പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

നിരവധി ബോഡി സ്‌റ്റൈലുകളിലും തങ്ങളുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡുകളിലുടനീളവും പ്ലാറ്റ്‌ഫോമുകൾ പങ്കിടുന്നതിലൂടെ ശ്രദ്ധേയമായ ഇക്കൊണോമിയിൽ നിന്ന് കെടിഎം വളരെയധികം പ്രയോജനം നേടുന്നു.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

ഉദാഹരണത്തിന് 390 ഹസ്‌ഖ്‌വർണയുടെ സ്ട്രീറ്റ് ഫൈറ്റർ ശ്രേണിക്ക് കരുത്ത് പകരുന്നതിനൊപ്പം ഡ്യൂക്ക്, RC, അഡ്വഞ്ചർ ഡെറിവേറ്റീവുകളിലും വരുന്നു. 125, 690 ആർക്കിടെക്ചറുകൾക്കും മൾട്ടി പ്രൊഡക്റ്റ്, മൾട്ടി ബ്രാൻഡ് ഡെറിവേറ്റീവുകൾ ഉണ്ട്.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

വളരെ ലാഭകരമായ മീഡിയം ഡിസ്‌പ്ലേസ്‌മെന്റ് സെഗ്‌മെന്റിൽ ഒരു പുതിയ ഉപവിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഓസ്ട്രിയൻ ടൂ വീലർ ഭീമൻ ഒരുങ്ങുന്നതായി ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

490 മോഡലുകളുടെ ഒരു പുതിയ സീരീസ് ഉപയോഗിച്ച് ബ്രാൻഡ് തങ്ങളുടെ 390 -മോഡലുകൾക്കും 690 -ശ്രേണിയ്ക്കും ഇടയിലുള്ള ഉൽപ്പന്നങ്ങളുടെ വിടവ് നികത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

മോട്ടോർസൈക്കിൾ ന്യൂസ് പറയുന്നതനുസരിച്ച്, ട്വിൻ സിലിണ്ടർ 450 സിസി മോട്ടോറിനെ അടിസ്ഥാനമാക്കിയുള്ള മോഡലുകളുടെ ഒരു നിരയിൽ കെടിഎം പ്രവർത്തിക്കുന്നു, അവയിൽ ആദ്യത്തേത് ഈ വർഷം തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

കെടിഎമ്മിന്റെ പുതിയ 450 സിസി ട്വിൻ സിലിണ്ടർ ലിക്വിഡ് കൂൾഡ് മോട്ടോർ, കമ്പനിയുടെ ചൈനീസ് വിഭാഗമായ സിഎഫ് മോട്ടോ ഉപയോഗിക്കുന്ന സമാനമായ യൂണിറ്റിന്റെ ഡെറിവേറ്റീവ് ആണെന്ന് പറയപ്പെടുന്നു.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

പുത്തൻ 490 കുടുംബത്തിൽ സാധാരണയായി ഡ്യൂക്ക്, RC, അഡ്വഞ്ചർ എന്നിവ ഉൾപ്പെടുമെന്ന് ശക്തമായി പ്രതീക്ഷിക്കുന്നു. നിലവിലെ സിംഗിൾ സിലിണ്ടർ 390 ശ്രേണിയുമായി സഹകരിച്ചുനിൽക്കാൻ പുതിയ ശ്രേണിയിലെ മോഡലുകൾക്ക് മാർക്കറ്റ് പൊസിഷനിംഗിലും പെർഫോമെൻസിലും മതിയായ വ്യത്യാസമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

സിഎഫ് മോട്ടോയുടെ 450SR മോഡലുമായി താരതമ്യപ്പെടുത്തി, ഭാവിയിൽ കെടിഎം 490 ഫാമിലി 270 ഡിഗ്രി ക്രാങ്ക്ഷാഫ്റ്റുള്ള ഒരു പാരലൽ ട്വിൻ യൂണിറ്റ് ഉപയോഗിച്ചേക്കാം.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

