2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

ടൈഗർ 1200 ഫ്ലാഗ്ഷിപ്പ് അഡ്വഞ്ചർ ബൈക്കിന്റെ പുതിയ 2022 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്തു കഴിഞ്ഞിരിക്കുകയാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്.

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

കഴിഞ്ഞ മാസം മോഡലിനെ ടീസറുകൾ പുറത്തുവിട്ട ട്രയംഫ് മെയ് 24-ന് പുത്തൻ 2022 ടൈഗർ 1200 ഇന്ത്യയിൽ അവതരിപ്പിക്കും. വില ഒഴികെയുള്ള എല്ലാ സവിശേഷതകളും ബ്രാൻഡ് ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മോട്ടോർസൈക്കിൾ ഷോറൂമുകളിൽ എത്തുന്നതിന് മുമ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരുന്നാലോ?

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

സെഗ്മെന്റിലെ മത്സരം

2022 ട്രയംഫ് ടൈഗർ 1200 ഇന്ത്യൻ വിപണിയിൽ ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്ക 1250, ബിഎംഡബ്ല്യു R 1250 GS, അതുപോലെ ഡ്യുക്കാട്ടി മൾട്ടിസ്‌ട്രാഡ തുടങ്ങിയ പ്രീമിയം അഡ്വഞ്ചർ ടൂറർ മോഡലുകളുമായാകും മാറ്റുരയ്ക്കുക.

MOST READ: കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

വേരിയന്റുകൾ

ട്രയംഫ് ഇന്ത്യ 2022 ടൈഗർ 1200 ജിടി പ്രോ, ജിടി എക്സ്പ്ലോറർ, റാലി പ്രോ, റാലി എക്സ്പ്ലോറർ നാല് വ്യത്യസ്ത വേരിയന്റുകളിൽ അവതരിപ്പിക്കും. അതിൽ സഫയർ ബ്ലാക്ക്, സ്‌നോഡോണിയ വൈറ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലും അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

2022 മോഡൽ ടൈഗർ 1200 റാലി പ്രോ, റാലി എക്‌സ്‌പ്ലോറർ വേരിയന്റുകൾ എക്‌സ്‌ക്ലൂസീവ് മാറ്റ് കാക്കി ഗ്രീൻ ഓപ്ഷനിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. അതേസമയം ജിടി പ്രോ, എക്‌സ്‌പ്ലോറർ വേരിയന്റുകൾ ലൂസെർൺ ബ്ലൂ തീമിൽ ലഭ്യമാകും.

MOST READ: പോക്കറ്റ് കീറാതെ ഇന്ത്യയിൽ സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച 150-160 സിസി മോട്ടോർസൈക്കിളുകൾ

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

ഡിസൈൻ

2022 ട്രയംഫ് ടൈഗർ 1200 അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ പുതിയ സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പും സുഗമവും വീതിയുമുള്ള എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റും ഉൾക്കൊള്ളുന്ന പുനർരൂപകൽപ്പന മുൻവശമാണ് ബ്രിട്ടീഷ് ബ്രാൻഡ് പരിചയപ്പെടുത്തിയിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള രൂപം കൂടുതൽ സ്പോർട്ടിയും ആകർഷകവുമാണ്.

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഫ്യുവൽ ടാങ്ക് അതിന് ചങ്കിയും ധീരവുമായ രൂപമാണ് വഹിക്കുന്നത്. 2022 ട്രയംഫ് ടൈഗർ 1200 മോഡലിന്റെ പ്രോ വേരിയന്റുകളിൽ 20 ലിറ്റർ ഫ്യുവൽ ടാങ്കും എക്‌സ്‌പ്ലോറർ വേരിയന്റുകളിൽ വലിയ 30 ലിറ്റർ ഫ്യുവൽ ടാങ്കുമാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്.

