കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിലെ രാജാക്കൻമാരായ റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിക്കായി ഈ വർഷം ഒരുക്കുന്നത് നിരവധി പുതിയ മോഡലുകളെയാണ്. ഇരുചക്ര വാഹന രംഗത്ത് വർധിച്ചു വരുന്ന മത്സരം കണക്കിലെടുത്ത് പുതുപുത്തൻ ബൈക്കുകളെയാണ് കമ്പനി ആയുധപ്പുരയിൽ ഒരുക്കുന്നത്.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

ചുരുക്കി പറഞ്ഞാൽ റോയൽ എൻഫീൽഡ് ഈ കലണ്ടർ വർഷത്തിൽ നിരവധി പുതിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ചുരുക്കം. അതിൽ ഹിമാലയൻ അഡ്വഞ്ചർ ടൂററിന്റെ കൂടുതൽ റോഡ്-അധിഷ്‌ഠിത പതിപ്പായ സ്‌ക്രാം 411 എന്നറിയപ്പെടുന്ന മോട്ടോർസൈക്കിളായിരിക്കും ആദ്യം അണിനിരത്തുക.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

ഫെബ്രുവരിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്‌ക്രാം 411 മോഡലിന് പുറമെ ഹിമാലയന്റെ കൂടുതൽ ശക്തമായ ഒരു 450 വേരിയന്റിലും റോയൽ എൻഫീൽഡ് പ്രവർത്തിക്കുന്നുണ്ടെന്നാണ് വാർത്തകൾ. പുറത്തുവരുന്ന റിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ ഇത് നിലവിലുള്ള ഹിമാലയൻ ശ്രേണിയെ കൂടുതൽ ശക്തമാക്കും.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

മാത്രമല്ല ഇത് കെടിഎം 390 അഡ്വഞ്ചർ പോലുള്ളവയ്‌ക്കെതിരെ മത്സരിക്കുകയും ചെയ്യും. ഭാവിയിൽ നിരവധി പുതിയ മോഡലുകൾ സൃഷ്ടിക്കുന്ന ഒരു പുതിയ പ്ലാറ്റ്ഫോമിലാകും ഇതിനെ അണിയിച്ചൊരുക്കുക എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഈ പുതിയ പ്ലാറ്റ്‌ഫോമിൽ എത്തുന്ന ആദ്യത്തെ മോട്ടോർസൈക്കിളായിരിക്കും ഈ 450 സിസി ഹിമാലയൻ.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

ആന്തരികമായി K1 എന്ന കോഡ്‌നാമത്തിലാണ് ഈ പതിപ്പ് അറിയപ്പെടുന്നത്. ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂറിംഗ് മോഡലിൽ ഒരു പുതിയ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനായിരിക്കും ഇടംപിടിക്കുക. ഇത് പരമാവധി 40 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും എന്നതാണ് ശ്രദ്ധേയമാകുന്ന മറ്റൊരു വസ്‌തുത.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

45 bhp പവറിൽ കൂടുതൽ വികസിപ്പിക്കാൻ കഴിയുമെന്നും എന്നാൽ 450 സിസി അഡ്വഞ്ചർ adv ശക്തമായ ലോ-മിഡ്-റേഞ്ച് ഉള്ളതായിട്ടാണ് കമ്പനി വികസിപ്പിക്കുന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ടോർഖ് കണക്കുകൾ ഇതുവരെ അറിവായിട്ടില്ലെങ്കിലും എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായാകും ജോടിയാക്കുക. 650 ട്വിൻ മോഡലുകളിൽ ഉള്ളത് പോലെ ഇതിന് ഒരു സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി ലഭിക്കും.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് 411 സിസി മോഡലിന് സമാനമായ വീൽ ഡിസൈൻ എന്നിവയുള്ള നിലവിലെ ഹിമാലയന്റെ പരിണാമമാകും വരാനിരിക്കുന്ന പുതിയ 450 പതിപ്പിന്റെ ഡിസൈൻ. കൂടാതെ ബോഡി പാനലുകളും നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കുമെന്നാണ് സൂചന.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോഡലിന് 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് പിൻ വീലുകളായിരിക്കും ഉണ്ടായിരിക്കുക. ചില വേരിയന്റുകളിൽ സ്‌പോക്ക് വീലും ട്യൂബ്‌ലെസ് കോമ്പോയും ലഭിച്ചേക്കാം. പുതിയ ട്രെല്ലിസ് ഫ്രെയിം വരാനിരിക്കുന്ന അഡ്വഞ്ചർ ടൂററിന്റെ മൊത്തത്തിലുള്ള കർബ് ഭാരം കുറയ്ക്കാൻ സഹായിക്കും.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

