പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

കഴിഞ്ഞ ദിവസം ഇന്ത്യയിൽ പുതിയ 2022 മോഡൽ അഡ്വഞ്ചർ 390 മോട്ടോർസൈക്കിൾ പുറത്തിറക്കിയ കെടിഎം വരാനിരിക്കുന്ന പുതുതലമുറ RC390 പ്രീമിയം സ്പോർട്‌സ് ബൈക്കിന്റെ വില വിവരങ്ങളും പുറത്തുവിട്ടിരിക്കുകയാണ്.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

പുതിയ RC390 മോഡലിനെ തങ്ങളുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് വില സംബന്ധിച്ച കാര്യങ്ങളും കെടിഎം വെളിപ്പെടുത്തിയത്. 2022 RC390 ബൈക്കിന്റെ പ്രാരംഭ എക്സ്ഷോറൂം വില 3,13,922 രൂപയായിരിക്കും. ഇത് ഡ്യൂക്ക് 390 പതിപ്പിനും 390 ADV മോഡലിനും ഇടയിലായി സ്ഥാപിക്കും.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളുടെ മൂന്ന് മോട്ടോർസൈക്കിളുകളും തമ്മിൽ ഏകദേശം 20,000 രൂപയുടെ വ്യത്യാസമുണ്ട്. 2022 RC 390 അതിന്റെ രൂപത്തിന്റെ കാര്യത്തിൽ ഒരു വലിയ പരിഷ്ക്കാരത്തിനാണ് വിധേയമായിരിക്കുന്നത്. നിലവിലെ മോഡലിലുണ്ടായിരുന്ന യുണീക് ട്വിൻ പ്രൊജക്ടർ ഹെഡ്‌ലൈറ്റിന് പകരം ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഘടിപ്പിച്ച വലിയ സിംഗിൾ എൽഇഡി യൂണിറ്റായിരിക്കും പുത്തൻ തലമുറ പതിപ്പിന് ലഭിക്കുക.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

ഇന്റഗ്രേറ്റഡ് ഇൻഡിക്കേറ്ററുകളുള്ള ഫെയറിംഗും തികച്ചും സ്പോർട്ടിയറും ഷാർപ്പുമാണ്. അതുപോലെ തന്നെ ബൈക്കിന് ചുറ്റുമുള്ള പുതിയ ഗ്രാഫിക്‌സും ആരുടേയും മനംമയക്കാൻ പ്രാപ്‌തമായിരിക്കും. പുതിയത് പഴയത് എന്ന് ആരും തെറ്റിദ്ധരിക്കില്ല, അത്രയ്ക്ക് വ്യത്യസ്‌തരായിരിക്കും രണ്ട് മോഡലുകളും.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

2022 കെടിഎം RC 390 മോഡലിന് 390 ഡ്യൂക്കിന് സമാനമായി 390 ഡ്യൂക്കിന് സമാനമായി ഒരു പുതിയ കളർ കസ്റ്റമൈസ് ചെയ്യാവുന്ന ഒരു പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നുണ്ട്. അത് മാറുന്ന പ്രകാശ സാഹചര്യങ്ങൾക്കനുസരിച്ച് തെളിച്ചം ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

സീറ്റ് വ്യത്യസ്തമായ ഫിനിഷിലാണ് വരുന്നത്. ഒരുപക്ഷേ സ്റ്റാൻഡേർഡായി പില്യൺ സീറ്റുള്ള അൽകന്റാര ഫിനിഷായിരിക്കും കെടിഎം സമ്മാനിക്കുക. അതേ 17 ഇഞ്ച് വീലുകൾ പുതിയ ബൈക്കിൽ നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും അഞ്ച് സ്‌പോക്ക് ഡിസൈൻ പുതിയതാണ്. ഫാക്ടറി റേസിംഗ് ബ്ലൂ, ഇലക്ട്രിക് ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിൽ 2022 RC 390 തെരഞ്ഞെടുക്കാൻ സാധിക്കും.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

