220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

ഇന്ത്യയിൽ പുതിയ രണ്ട് സ്‌കൂട്ടറുകൾ കൂടി അവതരിപ്പിച്ച് തങ്ങളുടെ ഇവി ശ്രേണി വിപുലീകരിച്ചിരിക്കുകയാണ് കൊമാകി. LY, DT 3000 എന്നീ ഇലക്‌ട്രിക് മോഡലുകളെയാണ് കമ്പനി ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

കൊമാകി LY മോഡലിന് 88,000 രൂപയാണ് എക്സ്ഷോറൂം വിലയെങ്കിൽ കൊമാകി DT 3000 ഇലക്ട്രിക് സ്‌കൂട്ടറിന് 1.22 ലക്ഷം രൂപയും വിലയായി നൽകേണ്ടി വരും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പ് കമ്പനിയിൽ നിന്നും ഈ വർഷം ഇന്ത്യയിലെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും ഉൽപ്പന്നമാണ് ഇവ.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

രണ്ട് മോഡലുകളും ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിന് കീഴിലാണ് തരംതിരിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ ഇവി പോർട്ട്‌ഫോളിയോ 18 സ്‌മാർട്ട്, ഹൈ സ്പീഡ് ഇവികളിലേക്കും രണ്ട് ഇലക്ട്രിക് റിക്ഷകളിലേക്കുമാണ് വ്യാപിക്കുന്നത്.

MOST READ: Ather ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

തങ്ങളുടെ ഹരിതവും സുസ്ഥിരവുമായ മൊബിലിറ്റി സൊല്യൂഷനുകളിൽ വിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം ഇന്ത്യൻ നിരത്തുകളിൽ വീണ്ടും തിളങ്ങാൻ രണ്ട് പുതിയ ഇവികളുമായി തിരിച്ചെത്താൻ സാധിച്ചതിൽ പ്രചോദനമായെന്ന് കൊമാകി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു. DT 3000 അതിന്റെ അതുല്യമായ ബാറ്ററിയും LY ആന്റി-സ്‌കിഡ് ഫംഗ്‌ഷനുകളുമുള്ള പതിപ്പുകളാണ്.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

കൊമാകി LY ഇലക്ട്രിക് സ്‌കൂട്ടർ, ആന്റി-സ്‌കിഡ് ഫംഗ്‌ഷനുള്ള രാജ്യത്തെ ആദ്യത്തെ ഇ-സ്‌കൂട്ടറായിരിക്കും. ഇത് സന്തുലിതമായ യാത്രയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

MOST READ: iVoomi S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡ് മെയ് 28 മുതല്‍; ഡെലിവറിയും ഉടന്‍

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും മുൻവശത്ത് ടെലിസ്‌കോപിക് ഷോക്ക് അബ്‌സോർബറുകളിലും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്‌സോർബറുകളുമാണ് കൊമാകി LY ഇലക്‌ട്രിക് സ്കൂട്ടറിൽ പ്രവർത്തിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടർ 12 ഇഞ്ച് വീലുകളിലാണ് നിരത്തിലെത്തുന്നത്. ഇലക്ട്രിക് സ്കൂട്ടർ ഗാർനെറ്റ് റെഡ്, ജെറ്റ് ബ്ലാക്ക്, മെറ്റൽ ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

62.9V ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കാണ് ഇത് നൽകുന്നത്. സ്കൂട്ടറിന്റെ 1500 വാട്ട് മോട്ടോറിൽ നിന്ന് ഒറ്റ ചാർജിൽ 70-90 കിലോമീറ്റർ റേഞ്ച് നൽകാനും സ്കൂട്ടർ പ്രാപ്‌തമാണ്. മോഡൽ പൂർണമായി ചാർജ് ചെയ്യാൻ 4-5 മണിക്കൂർ എടുക്കും.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

കൊമാകി DT 3000 ഇലക്ട്രിക് സ്‌കൂട്ടറിന് 3000-വാട്ട് BLDC മോട്ടോറും 62V52AH-ന്റെ ലിഥിയം ബാറ്ററിയും ആണുള്ളത്. പരമാവധി 80 കിലോമീറ്റർ വേഗത വരെ പുറത്തെടുക്കാൻ കഴിയുന്ന ഇതിന് ഒറ്റ ചാർജിൽ 110-180 കിലോമീറ്റർ റേഞ്ച് നൽകാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

ഒരു സാധാരണ 15 amp വാൾ സോക്കറ്റിൽ നിന്ന് 4-5 മണിക്കൂറിനുള്ളിൽ ഇDT 3000 ഇലക്ട്രിക് സ്‌കൂട്ടർ 0 ശതമാനം മുതൽ 100 ശതമാനം വരെ പൂർണമായി ചാർജ് ചെയ്യാനാകും.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

കൊമാകി LY ഇലക്ട്രിക് സ്കൂട്ടർ പോലെ കൊമാകി DT 3000 ഇലക്ട്രിക് സ്കൂട്ടറും മുൻവശത്ത് ടെലിസ്കോപ്പിക് ഷോക്ക് അബ്സോർബറുകളുടെയും പിന്നിൽ ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുടെയും അതേ സസ്പെൻഷൻ സജ്ജീകരണമാണ് ഉപയോഗിക്കുന്നത്.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

മെറ്റൽ ഗ്രേ, ബ്ലൂ, ജെറ്റ് ബ്ലാക്ക്, ബ്രൈറ്റ് റെഡ് എന്നിങ്ങനെ നാല് വ്യത്യസ്‌ത കളർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

കൊമാകി LY, കൊമാകി DT 3000 ഇലക്ട്രിക് സ്‌കൂട്ടറുകൾ കണക്റ്റഡ് സാങ്കേതികവിദ്യയും ബ്ലൂടൂത്തും സ്പീക്കറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ റീജനറേറ്റീവ് ബ്രേക്കിംഗ്, മൊബൈൽ ചാർജ് പോയിന്റ്, റിവേഴ്സ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിമോട്ട് ബൈ ലോക്ക് എന്നിവ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളിലെയും ചില സ്റ്റാൻഡേർഡ് ഫീച്ചറുകളായാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.

220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki

സെൽഫ് ഡയഗ്‌നോസിസ് ഇൻസ്ട്രുമെന്റ്, ഡിസ്‌ക് ബ്രേക്ക്, നോയ്‌സ് ഫ്രീ ഫംഗ്‌ഷൻ, റിമോട്ട് ലോക്ക്, ടെലിസ്‌കോപ്പിക് ഷോക്കർ, ക്രൂയിസ് കൺട്രോൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ തുടങ്ങിയ ആകർഷകമായ ഫീച്ചറുകളോടെയാണ് പുതിയ രണ്ട് സ്‌കൂട്ടറുകളും പുറത്തിറങ്ങിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Komaki introduced ly dt 3000 two new electric scooters in india
Story first published: Wednesday, May 25, 2022, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X