കൂടാതെ മുന്നിലും പിന്നിലും ലോംഗ് ട്രാവൽ സസ്പെൻഷനും അപ്സൈഡ്-ഡൌൺ ഫ്രണ്ട് ഫോർക്കുകളും പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള മോണോഷോക്ക് സജ്ജീകരണവും റോയൽ എൻഫീൽഡ് സമ്മാനിച്ചേക്കാം. ഇതിന് ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സിംഗിൾ സീറ്റ്, അപ്-റൈറ്റ് ഹാൻഡിൽബാർ എന്നിവയും ഉണ്ടായിരിക്കാം.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

അടുത്ത വർഷം ആദ്യ പാദത്തിൽ പുതിയ റോയഷ എൻഫീൽഡ് 450 അഡ്വഞ്ചർ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ഏകദേശം 2.70 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയും കമ്പനി നിശ്ചയിച്ചേക്കാം. നിലവിലെ 411 സിസി ഹിമാലയന് വിപണിയിൽ നിന്നും ശക്തമായ ഡിമാന്റും സ്വീകരണവുമാണ് ലഭിക്കുന്നത്. ദീർഘദൂര യാത്രകളിൽ പുറത്തെടുക്കുന്ന മികവും ഓഫ്-റോഡ് കഴിവുകളുമാണ് മോട്ടോർസൈക്കിളിനെ ഇത്രയും ജനപ്രിയമാക്കിയത്.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

കഴിഞ്ഞ മാസം 4,611 യൂണിറ്റ് വിൽപ്പന നേടി ഹിമാലയൻ 390 ശതമാനം വാർഷിക വളർച്ചയാണ് നേടിയെടുത്തത്. ഇന്ത്യയിലെന്ന പോലെ തന്നെ അന്താരാഷ്ട്ര വിപണികളിലും ഈ അഡ്വഞ്ചർ ടൂറർ വമ്പൻ ഹിറ്റാണ്. പോയ വർഷം തുടക്കത്തിൽ ഹിമാലയന് ഒരു ചെറിയ അപ്‌ഡേറ്റും ലഭിച്ചിരുന്നു. പുതിയ കളർ ഓപ്ഷനുകളെ കൂടാതെ ഗൂഗിളിൽ പ്രവർത്തിക്കുന്ന ട്രിപ്പർ നാവിഗേഷൻ സിസ്റ്റം നേടിയ രണ്ടാമത്തെ എൻഫീൽഡ് മോഡലായും ഇത് മാറിയിരുന്നു.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

ഇതുകൂടാതെ ബൈക്കിന്റെ ഫ്യുവൽ ടാങ്കിന് ചുറ്റുമുള്ള മെറ്റൽ ഫ്രെയിം പുനർരൂപകൽപ്പന ചെയ്തു. നിലവിൽ റോയൽ എൻഫീൽഡ് ഹിമാലയന് 2.14 ലക്ഷം രൂപ മുതൽ 2.22 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 411 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് SOHC ഫോർ-സ്ട്രോക്ക് എഞ്ചിനാണ് അഡ്വഞ്ച ടൂററിന്റെ ഹൃദയം.

കാത്തിരിപ്പ് നീളും; പുതിയ Royal Enfield Himalayan 450 വിപണിയിൽ എത്തുക അടുത്ത വർഷം

ഇത് പരമാവധി 24.3 bhp കരുത്തിൽ 32 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, ഹസാർഡ് ലാമ്പ് സ്വിച്ച്, സ്പ്ലിറ്റ് സീറ്റ്, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവയാണ് ബൈക്കിലെ മറ്റ് ഹൈലൈറ്റുകൾ.

Most Read Articles

Malayalam
English summary
New royal enfield himalayan 450 model expected to be launched in next year only
Story first published: Friday, January 28, 2022, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X