50000 രൂപക്ക് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Motovolt; റേഞ്ച് 120 കി.മീ

49,999 രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുതിയ അര്‍ബന്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി മോട്ടോവോള്‍ട്ട് മൊബിലിറ്റി. കമ്പനിയുടെ വെബ്സൈറ്റിലും 100-ലധികം ഡീലര്‍ഷിപ്പുകളിലുമായി മോട്ടോവോള്‍ട്ട് അര്‍ബന്‍ ഇ-ബൈക്ക് വെറും 999 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാനാകും.

50000 രൂപക്ക് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Motorvolt; റേഞ്ച് 120 കി.മീ

അര്‍ബന്‍ ഇ-ബൈക്ക് വാങ്ങാനും ഓടിക്കാനും ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ല. നീക്കം ചെയ്യാവുന്ന BIS അംഗീകൃത ബാറ്ററിയാണ് മോട്ടോവോള്‍ട്ട് അര്‍ബന്‍ ഇ ബൈക്കിന് ശക്തി പകരുന്നത്. ഒരു ഫുള്‍ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.നാല് മണിക്കൂർ കൊണ്ട് ബാറ്ററി ഫുൾ ചാർജ് ആകുമെന്നാണ് കമ്പനി പറയുന്നത്.

50000 രൂപക്ക് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Motorvolt; റേഞ്ച് 120 കി.മീ

ഒന്നിലധികം റൈഡിംഗ് മോഡുകളുള്ള പെഡല്‍ അസിസ്റ്റ് സെന്‍സര്‍, ഇഗ്‌നിഷന്‍ കീ സ്വിച്ച്, ഹാന്‍ഡില്‍ ലോക്ക് എന്നിവ ഇ-ബൈക്കിന്റെ പ്രധാന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം ഉപയോക്താക്കളുടെ സൗകര്യത്തിനായി ഒരു സംയോജിത സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും ലഭ്യമാക്കുന്നുണ്ട്.ഓറഞ്ച്, വൈറ്റ്, ബ്ലൂ, യെല്ലോ എന്നീ നിറങ്ങളിൽ ഈ ഇ ബൈക്ക് ലഭ്യമാണ്.

MOST READ:Tata Tiago EV Vs Tigor EV; വില, ബാറ്ററി, റേഞ്ച്, വേരിയന്റുകള്‍ തമ്മിലുള്ള തരതമ്യം ഇങ്ങനെ

50000 രൂപക്ക് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Motorvolt; റേഞ്ച് 120 കി.മീ

അര്‍ബന്‍ഇ-സൈക്കിളിന്റെ ലോഞ്ചോടെ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ച ഒരു പരിഹാരമാണ് സൃഷ്ടിച്ചതെന്ന് മാട്ടോവോള്‍ട്ട് സ്ഥാപകനും സിഇഒയുമായ തുഷാര്‍ ചൗധരി പറഞ്ഞു. 49,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. എളുപ്പമുള്ള മാസതവണകളില്‍ ഈ ഇ ബൈക്ക് സ്വന്തമാക്കാം. ഇത് ലോക്കല്‍ യാത്രക്കാര്‍ക്ക് അനുയോജ്യമായ ഒരു സവാരിയാണ് ഓഫര്‍ ചെയ്യുന്നത്. ഫുള്‍ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

50000 രൂപക്ക് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Motorvolt; റേഞ്ച് 120 കി.മീ

ഇന്ത്യയില്‍ ഇവി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നതായും പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവുകളും ഇവികള്‍ വാങ്ങുന്നതിനുള്ള സബ്സിഡിയും പോലുള്ള വിവിധ പദ്ധതികളും സംരംഭങ്ങളും തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും വെസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം പര്‍വേഷ് സാഹിബ് സിംഗ് വര്‍മ പറഞ്ഞു.

MOST READ:യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഓർത്ത് ബേജാറാകണ്ട

50000 രൂപക്ക് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Motorvolt; റേഞ്ച് 120 കി.മീ

മോട്ടോവോള്‍ട്ട് പോലൊരു യുവ സംരംഭം ഇ-ബൈക്കുകളുമായി വരുന്നത് കാണുന്നത് സന്തോഷകരമാണ്. കൂടാതെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലെയും യുവ യാത്രക്കാര്‍ക്ക് അര്‍ബന്‍ ഒരു മികച്ച വ്യക്തിഗത യാത്രാ ഓപ്ഷനായി മാറുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

50000 രൂപക്ക് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Motorvolt; റേഞ്ച് 120 കി.മീ

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവി നിര്‍മ്മാതാക്കള്‍ക്കാണ് പ്രൊഡക്ഷന്‍-ലിങ്ക്ഡ്-ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമുകള്‍ ഉള്ളത്. ഇവി വാങ്ങുന്നവര്‍ക്ക് സബ്സിഡികളും വാഗ്ദാനം ചെയ്യുന്നു.

50000 രൂപക്ക് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Motorvolt; റേഞ്ച് 120 കി.മീ

പൊതു ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍, ഏതാനും നഗരങ്ങളില്‍ ആസൂത്രണം ചെയ്യുന്ന ഇവി-എക്സ്‌ക്ലൂസീവ് സോണുകള്‍ എന്നിവ വിന്യസിച്ചുകൊണ്ട് സര്‍ക്കാര്‍ ഇന്ത്യയില്‍ ഇവി ഇക്കോസിസ്റ്റം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു.

MOST READ:10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

50000 രൂപക്ക് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി Motorvolt; റേഞ്ച് 120 കി.മീ

രാജ്യത്തെ ഇവി ഇക്കോസിസ്റ്റം വളര്‍ച്ച പ്രാപിക്കുന്നതിനൊപ്പം ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് സൂചന. ചാര്‍ജിംഗ് ശൃംഘല വ്യാപിക്കുന്നതിന്റെ ചുവട് പിടിച്ച് ഇവി വില്‍പനയിലും വളര്‍ച്ച കാണിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Motovolt mobility launched urbn electric bike at price point of rs 50000
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X