Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

ഇന്ത്യയിൽ മാക്‌സി സ്‌കൂട്ടർ വിപണി ചൂടുപിടിക്കുകയാണ്, പ്രത്യേകിച്ചും കീവേ വിയെസ്റ്റെ 300 അവതരിപ്പിക്കുന്നതോടെ ഈ വിഭാഗത്തിലെ മത്സരം മുറുകുകയാണ്. ഈ ഹംഗേറിയൻ മാക്‌സി സ്‌കൂട്ടർ യമഹ എയ്‌റോക്‌സ് 155, അപ്രീലിയ SXR 160 എന്നിവയും ബിഎംഡബ്ല്യു C400 GT -യും തമ്മിലുള്ള വലിയ വിടവ് നികത്തുന്നു.

Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

കീവേ വിയെസ്റ്റെ അതിന്റെ മൊത്തത്തിലുള്ള അഗ്രസീവ് സ്റ്റൈലിംഗും അളവുകളും കണക്കിലെടുത്ത് ഒരു ലെജിറ്റ് മാക്സി-സ്കൂട്ടറാണ്. മസ്‌കുലാർ ബോഡി വർക്കോടുകൂടിയ മിനുസമാർന്ന എയറോഡൈനാമിക് ഡിസൈൻ സ്‌കൂട്ടറിന് ശരിയായ പ്രീമിയം ആകർഷണം നൽകുന്നു.

Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

ഫാസിയയെ കൂടുതൽ കോംപ്ലിമെന്റ് ചെയ്യുന്നത് ആകർഷകമായ ഹെഡ്‌ലൈറ്റുകളാണ്, DRL-കളോട് കൂടിയ നാല് എൽഇഡി പ്രൊജക്‌ടറുകൾ കരുത്തുറ്റ പ്രകാശം പ്രദാനം ചെയ്യുന്നു. വ്യക്തമായ ക്ലീൻ രൂപം നൽകുന്നതിന് ബോഡി വർക്കിനൊപ്പം ടേൺ ഇൻഡിക്കേറ്ററുകൾ വളരെ മികച്ച രീതിയിൽ സംയോജിപ്പിച്ചിരിക്കുന്നു.

MOST READ: പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

സ്കൂട്ടർ ഒരു കീലെസ്സ് ഫോബ് സെറ്റപ്പുമായി വരുന്നതിനാൽ, പരമ്പരാഗത കീ സ്ലോട്ട് ഇപ്പോൾ പ്രീമിയം നഷ്‌ടപ്പെടുത്തുന്ന ഒരു ഇല്യുമിനേറ്റഡ് നോബ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു.

Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

വിയെസ്റ്റെ 300 -ന് ഒരു കാറിൽ നിന്ന് കടമെടുത്തത് പോലെ തോന്നിക്കുന്ന ഒരു അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ട്. സ്കൂട്ടറിൽ ആംബിയന്റ് ടെമ്പറേച്ചർ ഗേജ്, ട്രിപ്പ്മീറ്റർ, ഫ്യൂവൽ ഗേജ്, എഞ്ചിൻ ടെമ്പറേച്ചർ ഗേജ്, മെയിന്റനൻസ് ഇൻഡിക്കേറ്റർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

വിയെസ്റ്റെ 300 -ൽ റൈഡറിനായി ഉൾച്ചേർത്ത ലോവർ ബാക്ക് സപ്പോർട്ടുള്ള സിംഗിൾ സീറ്റ് സജ്ജീകരിച്ചിരിക്കുന്നു, ഇത് കൂടുതൽ ദൂര യാത്രകളിൽ സുഖസൗകര്യങ്ങൾ വർധിപ്പിക്കും.

Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

കണ്ണഞ്ചിപ്പിക്കുന്ന ബോഡി വർക്ക് 278 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉൾക്കൊള്ളുന്നു, ഇത് 18.7PS പവറും 22 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ കണക്കുകൾ വിയെസ്റ്റെ 300 -യെ സബ്- 300 സിസി സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറാക്കി മാറ്റുന്നു.

MOST READ: അപകടത്തിൽ നിന്ന് രക്ഷിച്ച Ecosport -ന്റെ ബിൾഡ് ക്വാളിറ്റിയിൽ സന്തുഷ്ടനായി വീണ്ടും അതേ മോഡൽ കരസ്ഥമാക്കി ഉടമ

Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

110/70, 130/70 ടയറുകൾ കൊണ്ട് റാപ്പ് ചെയ്ത 13 ഇഞ്ച് വീലിലാണ് സ്കൂട്ടറിൽ വരുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, ടെലിസ്‌കോപ്പിക് ഷോക്ക് അബ്‌സോർബറുകൾ, ഡ്യുവൽ-ചാനൽ ABS എന്നിവയും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

ഹംഗേറിയൻ സ്കൂട്ടറിൽ സുസുക്കി ഹയാബുസയോട് സാമ്യമുള്ള ചങ്കി എക്‌സ്‌ഹോസ്റ്റാണ് സജ്ജീകരിച്ചിരിക്കുന്നത്. പിൻ ബ്രേക്കിംഗ് സിസ്റ്റം സൂക്ഷ്മമായി പരിശോധിച്ചാൽ, ഡിസ്കിന്റെ മറുവശത്ത് ABS റിംഗ് പ്രത്യേകമായി ഘടിപ്പിച്ചിരിക്കുന്നു, ഇത് നാം മുമ്പ് കണ്ടിട്ടില്ലാത്ത ഒരു സെറ്റപ്പാണ്.

MOST READ: ഉയർന്ന ഡിമാൻഡ് മൂലം ഇന്ത്യയിൽ വൻ കാത്തിരിപ്പ് കാലയളവ് നേരിടുന്ന ജനപ്രിയ മോഡലുകൾ

Keeway -യുടെ പുത്തൻ Vieste 300 മാക്‌സി സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകൾ

ഈ സ്‌കൂട്ടർ തീർച്ചയായും മനോഹരമായി കാണപ്പെടുമെങ്കിലും, അതിന്റെ വിജയം ഡീലർഷിപ്പിന്റെ പരിധിയെയും വിലയെയും ആശ്രയിച്ചിരിക്കും. വിയെസ്റ്റെ 300 -ന്റെ വില ഏകദേശം 2.50 ലക്ഷം രൂപയായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അത് യമഹ എയ്‌റോക്‌സിനും കൂടുതൽ പ്രീമിയം ബിഎംഡബ്ല്യു C400 GT -ക്കും ഇടയിൽ സ്ലോട്ട് ചെയ്യും.

Most Read Articles

Malayalam
English summary
Major highlights of keeway vieste 300 maxi scooter
Story first published: Wednesday, May 18, 2022, 14:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X