MOST READ: Thar മുതല്‍ Wrangler വരെ; രാജ്യത്ത് ലഭ്യമായ മികച്ച ഓഫ്-റോഡ് എസ്‌യുവികള്‍ ഇതാ

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

ട്യൂബുലാർ സ്റ്റീൽ ഫ്രെയിമും ബോൾട്ട് ഓൺ അലുമിനിയം സബ് ഫ്രെയിമും അടിസ്ഥാനമാക്കിയുള്ള മോട്ടോർസൈക്കിൾ ഭാരം കുറഞ്ഞതും ചടുലവുമാണെന്ന് ബ്രിട്ടീഷ് ബ്രാൻഡ് അവകാശപ്പെടുന്നു. മോട്ടോർസൈക്കിളിന് മുൻഗാമിയേക്കാൾ 25 കിലോ ഭാരം കുറവായതിനാലാണ് ഈ നേട്ടം ട്രയംഫ് ടൈഗർ 1200 പതിപ്പിന് കൈവരിക്കാനായിരിക്കുന്നത്.

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

ബ്രേക്കിംഗ് സജ്ജീകരണത്തിൽ ബ്രെംബോ M4.30 സ്റ്റൈൽമ മോണോബ്ലോക്ക് റേഡിയൽ കാലിപ്പറുകളുള്ള മുൻവശത്ത് ഇരട്ട 320 mm ഫ്ലോട്ടിംഗ് ഡിസ്‌കുകളും പിന്നിൽ ബ്രെംബോ സിംഗിൾ-പിസ്റ്റൺ കാലിപ്പറോടുകൂടിയ സിംഗിൾ 282 mm ഡിസ്‌ക്കുമാണ് ടൈഗറിന്റെ 2022 ആവർത്തനത്തിന് ലഭിക്കുന്നത്.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

ഒരു അഡ്വഞ്ചർ മോട്ടോർസൈക്കിൾ ആയതിനാൽ തന്നെ മുന്നിലും പിന്നിലും 200 mm വരെ ട്രാവൽ വാഗ്ദാനം ചെയ്യുന്ന ഒരു സസ്പെൻഷൻ സജ്ജീകരണമാണ് ബൈക്കിനുള്ളത്.

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

എഞ്ചിൻ

ഒരു പുതിയ 1160 സിസി ടി-പ്ലെയ്ൻ ലിക്വിഡ്-കൂൾഡ്, 12-വാൽവ്, DOHC, ഇൻലൈൻ 3-സിലിണ്ടർ എഞ്ചിനാണ് പുതിയ 2022 ട്രയംഫ് ടൈഗർ 1200 പതിപ്പിന്റെ ഹൃദയം.

ഹൈഡ്രോളിക് സ്ലിപ്പ്, അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 9,000 rpm-ൽ പരമാവധി 150 bhp കരുത്തും 9,000 rpm-ൽ 130 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

ടൈഗറിന്റെ നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ എഞ്ചിൻ 9 bhp അധിക പവർ വരെ പുറത്തെടുക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

സാങ്കേതികവിദ്യ

2022 ട്രയംഫ് ടൈഗർ 1200 റൈഡറിന്റെ സുഖവും സുരക്ഷയും വർധിപ്പിക്കുന്ന വിപുലമായ സാങ്കേതിക വിദ്യകളുമായാണ് വരുന്നത്. കീലെസ് ഇഗ്നിഷൻ, സ്റ്റിയറിംഗ് ലോക്ക്, ഫ്യൂവൽ ഫില്ലർ ക്യാപ് ഓപ്പണിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിന്റെ പ്രധാന ആകർഷണം. കൂടാതെ 7 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് സ്ക്രീനും മോട്ടർസൈക്കിളിന് ലഭിക്കുന്നുണ്ട്.

2022 മോഡൽ Triumph Tiger 1200 നാളെ വിപണിയിലെത്തും, വില പ്രഖ്യാപനം കാത്ത് ആരാധകർ

കൂടാതെ ആറ് റൈഡിംഗ് മോഡലുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ക്രമീകരിക്കാവുന്ന സസ്പെൻഷൻ ക്രമീകരണങ്ങൾ, ഹീറ്റഡ് ഗ്രിപ്പുകൾ, ഹിൽ-ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, യുഎസ്ബി ചാർജർ, ടിപിഎംഎസ് എന്നിവയും വരാനിരിക്കുന്ന 2022 മോഡൽ ട്രയംഫ് ടൈഗർ 1200 അഡ്വഞ്ചറിന്റെ പ്രത്യേകതകളാണ്.

Most Read Articles

Malayalam
English summary
New 2022 triumph tiger 1200 india launch top things to know
Story first published: Monday, May 23, 2022, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X