വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

ഇന്ത്യയിൽ പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. ചെറിയ പരിഷ്ക്കാരങ്ങളുമായി എത്തുന്ന മോട്ടോർസൈക്കിളിന് 9.35 ലക്ഷം രൂപയാണ് രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

കമ്പനിയുടെ പ്രീമിയം ബിഗ്‌വിംഗ് ഡീലർഷിപ്പുകളിലൂടെയാകും 2022 CBR650R മോഡലിന്റെ വിൽപ്പനയും ഹോണ്ട മുന്നോട്ടുകൊണ്ടുപോവുക. ഒരു മിഡിൽ വെയ്റ്റ് സ്‌പോർട്‌സ് ബൈക്ക് എന്ന നിലയിൽ ആഗോളതലത്തിൽ തന്ന പ്രശസ്‌തിയാർജിച്ച മോട്ടോർസൈക്കിളാണിത്.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

രാജ്യത്ത് പുതിയ മോഡലിനായുള്ള ബുക്കിംഗുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് ബിഗ്‌വിംഗ് ടോപ്‌ലൈൻ ഷോറൂമുകളിൽ ഇത് ബുക്ക് ചെയ്യാം.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

കംപ്ലീറ്റ്ലി നോക്ക്‌ഡ് ഡൗൺ യൂണിറ്റ് (CKD) ആയി വിപണിയിലെത്തിച്ചിരിക്കുന്ന പുത്തൻ ഹോണ്ട CBR650R നേരത്തെ തന്നെ ഇന്ത്യയിലും സജീവ സാന്നിധ്യമായ മോഡലാണ്. കായിക ഉദ്ദേശവും തീവ്രമായ ശക്തിയും അതിലും അസാധാരണമായ ടോർക്കും ഉള്ള ഒരു തീവ്ര സ്പോർട്ടി ബൈക്ക് എന്നാണ് ഇതിനെ ഹോണ്ട വിശേഷിപ്പിക്കുന്നതു തന്നെ.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

650 സിസി ഹോണ്ട ഫുൾ ഫെയർഡ് ബൈക്ക് കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചതു മുതൽ ഗണ്യമായ വില വർധനവിന് സാക്ഷ്യംവഹിച്ചിട്ടുണ്ടെന്നതും ഉപഭോക്താക്കൾ ഉന്നയിക്കുന്ന പ്രധാന വിമർശനമാണ്.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

പുതിയ 2022 ആവർത്തനത്തിൽ CBR650R പതിപ്പിന് മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് നിറവും ഗ്രാൻഡ് പ്രിക്സ് റെഡ് നിറത്തിലുള്ള പുതിയ സ്പോർട്ടി ഗ്രാഫിക്സും ഉള്ള പുതിയ ഓറഞ്ച് ഹൈലൈറ്റുകളുടെ രൂപത്തിൽ ഒരുപിടി കോസ്മെറ്റിക് ട്വീക്കുകൾ ലഭിച്ചിട്ടുണ്ട്.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

മിഡിൽ വെയ്റ്റ് സ്‌പോർട്‌സ് മോട്ടോർസൈക്കിളിന് ലഭിച്ച ഒരേയൊരു മാറ്റമാണിത്. CBR1000RR ഫയർബ്ലേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാപ്പനീസ് ബ്രാൻഡ് CBR650R രൂപകൽപ്പന ചെയ്‌തെടുത്തിരിക്കുന്നത്. 2022 മോഡലിൽ 648.72 സിസി, ഫോർ സിലിണ്ടർ, DOHC 16-വാൽവ് ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് കമ്പനി മുന്നോട്ടുകൊണ്ടുപോവുന്നത്.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

ഈ മിഡിൽവെയ്‌റ്റ് എഞ്ചിൻ 12,000 rpm-ൽ 86 bhp കരുത്തും 8,500 rpm-ൽ 57.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് ബൈക്കിന്റെ ഫോർ സിലിണ്ടർ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

