Zontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

മള്‍ട്ടി-ബ്രാന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫ്രാഞ്ചൈസിയായ മോട്ടോ വോള്‍ട്ട് സോണ്ടസ് ശ്രേണിയിലെ 350 സിസി ബൈക്കുകളുടെ വില പ്രഖ്യാപിച്ചു. അടിസ്ഥാന വേരിയന്റായ സോണ്ടസ് 350R-ന് 3.15 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില. സോണ്ടസ് 350T ADV-യ്ക്ക് 3.67 ലക്ഷം (എക്‌സ്-ഷോറൂം) വില വരും.

ontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

പുതിയ സോണ്ടസ് 350 ശ്രേണിയിലൂടെ നേക്കഡ് സ്പോര്‍ട്സ്, സ്പോര്‍ട്സ്, കഫേ റേസര്‍, ടൂറര്‍, അഡ്വഞ്ചര്‍ ടൂറര്‍ എന്നിങ്ങനെ ഒന്നിലധികം 350 സിസി സെഗ്മെന്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. 'ധീരമായ രൂപകല്‍പ്പനയും കൃത്യതയുള്ള എഞ്ചിനീയറിംഗും ആവേശകരവും സൗകര്യപ്രദവുമായ നിരവധി സവിശേഷതകള്‍ ഉള്ള ഈ ബൈക്കുകള്‍ ഇന്ത്യന്‍ ഇരുചക്രവാഹ പ്രേമികള്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്ന് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി വികാസ് ജബഖ് പറഞ്ഞു.

ontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

എല്ലാ ഉല്‍പ്പന്നങ്ങളും മോട്ടോര്‍സൈക്കിള്‍ പ്രേമികളെ ആകര്‍ഷിക്കുന്ന രീതിയലും ശൈലിയിലുമാണ് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രഖ്യാപന വേളമുതല്‍ ഇവക്ക് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ പ്രേമികളില്‍ നിന്ന് ലഭിച്ച സ്വീകാര്യതയില്‍ ഞങ്ങള്‍ അത്യധികം ആവേശഭരിതരാണെന്ന് അദ്ദേഹം പറഞ്ഞു.

ontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

ബോഷ് ഇഎഫ്ഐ സിസ്റ്റവുമായി സംയോജിപ്പിച്ച 348 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനുമായാണ് സോണ്ടസ് 350 ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളുകള്‍ വരുന്നത്. 9500 ആര്‍പിഎമ്മില്‍ 38 bhp പവറും 7,500 ആര്‍പിഎമ്മില്‍ 32 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. കുറഞ്ഞ ഇന്ധന ഉപഭോഗം, ഇന്ധന ലാഭം, കുറഞ്ഞ എമിഷന്‍, ഉയര്‍ന്ന പെര്‍ഫോമന്‍സ് എന്നിവയാണ് ഈ ഉയര്‍ന്ന കംപ്രഷന്‍ റേഷ്യോ എഞ്ചിന്റെ സവിശേഷതകളെന്ന് കമ്പനി അവകാശപ്പെടുന്നു.

ontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബാലന്‍സ്ഡ് സസ്പെന്‍ഷന്‍ സംവിധാനവും ഫ്ളെക്സിബിള്‍ ഹാന്‍ഡ്ലിംഗിലുമാണ് സോണ്ടസ് 350 ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

മുന്‍വശത്ത് 43 എംഎം ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. കനംകുറഞ്ഞ അലുമിനിയം അലോയ് / സ്പോക്ക് റിമുകളുടെ രൂപകല്‍പ്പന നല്ല കരുത്തും കാഠിന്യവും ഉറപ്പാക്കുന്നു.

ontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

ഡിസൈന്‍ ഘടകങ്ങളുടെ കാര്യത്തില്‍, ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ്, ഡിആര്‍എല്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയില്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനത്തോടെയാണ് മോട്ടോര്‍സൈക്കിളുകള്‍ വരുന്നത്. ടിഎഫ്ടി ഫുള്‍ കളര്‍ എല്‍സിഡി സ്‌ക്രീന്‍, പൂര്‍ണ്ണമായ കീലെസ് കണ്‍ട്രോള്‍ സിസ്റ്റം, നാല് റൈഡ് മോഡുകള്‍, എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഡ്യുവല്‍ ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും ഇതിന് ലഭിക്കും.

ontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

ഈ മോഡലുകള്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡ്യുവല്‍-ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു. ടിഎഫ്ടി സ്‌ക്രീനില്‍ നാല് തീം ഇന്റര്‍ഫേസുകളും ഉണ്ടായിരിക്കും. കൂടാതെ സ്പീഡോമീറ്റര്‍, നാവിഗേഷന്‍, ബ്ലൂടൂത്ത് മ്യൂസിക്, കോളുകള്‍ക്ക് മറുപടി നല്‍കല്‍, തകരാര്‍ അറിയിപ്പുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

സോണ്ടസ്350R വില
Blue ₹3,15,000
Black ₹3,25,000
White ₹3,25,000
സോണ്ടസ് 350X വില
Black and Gold ₹3,35,000
Silver and Orange ₹3,45,000
Black and Green ₹3,45,000
സോണ്ടസ് GK350 വില
Black and Blue ₹3,37,000
White and Orange ₹3,47,000
Black and Gold ₹3,47,000
സോണ്ടസ് 350T ADV
Orange ₹3,57,000
Champagne ₹3,67,000

ontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

മോട്ടോ മോറിനിയ്ക്കൊപ്പം സോണ്ടെസ് ഉല്‍പ്പന്നങ്ങളും ഭാവിയില്‍ വരാന്‍ പോകുന്ന നിരവധി ബൈക്ക് ബ്രാന്‍ഡുകളും അണിനിരത്താന്‍ പോകുകയാണ് മോട്ടോ വോള്‍ട്ട്. രാജ്യത്തുടനീളം 23 ടച്ച് പോയിന്റുകളുടെ ശൃംഖലയാണ് കമ്പനി തുടക്കത്തില്‍ സ്ഥാപിക്കുന്നത്.

ontes 350 ശ്രേണി അവതരിപ്പിച്ച് മോട്ടോ വോള്‍ട്ട്; വില ആരംഭിക്കുന്നത് 3.15 ലക്ഷം മുതല്‍

മോട്ടോ വോള്‍ട്ടിന്റെ ആദ്യ ലോഞ്ച് ആയതിനാല്‍ ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയ്ക്ക് സോണ്ടസ് ഉല്‍പ്പന്ന നിരയുടെ ലോഞ്ച് വളരെ പ്രധാനമാണ്. തെലങ്കാനയിലെ ഹൈദരാബാദിലുള്ള ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ പ്ലാന്റിലാണ് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുക.

Most Read Articles

Malayalam
English summary
Moto vault announced prices of zontes range of 350 cc products for india
Story first published: Tuesday, October 4, 2022, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X