പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

പുതുതലമുറ RC390 പ്രീമിയം സ്പോർട്‌സ് ബൈക്കിനെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎം. 3.14 ലക്ഷം രൂപയാണ് മോട്ടോർസൈക്കിളിനായുള്ള എക്സ്ഷോറൂം വില.

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

പ്രാദേശികമായി നിർമിച്ച ആർസി ലൈനപ്പിന്റെ അവസാന മോഡലാണിത്. കഴിഞ്ഞ വർഷം ആദ്യം ഓസ്ട്രിയൻ ബ്രാൻഡ് RC 125, RC 200 എന്നിവയുടെ പുതുതലമുറ ബൈക്കുകളെ രാജ്യത്ത് അവതരിപ്പിച്ചിരുന്നെങ്കിലും പുതിയ RC 390 പതിപ്പിനെ വിൽപ്പനയ്ക്ക് എത്തിക്കാൻ കെടിഎമ്മിന് സാധിച്ചിരുന്നില്ല.

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

ആഗോളതലത്തിൽ നിലനിൽക്കുന്ന ചിപ്പ് ക്ഷാമമാണ് മോട്ടോർസൈക്കിളിന്റെ അരങ്ങേറ്റം ഇത്രയും വൈകിപ്പിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. RC 200, 125 ശ്രേണിയിൽ നാം കണ്ട അതേ മാറ്റങ്ങൾ തന്നെയാണ് പുതിയ 390 സ്പോർട്‌സ് മോട്ടോർസൈക്കിളിലിലും കെടിഎം നടപ്പിലാക്കിയിരിക്കുന്നത്. അതായത് മുൻഗാമിയെ അപേക്ഷിച്ച് കാര്യമായ പരിഷ്ക്കാരങ്ങളാണ് ബൈക്കിന് ലഭിച്ചിരിക്കുന്നതെന്ന് സാരം.

MOST READ: S1 പ്രോ മോഡലിനായി ഇനി അധികം കാത്തിരിക്കേണ്ട! 24 മണിക്കൂറിനുള്ളില്‍ ഡെലിവറി ചെയ്യുമെന്ന് Ola

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

ഡിസൈനിലേക്ക് നോക്കിയാൽ RC 125, RC 200 എന്നിവ പോലെ, RC 390 മോഡലിന് ഇപ്പോൾ ഒരു സിംഗിൾ-പീസ് ഹെഡ്‌ലാമ്പ് സജ്ജീകരണം തന്നെയാണ് ലഭിക്കുന്നത്. സംയോജിത എൽഇഡി ഡിആർഎല്ലുകളും സൈഡ് എൻകാസിംഗുകളിൽ ടേൺ ഇൻഡിക്കേറ്ററുകളും, വലിയ ഫ്രണ്ട് വിൻഡ്‌സ്‌ക്രീനും കൂടുതൽ മസ്കുലർ ഫ്യുവൽ ടാങ്കും എല്ലാം മോട്ടോർസൈക്കിളിന്റെ രൂപത്തെ തികച്ചും ആകർഷകമാക്കുന്നുണ്ട്.

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

പൂർണമായും പുനർരൂപകൽപ്പന ചെയ്ത ബോഡി വർക്ക്, പുതുക്കിയ ബോഡി ഗ്രാഫിക്സ്, ഷാർപ്പർ റിയർവ്യൂ മിററുകൾ, ടു പീസ് ഫ്രണ്ട് ഫെൻഡർ എന്നിവയാണ് പുതുതലമുറ RC390 മോട്ടോർസൈക്കിളിന്റെ മറ്റ് വിഷ്വൽ പരിഷ്ക്കാരങ്ങളിൽ ഉൾപ്പെടുന്നത്. വിശാലമായ ഫ്രണ്ട് ഫെയറിംഗ് ബൈക്കിന്റെ മുൻഗാമിയേക്കാൾ മികച്ച എയറോഡൈനാമിക്സ് ലഭിക്കുമെന്ന് ഉറപ്പാക്കുന്നുവെന്നും കെടിഎം അവകാശപ്പെടുന്നു.