പുനർരൂപകൽപ്പന ചെയ്‌ത മഫ്‌ളർ ഉപയോഗിച്ച് എഞ്ചിന് ചുറ്റും നാല് എക്‌സ്‌ഹോസ്റ്റ് ഡൗൺപൈപ്പുകളും കാണാം. CBR650R ഷോവ സെപ്പറേറ്റ് ഫോർക്ക് ഫംഗ്ഷൻ ബിഗ് പിസ്റ്റൺ (SFF-BP) ഷോവ മോണോ-ഷോക്കോടു കൂടിയ ഇൻവേർട്ടഡ് ഫോർക്കുകളെയാണ് ആശ്രയിക്കുന്നത്.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

ഈ സംവിധാനത്തിൽ വലത്, ഇടത് ഫോർക്കുകളിൽ ഒരു ഡാംപിംഗ് മെക്കാനിസവും സ്പ്രിംഗുകളും ഉൾപ്പെടുത്തിയുട്ടുണ്ട്. അതേസമയം ബ്രേക്കിംഗ് സജ്ജീകരണത്തിൽ ഇരട്ട 310 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ-ചാനൽ എബിഎസോടുകൂടിയ സിംഗിൾ 240 mm റിയർ ഡിസ്‌ക് ബ്രേക്കുമാണ് ഹോണ്ട ഉപയോഗിക്കുന്നത്.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

ജാപ്പനീസ് ബ്രാൻഡ് CBR650R മോഡലിന്റെ ഫീച്ചർ ലിസ്റ്റുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതിനാൽ ബൈക്കിൽ ഇപ്പോഴും പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, ഹോണ്ട ഇഗ്നിഷൻ സെക്യൂരിറ്റി സിസ്റ്റം (HISS), ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC) എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

അത് പിൻ വീലിലെ സ്ലിപ്പ് തടയുന്നതിന് പിൻ വീലിൽ ടോർഖ് ഒപ്റ്റിമൈസ് ചെയ്യാൻ എഞ്ചിൻ പവർ ക്രമീകരിക്കുന്നു. ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റ്, എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ തുടങ്ങിയ ഫീച്ചറുകളും പുതുക്കിയ മിഡിൽ വെയ്റ്റ് സ്‌പോർട്‌സ് ബൈക്കിൽ ലഭ്യമാണ്.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

പുതിയതും പരിചയസമ്പന്നരുമായ റൈഡർമാരുടെ റൈഡിംഗ് അനുഭവത്തിൽ ആവേശം പകരുന്ന ഒരു തെളിയിക്കപ്പെട്ട ചരിത്രമാണ് CBR650R മോട്ടോർസൈക്കിളിനുള്ളതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെയിൽസ്, മാർക്കറ്റിംഗ് ഡയറക്ടർ യാദ്വിന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

സ്ട്രൈപ്പുകളുടെ നിറത്തിലെ സൂക്ഷ്മമായ മാറ്റം പുതിയ CBR650R മോഡലിന്റെ എയറോഡൈനാമിക്സ്‌, അൾട്രാ-ഷാർപ്പ് ആകർഷണീയത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്‍ഡി ക്രോമോസ്പിയര്‍ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക് മെറ്റലിക് എന്നീ നിറങ്ങളിലും ഗ്രാന്റ് പ്രി റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക് മെറ്റാലിക് നിറങ്ങളിലും പുതി. 2022 മോഡൽ CBR650R ലഭിക്കും.

വില 9.35 ലക്ഷം രൂപ, പുതിയ 2022 മോഡൽ CBR650R സൂപ്പർ ബൈക്കിനെ അവതരിപ്പിച്ച് Honda

2128 മില്ലീമീറ്റീർ നീളം, 749 മില്ലീമീറ്റീർ വീതി, 1149 മില്ലീമീറ്റീർ ഉയരം. 1449 മില്ലീമീറ്റീർ വീൽബേസ്, 132 മില്ലീമീറ്റീർ ഗ്രൌണ്ട് ക്ലിയറൻസ്, 211 കിലോഗ്രാം ഭാരം, 635 മില്ലീമീറ്റീർ സീറ്റ് ഹൈറ്റ്, 15.4 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി എന്നിവയാണ് ഹോണ്ട CBR650R മോഡലിന്റെ മറ്റ് സവിശേഷതകൾ.

Most Read Articles

Malayalam
English summary
New 2022 model honda cbr650r middleweight motorcycle launched in india
Story first published: Tuesday, January 25, 2022, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X