റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് മത്സരം കനക്കുന്നതിനു മുമ്പേ തന്നെ വിപണിയിൽ സജീവ സാന്നിധ്യമായ കമ്പനിയായിരുന്നു ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ കൊമാകി.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

നിലവിൽ കൊമാകിയുടെ മോഡലുകൾക്കെല്ലാം ഇന്ത്യൻ വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വലിയ ഡീലർ, സർവീസ് നെറ്റ്‌വർക്കും ബ്രാൻഡിന് അവകാശപ്പെടാനുണ്ട്. ദേ ഇപ്പോൾ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കൊമാകി.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

റേഞ്ചര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ നേരത്തെ തന്നെ ചിത്രങ്ങളിലൂടെ കമ്പനി പരിചയപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ഇലക്‌ട്രിക് വാഹന നിർമാതാക്കളായ കൊമാകി തങ്ങളുടെ റേഞ്ചർ ഇലക്ട്രിക് ക്രൂയിസർ ഈ ആഴ്ച്ച വിപണിയിൽ അവതരിപ്പിക്കും.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

പുതിയ ഇലക്‌ട്രിക് ബൈക്കിന്റെ ഡിസൈൻ വിശദാംശങ്ങളാണ് മുമ്പ് പുറത്തുവന്ന ചിത്രങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. രാജ്യത്ത് വിൽപനയ്ക്കെത്തുന്ന ആദ്യത്തെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ക്രൂയിസർ മോട്ടോർസൈക്കിൾ എന്ന വിശേഷണത്തോടെയാണ് റേഞ്ചർ ഇ-ക്രൂയിസർ പുറത്തിറങ്ങുന്നത്.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

ഇന്ത്യയിൽ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ബാറ്ററി പായ്ക്കുകളിൽ ഒന്നായി അവകാശപ്പെടുന്ന നാല് കിലോവാട്ട് ബാറ്ററി പായ്ക്കും മോഡലിൽ ഇടംപിടിക്കുമെന്നതും വലിയ പ്രത്യേകതയായി മാറും. ഈ ബാറ്ററി പായ്ക്ക് അതിന്റെ 5,000-വാട്ട് മോട്ടോറിൽ നിന്നായിരിക്കും കരുത്ത് ഉത്പാദിപ്പിക്കുക.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

ഒരു ചാർജ് സൈക്കിളിൽ 200 കിലോമീറ്ററിലധികം ഫുൾ ചാർജ് റേഞ്ച് നൽകാൻ തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്കിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് എല്ലാ മാനദണ്ഡങ്ങളിലും പ്രശംസനീയമാണ്. എന്നാൽ ഒരു യഥാർഥ റോഡ് അവസ്ഥയിൽ മോഡലിന്റെ പ്രകടനം തെളിയിക്കപ്പെട്ടാൽ മാത്രമേ ഇവയെ പൂർണമായും വിശ്വസിക്കാനാവൂ.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

കൂടാതെ കൊമാകിയുടെ റേഞ്ചർ ക്രൂയിസർ ഇലക്ട്രിക് ബൈക്കിൽ ക്രൂയിസ് കൺട്രോൾ, റിപ്പയർ സ്വിച്ച്, റിവേഴ്സ് സ്വിച്ച്, ബ്ലൂടൂത്ത്, നൂതന ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യും. മോഡലിന്റെ വില കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. എന്നാൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള വില ഒരു ബഹുജന ഉൽപ്പന്നമായി സ്ഥാപിക്കുന്നതിന് താങ്ങാനാവുന്ന ശ്രേണിയിൽ നിലനിർത്തുമെന്ന് കമ്പനി വാഗ്ദാനം ചെയ്‌തിട്ടുണ്ട്.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

ചില കാര്യങ്ങൾ അന്തിമമാക്കേണ്ടതുണ്ട്, എന്നാൽ വില താങ്ങാനാവുന്ന തരത്തിൽ നിലനിർത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയിൽ നിർമ്മിച്ച ഗുണനിലവാരമുള്ള ക്രൂയിസർ ഓടിക്കുന്നതിന്റെ സന്തോഷം എല്ലാവരിലേക്കും, പ്രത്യേകിച്ച് സാധാരണക്കാർ അനുഭവിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കൊമാകി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

മോട്ടോർസൈക്കിളിന് 1.00 ലക്ഷം മുതൽ 1.20 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കാം. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഫെയിം II സബ്സിഡിയും മറ്റ് സംസ്ഥാന സർക്കാരുകൾ വാഗ്‌ദാനം ചെയ്യുന്ന ആനുകൂല്യങ്ങളും ഉപയോഗിച്ച് മോഡലിന് ഇനിയും വില കുറഞ്ഞേക്കാം.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

