രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിച്ചുകൊണ്ട്, ഡല്‍ഹി ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ കൊമാകി, രാജ്യത്ത് പുതിയ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ വെനീസ് അവതരിപ്പിച്ചു. ബ്രാന്‍ഡിന്റെ അതിവേഗ പോര്‍ട്ട്ഫോളിയോയിലെ അഞ്ചാമത്തെ മോഡലാണ് വെനീസ്.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍, ഒമ്പത് വ്യത്യസ്ത കളര്‍ സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ പരിസ്ഥിതി സൗഹൃദ തീം പാലിച്ചുകൊണ്ട് വാഹനം ഉടന്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നും കൊമാകി വ്യക്തമാക്കി.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

പുതിയ വെനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ അതിന്റെ ആധുനിക സ്റ്റൈലിംഗ് ഉപയോഗിച്ച് അണിയിച്ചൊരുക്കുമെന്നും രാജ്യത്തെ മറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ ഏറ്റെടുക്കാന്‍ ഏറ്റവും പുതിയ ഫീച്ചറുകളോടെയായിരിക്കും മോഡല്‍ എത്തുകയെന്നും കൊമാകി പറയുന്നു.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

ഇതുവരെയുള്ള ഏറ്റവും ആവേശകരമായ ലോഞ്ച് ആയിരിക്കും കൊമാകി വെനീസെന്ന് കൊമാകി ഇലക്ട്രിക് വെഹിക്കിള്‍ ഡിവിഷന്‍ ഡയറക്ടര്‍ ഗുഞ്ജന്‍ മല്‍ഹോത്ര പറഞ്ഞു. ദീര്‍ഘദൃഷ്ടിയുള്ള ഫീച്ചറുകളാല്‍ സംയോജിപ്പിച്ചിരിക്കുന്ന അതിശയകരമായ രൂപം ഈ മോഡലുകളില്‍ തികച്ചും സംയോജിപ്പിച്ചിരിക്കുന്നു, അത് അതിന്റെ റൈഡര്‍മാരെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

മോട്ടോര്‍ സ്‌പെസിഫിക്കേഷനുകളും, അതിന്റെ മറ്റ് വിവരങ്ങളും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ലോഞ്ചില്‍ മാത്രമാകും കമ്പനി വെളിപ്പെടുത്തുക.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടര്‍ 72V, 40Ah ബാറ്ററിയില്‍ പായ്ക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘദൂര യാത്രയ്ക്ക് മതിയായ ശ്രേണി വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

കൊമാകി വെനീസ്, അതിന്റെ ട്രെന്‍ഡി ഡിസൈനും, ഐക്കണിക്, അത്യാധുനിക സ്റ്റൈലിങ്ങ് എന്നിവയുടെ സമന്വയമായ ഒരു രൂപഭാവവും വഴി എല്ലാ പ്രായക്കാരെയും ലക്ഷ്യമിടുന്നു. വിശാലമായ ഇരിപ്പിടം, ദീര്‍ഘദൂര യാത്രകളില്‍ സ്റ്റോറേജ് ഒരു പ്രശ്‌നമല്ലെന്ന് ഉറപ്പാക്കാന്‍ അധിക സ്റ്റോറേജ് ബോക്‌സ് എന്നിവയുമായാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

റിപ്പയര്‍ സ്വിച്ച്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, റിവേഴ്‌സ് സ്വിച്ച്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും കൊമാകിയുടെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതയായി ഇടംപിടിക്കും. യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകതയും ഡ്രൈവിംഗില്‍ നിന്ന് ആനന്ദം നേടേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് വാഹനം നിര്‍മ്മിച്ചതെന്ന് കൊമാകി പറയുന്നു.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

വെനീസിന് പുറമെ, കൊമാകി തങ്ങളുടെ ഏറ്റവും പുതിയതും വിപണി കാത്തിരിക്കുന്നതുമായ ഇലക്ട്രിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളും - റേഞ്ചര്‍ വെളിപ്പെടുത്തി. 5,000 വാട്ട് മോട്ടോറുമായി ജോടിയാക്കിയ 4 കിലോവാട്ട് ബാറ്ററി പായ്‌ക്കോടുകൂടിയാണ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക് വരുന്നത്.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ഓടാന്‍ ഇവിക്ക് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റേഞ്ചുള്ള ഇലക്ട്രിക് ഇരുചക്രവാഹനമായി കൊമാകി റേഞ്ചറിനെ മാറ്റുന്നു.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളെയും വ്യത്യസ്ത കാലാവസ്ഥയെയും നേരിടാന്‍ ഈ ക്രൂയിസര്‍ ബൈക്കിന് കഴിയുമെന്നും ഇവി ബ്രാന്‍ഡ് അവകാശപ്പെടുന്നു. ഈ മാസം തന്നെ ഇലക്ട്രിക് ക്രൂയിസറിനെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ ആയതിനാല്‍ റേഞ്ചര്‍ ഒരു ഗെയിം ചേഞ്ചറായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ അന്തിമമാക്കേണ്ടതുണ്ട്, വില താങ്ങാനാവുന്ന തരത്തില്‍ നിലനിര്‍ത്താന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

ഇന്ത്യയില്‍ നിര്‍മ്മിച്ച ഗുണനിലവാരമുള്ള ക്രൂയിസര്‍ ഓടിക്കുന്നതിന്റെ സന്തോഷം എല്ലാവരും - പ്രത്യേകിച്ച് സാധാരണക്കാര്‍ - അനുഭവിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, റേഞ്ചറിന്റെ രൂപകല്പനയ്ക്കും വികസനത്തിനുമായി കൊമാകി 1 ദശലക്ഷം യുഎസ് ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

ഈ രണ്ട് മോഡലുകളും - കൊമാക്കി റേഞ്ചര്‍, കൊമാക്കി വെനീസ് എന്നിവ പുറത്തിറക്കുന്നതോടെ, ഇവി നിര്‍മാതാവിന് അതിന്റെ പോര്‍ട്ട്ഫോളിയോയില്‍ മൊത്തം അഞ്ച് അതിവേഗ രജിസ്‌ട്രേഷന്‍ മോഡലുകളും രാജ്യത്തെ ഉപഭോക്താക്കള്‍ക്കായി മൊത്തം പതിനാറ് മോഡലുകളും ലഭിക്കും.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

കൊമാകി റേഞ്ചറും കൊമാക്കി വെനീസും മികച്ച മൈലേജും ആധുനിക സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദവുമാണെന്നും കമ്പനി അവകാശപ്പെടുന്നു.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ TN95, SE പോലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നു. കമ്പനി പറയുന്നതനുസരിച്ച്, പുതിയ ഇലക്ട്രിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഒരു താങ്ങാനാവുന്ന ഉല്‍പ്പന്നമായിരിക്കും.

രാജ്യത്തെ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാകാന്‍ Venice; വലിയ പദ്ധതികളുമായി Komaki

കൂടാതെ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍ ഇത് ഒരു മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കൊമാകി ഇതിനകം നാല് ഇലക്ട്രിക് ബൈക്കുകള്‍ വാഗ്ദാനം ചെയ്യുന്നു, പുതിയ ഇലക്ട്രിക് ക്രൂയിസറിലൂടെ ഇലക്ട്രിക് വാഹന വ്യവസായത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് കമ്പനി പറയുന്നു.

Most Read Articles

Malayalam
English summary
Komaki revealed new high speed venice electric scooter find here all new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X