തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

പ്രത്യേകിച്ച് ഒരു ആമുഖവും ആവശ്യമില്ലാത്ത ഇരുചക്ര വാഹന നിർമാതാക്കളാണ് എൽഎംഎൽ. ഇതിഹാസ ബ്രാൻഡുകളുടെ പേരിനൊപ്പം കൂട്ടിച്ചേർക്കാനാവുന്ന കമ്പനി ഇത് വീണ്ടും ഇന്ത്യൻ വിപണിയിലേക്കുള്ള വരവറിയിച്ചിരിക്കുകയാണ്.

തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

ഇത്തവണ ഇലക്ട്രിക് വാഹന വിപണിയെ ലക്ഷ്യമിട്ടാണ് എൽഎംഎല്ലിന്റെ വരവ്. അതിന്റെ ഭാഗമായി മൂന്ന് പുതിയ ഇരുചക്ര വാഹനങ്ങൾ അവതരിപ്പിച്ചുകൊണ്ട് കമ്പനി ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചും കഴിഞ്ഞു.

തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

ഓറിയോൺ, മൂൺഷോട്ട്, സ്റ്റാർ എന്നീ വ്യത്യസ്‌ത ഇലക്‌ട്രിക് വാഹനങ്ങളുമായാണ് എൽഎംഎൽ എത്തിയിരിക്കുന്നത്. അടുത്ത വർഷം രണ്ടാം പകുതിയിൽ കമ്പനി ആഭ്യന്തര വിപണിയിൽ ഈ മോഡലുകൾക്കായുള്ള വിൽപ്പന ആരംഭിക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

1999 നും 2017 നും ഇടയിൽ കാൺപൂരിലെ ലോഹിയ മെഷിനറി ലിമിറ്റഡ് നിർമിച്ച ഒരു സ്‌കൂട്ടറിൽ LML സ്റ്റാർ എന്ന പേര് ഉപയോഗിച്ചിരുന്നു എന്നതും ഈ അവസരത്തിൽ ഒന്ന് ഓർത്തെടുക്കാം. ഇനി പുതുതായി അവതരിപ്പിച്ച മോഡലുകളെ പരിചയപ്പെടുത്തി തരാം. സ്റ്റാർ എന്നത് ഒരു സ്‌പോർട്ടി മാക്സി സ്‌കൂട്ടറായാണ് കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

രണ്ട്-ടോൺ കളർ ഓപ്ഷൻ, ഷാർപ്പ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ഏപ്രോൺ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന അലോയ് വീലുകൾ, വ്യത്യസ്ത കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു സമർപ്പിത ഡിസ്‌പ്ലേ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഒരു മോണോഷോക്ക് റിയർ സസ്‌പെൻഷൻ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയെല്ലാമാണ് LML സ്റ്റാറിലെ പ്രത്യേകതകൾ. ഇലക്‌ട്രിക് സ്‌കൂട്ടർ ഒരു അലുമിനിയം സ്വിംഗാർമിലാണ് നിർമിച്ചെടുത്തിരിക്കുന്നതും.

തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

LML സ്റ്റാറിന്റെ സാങ്കേതിക സവിശേഷതകൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏഥർ 450X, ഓല S1, വരാനിരിക്കുന്ന ഹീറോ വിഡ സ്കൂട്ടർ എന്നിവയ്‌ക്കെതിരെയാവും ഈ പുത്തൻ മോഡൽ ഇന്ത്യയിൽ മത്സരിക്കുക.

തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

1.00 ലക്ഷം മുതൽ 1.2 ലക്ഷം രൂപ വരെയുള്ള വില പരിധിയിലാവും ഇതിനെ വിൽപ്പനയ്ക്ക് എത്തിക്കുകയെന്നാണ് ഊഹം. മറുവശത്ത് LML മൂൺഷോട്ട് ഈ മൂന്നിലും ഏറ്റവും സമൂലമാണെന്നു തന്നെ പറയാം. കാരണം അത് ഇരുവശത്തും തുറന്ന ഫ്രെയിമും പെഡലുകളുമായാണ് വരുന്നത്. ഇത് ഒരു ചെറിയ ബാറ്ററി പായ്ക്ക് ആണ് ഉപയോഗിക്കുന്നത്.

തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

മുൻവശത്ത് കൊക്കിന് സമാനമായ ഫെൻഡറാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം ലംബമായി സ്ഥിതി ചെയ്യുന്ന എൽഇഡി ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ, ചുവപ്പ് നിറത്തിലുള്ള സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സിംഗിൾ പീസ് ഫ്ലാറ്റ് സീറ്റ്, അപ്-റൈറ്റ് ഹാൻഡിൽബാർ, സ്റ്റോറേജ് കംപാർട്ട്‌മെന്റായേക്കാവുന്ന മിനുസമാർന്ന ഫ്യുവൽ ടാങ്ക് എന്നിവയാണ് LML മൂൺഷോട്ടിലെ ഹൈലൈറ്റുകൾ.

തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

കൂടാതെ പുതിയ ഇലക്ട്രിക് വാഹനത്തിൽ അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് കമ്പനി മൂൺഷോട്ട് ഇവിയിൽ സമ്മാനിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ചുമതലകൾ ഇരുവശത്തും ഡിസ്ക് ബ്രേക്കുകൾ കൈകാര്യം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിന് പരമാവധി 70 കിലോമീറ്റർ വേഗതയാണ് LML അവകാശപ്പെടുന്നത്.

തിരിച്ചെത്തി LML; ഒന്നല്ല, രണ്ടല്ല, വന്നിരിക്കുന്നത് പുതിയ 3 ഇലക്‌ട്രിക് വാഹനങ്ങുമായി

വ്യത്യസ്തമായ ഒരു സ്‌റ്റൈലിംഗ് പിന്തുടരുന്ന ഒരു ഇലക്ട്രിക് സൈക്കിളാണ് LML മൂന്നാമതായി അവതരിപ്പിച്ചിരിക്കുന്ന ഓറിയോൺ. കാരണം ഇതൊരു സാധാരണ സൈക്കിളും കൂടുതൽ പെർഫോമൻസ് അധിഷ്ഠിതവുമായ ക്രോസ്ഓവറാണിത് എന്നു പറയാം. ഇതിൽ ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് സാങ്കേതികവിദ്യയും നാവിഗേഷനായി ബിൽറ്റ്-ഇൻ ജിപിഎസ് സംവിധാനവും വരെ കമ്പനി നൽകിയിട്ടുണ്ട്.

LML സ്റ്റാർ, മൂൺഷോട്ട്, ഓറിയോൺ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വാഹനങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നതിനോട് അനുബന്ധിച്ച് കമ്പനി പുറത്തുവിടും. നിലവിൽ ഒരു കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഉത്പാദന കേന്ദ്രം സ്ഥാപിക്കാൻ 500 കോടി. ഹരിയാനയിലെ ഹാർലി ഡേവിഡ്‌സണിന്റെ പ്രൊഡക്ഷൻ യൂണിറ്റ് ഏറ്റെടുത്ത സെയ്‌റ ഇലക്ട്രിക് ഓട്ടോയുമായി സഹകരിച്ചാണ് ബ്രാൻഡ് അതിന്റെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണി പുറത്തിറക്കുന്നത്.

Most Read Articles

Malayalam
English summary
Lml announced its comeback to india with the unveiling of three new electric two wheelers
Story first published: Friday, September 30, 2022, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X