അതേസമയം ഏകദേശം 30,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള എക്‌സ്‌ഷോറൂം വിലയുള്ള മറ്റ് നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും കൊമാകി ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ നാല് ഇലക്ട്രിക് ബൈക്കുകള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

റേഞ്ചറിന്റെ ഡിസൈനിനായി തന്നെ ഒരു മില്യണ്‍ യുഎസ് ഡോളറിലധികം അതായത് ഏകദേശം 7.50 കോടി രൂപയോളം നിക്ഷേപം നടത്തിയതായാണ് കൊമാകി പറയുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാകും വിധമാണ് ഇ-ക്രൂയിസർ ബൈക്കിനെ കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ ക്രൂയിസർ ഡിസൈനിലാണ് കൊമാകി റേഞ്ചർ എത്തുന്നത്.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

ഒറ്റ നോട്ടത്തിൽ ബജാജ് അവഞ്ചറിന്റെ ചെറുതായി പരിഷ്കരിച്ച പതിപ്പ് പോലെ തോന്നും. എന്നിരുന്നാലും വ്യതിരിക്തമായ ഡിസൈൻ ഘടകങ്ങൾ എളുപ്പത്തിൽ ദൃശ്യമാകും. മോട്ടോർസൈക്കിളിന് ഗ്ലോസി ക്രോം അലങ്കരിച്ച റെട്രോ-തീം റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പാണ് ലഭിച്ചിരിക്കുന്നത്. ഇരട്ട ക്രോം അലങ്കരിച്ച വൃത്താകൃതിയിലുള്ള ഓക്സിലറി ലാമ്പുകൾ ഇതിനോടൊപ്പമുണ്ട്.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

ഹെഡ്‌ലാമ്പിന് റെട്രോ തീം സൈഡ് ഇൻഡിക്കേറ്ററുകളും മനോഹാരിത വർധിപ്പിക്കുന്നുണ്ട്. റേക്ക്ഡ് വൈഡ് ഹാൻഡിൽബാറുകൾ, സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്യൂവൽ ടാങ്കിൽ തിളങ്ങുന്ന ക്രോം ട്രീറ്റ്ഡ് ഡിസ്പ്ലേ എന്നിവയാണ് ബജാജ് അവഞ്ചറിന് സമാനമായ ചില ഡിസൈൻ ഘടകങ്ങൾ. ദീർഘദൂര റൈഡിംഗ് ശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മോട്ടോർസൈക്കിൾ വികസിപ്പിച്ചതെന്ന് ഇരുവശത്തുമുള്ള ഹാർഡ് പാനിയറുകൾ സൂചിപ്പിക്കുന്നു.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

സൈഡ് ഇൻഡിക്കേറ്ററുകളുള്ള ഒരു വൃത്താകൃതിയിലുള്ള ടെയിൽലൈറ്റ് ഉണ്ട്. ലെഗ് ഗാർഡുകൾ, ഫോക്സ് എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് അലോയ് വീലുകൾ തുടങ്ങിയവയാണ് മറ്റ് ഡിസൈൻ ഘടകങ്ങൾ. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് ക്രൂയിസര്‍ ഒന്നും തന്നെയില്ല എന്ന സവിശേഷതയാണ് ബ്രാൻഡിന് ഇവിടെ മേൽകൈ നൽകുന്നത്.

റേഞ്ച് 250 കീലോമീറ്റർ; Komaki Ranger ഇലക്‌ട്രിക് ക്രൂയിസർ ബൈക്ക് ഈ ആഴ്ച്ച വിപണിയിലേക്ക്

അടുത്തിടെ രാജ്യത്ത് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ ശ്രേണിയിലേക്ക് വെനീസ് എന്നൊരു പുതുപുത്തൻ മോഡലിനേയും കമ്പനി അവതരിപ്പിച്ചിരുന്നു. കൊമാകിയുടെ ഹൈ-സ്പീഡ് നിരയിലെ അഞ്ചാമത്തെ മോഡലായിരുന്നു ഇത്. ഒമ്പത് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങി എത്തുന്ന സ്കൂട്ടറിന് 72V, 40Ah ബാറ്ററിയില്‍ പായ്ക്കായിരിക്കും ബ്രാൻഡ് സമ്മാനിക്കുക.

Most Read Articles

Malayalam
English summary
Komaki ranger electric cruiser bike to launch in india by this week
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X