മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഹൈഡ്രോളിക് ഷോക്കുകളും വാഹനത്തിന് ലഭിക്കുന്നു. 12 ലിറ്റർ ഫ്യുവൽ ടാങ്കും 110/70 മുൻ ടയറും 130/70 പിൻ ടയറും ഉള്ള 13 ഇഞ്ച് അലോയി വീലുകളും ഇതിൽ വരുന്നു. മാക്സി-സ്കൂട്ടറിന് 147 കിലോഗ്രാം ഭാരവുമുണ്ട്.

മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് വിയെസ്റ്റെ 300 വാഗ്ദാനം ചെയ്യുന്നത്. ഇതിന് ഇതുവരെ നേരിട്ടുള്ള എതിരാളികളൊന്നുമില്ലെങ്കിലും, ഇന്ത്യയിലെ യമഹ എയ്റോക്സ് 155 -നും ബിഎംഡബ്ല്യു C400 GT മാക്സി സ്കൂട്ടറുകൾക്കും ഇടയിലുള്ള വലിയ വിടവിൽ ഇത് സ്ലോട്ട് ചെയ്യും.

കീവേ സിക്റ്റീസ് 300i സ്കൂട്ടർ
കീവേയുടെ സിക്സ്റ്റീസ് 300i, പേര് സൂചിപ്പിക്കുന്നത് പോലെ, 1960 -കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു റെട്രോ ക്ലാസിക് സ്കൂട്ടറാണ്. മുൻവശത്തെ ഏപ്രണിലെ ഗ്രില്ല്, ഹെക്സഗണൽ ആകൃതിയിലുള്ള ഹെഡ്ലൈറ്റ്, സ്പ്ലിറ്റ് സീറ്റുകൾ, 'സിക്സ്റ്റീസ്' ബാഡ്ജിംഗിനുള്ള ഫോണ്ട് എന്നിങ്ങനെയുള്ള റെട്രോ സ്റ്റൈലിംഗ് സൂചകങ്ങൾ ഇതിൽ ധാരാളം ഉണ്ട്.

എന്നിരുന്നാലും, ഇത് ഓൾഡ് സ്കൂളായി തോന്നുമെങ്കിലും, പവർട്രെയിനിന്റെ കാര്യത്തിൽ ഇത് തീർച്ചയായും അങ്ങനെയല്ല. വിയെസ്റ്റെ 300 -ന്റെ അതേ 278.2 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സിക്സ്റ്റീസ് 300i ഉപയോഗിക്കുന്നത്, എന്നാൽ അതിന്റെ മാക്സി-സ്കൂട്ടർ സഹോദരനുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ 10 ലിറ്റർ ഫ്യുവൽ ടാങ്കും ചെറിയ 12 ഇഞ്ച് വീലുകളും സ്കൂട്ടറിന് ലഭിക്കുന്നു.

എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ ചാനൽ ABS -ന് ഒപ്പം മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, മൾട്ടി-ഫംഗ്ഷൻ ഇഗ്നിഷൻ സ്വിച്ച് എന്നിവയാണ് സിക്സ്റ്റീസ് 300i -യുടെ സവിശേഷതകൾ. മാറ്റ് ലൈറ്റ് ബ്ലൂ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ സ്കൂട്ടർ വിൽപ്പനയ്ക്ക് എത്തും. വിദേശത്ത് വിൽപ്പനയ്ക്കെത്തുന്ന ജർമ്മൻ വിക്ടോറിയ മോട്ടോറാഡ് നിക്കി 300 സ്കൂട്ടറിനോട് സാമ്യമുള്ളതാണ് സിക്സ്റ്റീസ് 300i.