MOST READ: KTM 390 Duke വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

ഒപ്റ്റിമൈസ് ചെയ്ത വായുപ്രവാഹം ഉറപ്പാക്കാൻ എയർ വെന്റുകൾ ഉൾപ്പെടുന്ന പരിഷ്ക്കരിച്ച സൈഡ് ഫെയറിംഗുകൾഎയറോഡൈനാമിക് ഗുണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. മറ്റ് സ്റ്റൈലിംഗ് വിശദാംശങ്ങളിൽ പുതിയ ബോഡി ഗ്രാഫിക്‌സ്, പുതിയ സ്‌പ്ലിറ്റ്-സ്റ്റൈൽ സീറ്റുകളുള്ള ഉയർത്തിയ ടെയിൽ സെക്ഷൻ, സൈഡ്-ഇൻ അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ എന്നിവ ഉൾപ്പെടുന്നു.

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

ഫെയർഡ് സ്‌പോർട്‌സ് ബൈക്കിന്റെ എർഗണോമിക്‌സ് അതിന്റെ സ്റ്റോക്ക് ക്രമീകരണങ്ങളിൽ 15 mm അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലിപ്പ്-ഓൺ ഹാൻഡിൽബാറിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. പിൻവശത്തെ ഫുട്‌പെഗുകളും റൈഡറിനും ഹാൻഡിൽബാറിനും ഇടയിലുള്ള ഒരു വലിയ ഫ്യുവൽ ടാങ്കും RC390 മോഡലിന്റെ സ്പോർട്ടിനെസ് വർധിപ്പിക്കുന്നുണ്ട്.

MOST READ: 2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

ബൈക്കിന് ഭാരം 155 കിലോഗ്രാമാണ്. RC 390 മോഡലിന് അതേ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം ലഭിക്കുന്നു. എന്നിരുന്നാലും അതിന്റെ മറ്റ് രണ്ട് മോഡലുകളെയും പോലെ പൂർണമായി ഫെയർ ചെയ്ത സ്‌പോർട്‌സ് ബൈക്കിന് മികച്ച ഓൺ-റോഡ് ഡൈനാമിക്‌സിനായി ഒരു പുതിയ ബോൾട്ട്-ഓൺ റിയർ സബ്‌ഫ്രെയിം ലഭിക്കുന്നു.

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ USD ഫോർക്കുകളും പിന്നിൽ ബ്രേസ്ഡ് അലോയ് സ്വിംഗാർമും ഉള്ള ഒരു മോണോ-ഷോക്ക് യൂണിറ്റും ഉൾപ്പെടുന്നു.

MOST READ: ഇലക്‌ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

മുഴുവൻ സജ്ജീകരണവും ക്രമീകരിക്കാവുന്നതാണ്. ബോഷിൽ നിന്നുള്ള ഡ്യുവൽ-ചാനൽ എബിഎസ് സഹായത്തോടെ 320 mm ഫ്രണ്ട്, 230 mm പിൻ ഡിസ്ക് ബ്രേക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പരിചിതമായ 373.27 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് പെട്രോൾ എഞ്ചിനാണ് പുതിയ കെടിഎം RC 390 മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്.

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

എഞ്ചിൻ 7,000 rpm-ൽ 43 bhp കരുത്തിൽ 37 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബൈക്കിന്റെ നീളം 1,965 മില്ലീമീറ്റർ, വീതി 799 മില്ലീമീറ്റർ, സീറ്റ് ഉയരം 1,145 മില്ലീമീറ്റർ, വീൽബേസ് 1,347 മില്ലീമീറ്റർ എന്നിങ്ങനെയാണ്.

പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ

ഫീച്ചറുകളുടെ കാര്യം വരുമ്പോൾ പുതിയ RC 390 മോട്ടോർസൈക്കിളിൽ പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് കൺസോൾ, കെടിഎം മൈ റൈഡ് ആപ്പ് വഴിയുള്ള ബ്ലൂടൂത്ത് അധിഷ്ഠിത കണക്റ്റിവിറ്റി ഫീച്ചറുകൾ, ട്രാക്ഷൻ കൺട്രോൾ, സ്റ്റാൻഡേർഡ് ക്വിക്ക്-ഷിഫ്റ്റർ, കോർണറിംഗ് എബിഎസ് തുടങ്ങിയ സവിശേഷതകളാണ് കെടിഎം വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Ktm launched new rc 390 model in india priced at 3 14 lakh details
Story first published: Monday, May 23, 2022, 18:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X