പവർ ഔട്ട്പുട്ട് ന്യായമായ മാർജിനിൽ 50 bhp മാർക്കിൽ കവിയാൻ സാധ്യതയുണ്ട്, എന്നാൽ ഡി-ട്യൂൺ ചെയ്ത A2 പതിപ്പുകൾ (48 bhp -ൽ താഴെയുള്ള ഔട്ട്പുട്ട്) ജനപ്രിയ യൂറോപ്യൻ വിഭാഗത്തെ തൃപ്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

ഒരു സാധാരണ കെടിഎം ഫാഷനിൽ, നിലവിൽ കവസാക്കി നിഞ്ച 400 നയിക്കുന്ന ട്വിൻ സിലിണ്ടർ മീഡിയം ഡിസ്‌പ്ലേസ്‌മെന്റ് വിഭാഗത്തിലെ ഏറ്റവും ശക്തമായ ഓഫറുകളായി 490 സീരീസ് സ്ഥാനം പിടിക്കും.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

ബ്രാൻഡിന്റെ പങ്കാളിയായ ബജാജ് ഓട്ടോ കാരണം ഏഷ്യയിൽ ചെലവ് കുറഞ്ഞ രീതിയിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ കെടിഎമ്മിന് ഇപ്പോൾ ധാരാളം മികച്ച എക്സ്പീരിയൻസ് ഉണ്ട്. ചൈനയിൽ സിഎഫ് മോട്ടൊയ്ക്ക് ഒപ്പം 490 ഫാമിലിയ്ക്കായി സമാനമായ ഒരു പ്രൊഡക്ഷൻ ക്രമീകരണം നിർമ്മാതാക്കൾ ഒരുക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

അത്തരമൊരു സഹകരണം ഇരു ബ്രാൻഡുകൾക്കും ഒരു വിൻ-വിൻ സാഹചര്യമായിരിക്കും സൃഷ്ടിക്കുന്നത്. യൂറോപ്പ് ഒരു പ്രൊഡക്ഷൻ ബേസ് ആയതിനാൽ, അതും പൂർണ്ണമായും ബ്രാൻഡ് തള്ളിക്കളയുന്നില്ല.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

കെടിഎം ഗ്രൂപ്പിന്റെ മോട്ടോർ വൈവിധ്യവത്കരിക്കാനുള്ള ചായ്‌വ് കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന ട്വിൻ-സിലിണ്ടർ മോട്ടോർ പുതിയ എൻഡ്യൂറോകളുടെയും ഓഫ്-റോഡറുകളുടെയും ഒരു നിര തന്നെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നത് അതിരുകടന്ന കാര്യമല്ല. ഹസ്‌ഖ്‌വർണ വിറ്റ്പിലൻ, സ്വാർട്ട്പിലൻ 501 എന്നിവയും കാർഡുകളിലുണ്ടാകാം.

പുത്തൻ 490 റേഞ്ച് KTM അണിയറയിൽ; ശ്രേണിയിൽ ഡ്യൂക്ക്, RC തുടങ്ങി 5 മോഡലുകൾ പ്രതീക്ഷിക്കാം

ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതിൽ ഔദ്യോഗികമായ വിശദ്ധീകരണം ഒന്നും നിലവിൽ കെടിഎമ്മിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. ഒരു കെടിഎം 490 ഡ്യൂക്ക് അല്ലെങ്കിൽ അഡ്വഞ്ചർ എന്ന ആശയം ഇന്ത്യൻ വിപണിയെ ആകർഷിക്കുന്നു. എന്നിരുന്നാലും, പ്രാദേശികമായി നിർമ്മിച്ച 390 ഫാമിലിയെപ്പോലെ ഇവയുടെ വിലനിർണ്ണയം മത്സരാത്മകമായിരിക്കില്ല.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Ktm to set up new 490 series motorcycles new range might have 5 models
Story first published: Friday, May 27, 2022, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X