കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero

രാജ്യത്തിപ്പോള്‍ ഉത്സവ സീസണാണ്. കേരളത്തില്‍ ഓണമെല്ലാം കഴിഞ്ഞെങ്കിലും ദീപാവലി, നവരാത്രി, ദസറ എന്നീ ആഘോഷങ്ങള്‍ വരാന്‍ പോകുകയാണ്. ഉത്സവകാല വിപണി ലക്ഷ്യമിട്ട് ഓട്ടോമൊബൈല്‍ കമ്പനികളും ഓഫറുകളുമായി കാത്തിരിപ്പുണ്ട്. ഉയര്‍ന്ന ഡിമാന്‍ഡുള്ള ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹീറോ മോട്ടോകോര്‍പ്പ് ഹീറോ ഗിഫ്റ്റ് (ഗ്രാന്‍ഡ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് ട്രസ്റ്റ്) പ്രഖ്യാപിച്ചു.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero MotoCorp

ഈ സംരംഭത്തിലൂടെ ഹീറോ മോട്ടോര്‍കോര്‍പ്പ് പുത്തന്‍ മോഡലുകള്‍, റീട്ടെയില്‍ ആനുകൂല്യങ്ങള്‍, ഫിനാന്‍സ് സ്‌കീമുകള്‍, പ്രീ-ബുക്കിംഗ് ഓഫറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഹീറോ 'ഗിഫ്റ്റ്' ഉപയോക്താവിന് വലിയ ഉത്തേജനം നല്‍കുമെന്ന് പുതിയ സംരംഭത്തെക്കുറിച്ച് സംസാരിക്കവെ ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസര്‍ രഞ്ജിത് സിംഗ് പറഞ്ഞു.

MOST READ: ഉത്സവകാലം ആഘോഷമാക്കാം; ഇലക്ട്രിക് മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് HOP

കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero MotoCorp

ഹീറോ മോട്ടോകോര്‍പ്പിന്റെ ഉല്‍പന്നങ്ങളുടെ ആവേശകരമായ മോഡല്‍ റിഫ്രഷുകള്‍ ഉത്സവകാല കാമ്പെയ്നില്‍ അവതരിപ്പിക്കും. സില്‍വര്‍ നെക്സസ് ബ്ലൂ നിറത്തിലുള്ള ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്, ക്യാന്‍വാസ് റെഡ് നിറത്തിലുള്ള ഹീറോ ഗ്ലാമര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഫെസ്റ്റീവ് ഗോള്‍ഡ് സ്‌ട്രൈപ്പുകളില്‍ HF ഡീലക്സും പോള്‍ സ്റ്റാര്‍ ബ്ലൂ കളര്‍ ഓപ്ഷനില്‍ പ്ലഷര്‍ പ്ലസ് XTEC ഉം കമ്പനി വാഗ്ദാനം ചെയ്യും. കൂടാതെ ഈ ഉത്സവകാലത്ത് എക്സ്ട്രീം 160R സ്റ്റെല്‍ത്ത് 2.0 പതിപ്പും ലോഞ്ച് ചെയ്തിട്ടുണ്ട്.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero MotoCorp

പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ, ഹീറോ മോട്ടോകോർപ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, എളുപ്പമാര്‍ന്ന ഫിനാന്‍സ് സ്‌കീമുകള്‍, കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, അഞ്ച് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി, വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ക്യാഷ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യും.

MOST READ: രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero MotoCorp

13,500 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സൂപ്പര്‍-6 ധമാക്ക പാക്കേജിനൊപ്പമാണ് ഹീറോ സ്‌കൂട്ടേഴ്‌സ് ഉത്സവ സീസണിനെ വരവേല്‍ക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്‍ഷുറന്‍സ് ആനുകൂല്യം, രണ്ട് വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സ്, 3,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപ ഗുഡ്ലൈഫ് ഗിഫ്റ്റ് വൗച്ചറുകള്‍, അഞ്ച് വര്‍ഷത്തെ വാറന്റി, പൂജ്യം ശതമാനം പലിശയോടെ ആറ് മാസത്തെ ഇഎംഐ ഓഫറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹീറോ പ്രീമിയം റേഞ്ചില്‍ കമ്പനി 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero MotoCorp

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് 1.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് 2.0 പതിപ്പ് ഹീറോ പുറത്തിറക്കിയത്. ഈ വില ശ്രേണിയിലുള്ള അപ്പാച്ചെ RTR 160 4V, ഹോണ്ട X-ബ്ലേഡ്, ബജാജ് പള്‍സര്‍ N160 തുടങ്ങിയ സ്‌പോര്‍ട്ടി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളാണ് ഈ മോഡലിന്റെ എതിരാളി. 2021 ഒക്ടോബറിലാണ് സ്റ്റെല്‍ത്ത് എഡിഷന്റെ ആദ്യ പതിപ്പ് ഹീറോ പുറത്തിറക്കിയത്.