പുതിയ ബൈക്കിന് മുന്നിൽ 120 mm ട്രാവൽ ഉള്ള WP അപെക്‌സ് 43 അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ 150 mm ട്രാവൽ ഉള്ള WP അപെക്‌സ് മോണോഷോക്ക് സസ്‌പെൻഷനുമായിരിക്കും ഇടംപിടിക്കുക. ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 158 മില്ലീമീറ്ററായിരിക്കും. അതേസമയം സീറ്റ് ഉയരം 824 മില്ലീമീറ്ററായിരിക്കും.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

ഇന്ധനമില്ലാതെ 160 കിലോയാണ് ബൈക്കിന്റെ ഭാരം. ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 10 ലിറ്ററിൽ നിന്ന് 13.7 ലിറ്ററായും മെച്ചപ്പെടുന്നു.ഫ്രണ്ട് ബ്രേക്ക് 320 mm സിംഗിൾ ഫോർ പിസ്റ്റൺ റേഡിയൽ ഫിക്സഡ് കോളിപ്പറാണ്. പിന്നിൽ 230 mm സിംഗിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കോളിപ്പർ ബ്രേക്കിംഗും കെടിഎം RC 390 മോഡലിന് സമ്മാനിച്ചിട്ടുണ്ട്. ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഒരു ബോഷ് 9.1MP ടു ചാനൽ എബിഎസാണ്.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

റിയർ എബിഎസ് ഓഫ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ട്രാക്ഷൻ കൺട്രോൾ സഹിതമാണ് ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.പ്രീമിയം സ്പോർട്‌സ് ബൈക്കിന്റെ മുൻ തലമുറ മോഡലിനേക്കാൾ 1.5 കിലോ ഭാരം കുറഞ്ഞ ഷാസി ട്രെല്ലിസ് ഫ്രെയിമും ബോൾട്ട്-ഓൺ സബ്‌ഫ്രെയിമും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ മുൻ തലമുറ RC 390 പതിപ്പിനേക്കാൾ 15 mm കൂടുതലാണ്. ഇത് ഉയരം വർധിപ്പിച്ചത് സുഖവും മികച്ച ദൃശ്യപരതയും നൽകാൻ പ്രാപ്‌തമാക്കിയിട്ടുമുണ്ട്. റേസ് ട്രാക്കിൽ റേസർ റൈഡിംഗ് പോസ്ചറിന് 10 mm ഉയരം കുറയ്ക്കാം.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

2022 കെടിഎം RC 390 മോഡലിൽ കോർണറിംഗ് എബിഎസും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് റൈഡർ മിഡ്-കോർണർ ബ്രേക്ക് ചെയ്യുമ്പോൾ വീലുകൾ ലോക്കാവുന്നില്ലെന്ന് ഉറപ്പാക്കുന്നു. 42.9 bhp കരുത്തിൽ 37 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പരിചിതമായ 373 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക് പെട്രോൾ എഞ്ചിനാണ് 2022 കെടിഎം RC 390 സ്പോർട്‌സ് ബൈക്കിന് തുടിപ്പേകുന്നത്.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

പുതിയ റൈഡ്-ബൈ-വയർ സിസ്റ്റം പെർഫോമൻസ് വർധിപ്പിക്കുന്ന എഞ്ചിനിലേക്ക് കൃത്യമായ ത്രോട്ടിൽ ഇൻപുട്ടുകൾ അയയ്‌ക്കുമ്പോൾ എല്ലാ ആർ‌പി‌എമ്മുകളിലും പവറും ടോർക്ക് ഔട്ട്‌പുട്ടും നിലനിർത്താൻ സഹായിക്കുന്ന വലിയ എയർബോക്സുമായാണ് ബൈക്ക് വരുന്നത്.

പുത്തൻ RC 390 മോഡലിന്റെ വില പ്രഖ്യാപിച്ച് KTM, അവതരണവും ഉടൻ

6 സ്പീഡ് ഗിയർബോക്‌സിൽ സ്ലിപ്പർ ക്ലച്ചും ക്വിക്ക്ഷിഫ്റ്ററും സജ്ജീകരിച്ചിരിക്കാനും ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം മറന്നിട്ടില്ല. കഴിഞ്ഞ ദിവസം കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ ADV 390 മോട്ടോർസൈക്കിളിന് 3.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Ktm india website listed the price of upcoming rc 390 details
Story first published: Saturday, May 7, 2022, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X