MOST READ: സ്ത്രീകളുടെ സൈക്കിളില്‍ ക്രോസ്ബാര്‍ ഇല്ലാത്തതിന്റെ കാരണം അറിയുമോ?

കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero MotoCorp

ലുക്ക് വെച്ച് നോക്കുമ്പോള്‍ മറ്റ് 160R മോഡലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഹീറോ എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് 2.0 പതിപ്പ്. ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളിലും ഫ്രെയിമിലും പില്യണ്‍ ഗ്രിപ്പിലും ശ്രദ്ധേയമായ റെഡ് ആക്‌സന്റുകളോടെ ഇതിന് മാറ്റ് ബ്ലാക്ക് ഷേഡ് ലഭിക്കുന്നു. ഇതോടൊപ്പം മറ്റ് 160R വേരിയന്റുകളില്‍ നല്‍കിയിട്ടില്ലാത്ത ഒരു പുതിയ ബെല്ലി ആവരണവും നല്‍കിയിരിക്കുന്നു. ഇതിനൊപ്പം കൂടുതല്‍ സംരക്ഷണത്തിനായി നക്കിള്‍ ഗാര്‍ഡുകളും വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero MotoCorp

163 സിസി പ്രോഗ്രാംഡ്-ഫ്യുവല്‍-ഇഞ്ചക്ഷന്‍ (PFI) എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് 2.0 എഡിഷന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 6,500 rpm-ല്‍ 15.2 bhp കരുത്തും 14 Nm ടോര്‍ക്കും നല്‍കുന്നു. 4.7 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സഹായിക്കുന്ന 5-സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിനുമായി ജോഡിയാക്കിയിരിക്കുന്നത്.

MOST READ: വിലയില്‍ മാറ്റമില്ല; RC 200, RC 390 മോഡലുകള്‍ക്ക് മോട്ടോജിപി എഡിഷന്‍ സമ്മാനിച്ച് KTM

കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero MotoCorp

ഹീറോ എക്സ്ട്രീം 160R സ്റ്റെല്‍ത്ത് 2.0 പതിപ്പില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി കിട്ടില്ലെങ്കിലും ക്ലൗഡ് വഴി ബന്ധിപ്പിക്കുന്ന ഹീറോ കണക്ട് ആപ്പ് കണക്റ്റിവിറ്റി ലഭിക്കും. ജിയോ-ഫെന്‍സ് അലേര്‍ട്ട്, സ്പീഡ് അലേര്‍ട്ട്, ടോപ്പിള്‍ അലേര്‍ട്ട്, ടൗ എവേ അലേര്‍ട്ട്, അണ്‍പ്ലഗ് അലേര്‍ട്ടുകള്‍ തുടങ്ങിയ ഫീച്ചറുകളിലേക്ക് ഇത് നിങ്ങള്‍ക്ക് ആക്സസ് നല്‍കും.

കുറഞ്ഞ ഡൗണ്‍ പേയ്മെന്റ്, ക്യാഷ് ഇഎംഐ, ഇന്‍ഷുറന്‍സ് ആനുകൂല്യം...കിടിലന്‍ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് Hero MotoCorp

ഇന്ന് രാജ്യത്തെ ഏറ്റവുമധികം വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ കമ്മ്യൂട്ടര്‍ സെഗ്‌മെന്റ് ബൈക്കുകളുടെ വില്‍പ്പനയിലൂടെയാണ് വിപണി പിടിക്കുന്നത്. ഉത്സവ സീസണില്‍ വണ്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നവരെ തങ്ങളുടെ കൂടാരത്തിലേക്ക് ക്ഷണിക്കുന്ന തരത്തില്‍ മികച്ച ഓഫറുകളാണ് ഹീറോ ലഭ്യമാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Low down payment cash emi insurance benefits and more in hero motocorps special festive season offer
Story first published: Wednesday, September 28, 2022, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X