റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രം ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേ കാണൂ. അത് റോയൽ എൻഫീൽഡിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ മോഡലിന്റേതാണ്. ഹണ്ടർ എന്നു പേരിട്ടിരിക്കുന്ന മോട്ടോർസൈക്കിൾ ഓഗസ്റ്റ് എട്ടിന് കമ്പനി ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

അതിനു മുന്നോടിയായാണ് ഹണ്ടറിന്റെ ആദ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ പെട്രോളിനേക്കാൾ നൊസ്റ്റാൾജിയയാണ് കൂടുതൽ ഇന്ധനമാക്കുന്നത്. 350 സിസി സെഗ്മെന്റിൽ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകളുടെ രാജാവിന്റെ വിജയ മന്ത്രവും ഇതുതന്നെയാണ്.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

മിഡിൽ-വെയ്റ്റ് സെഗ്മെന്റിൽ ഹൈനസുമായി ഹോണ്ട, യെസ്‌ഡി മോഡലുകൾ, ജാവ ബൈക്കുകൾ എന്നിവയൊക്കെ അരങ്ങുവാഴുന്നുണ്ടെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ ഇവർക്കാർക്കും റോയൽ എൻഫീൽഡിനെ ഒന്നു തൊടാൻ പോലുമായിട്ടില്ലെന്നതാണ് യാഥാർഥ്യം. ഉദാഹരണത്തിന് 2022 മെയ് മാസത്തിൽ ഹൈനസിന്റെ 3,308 യൂണിറ്റുകൾ ഹോണ്ട വിറ്റപ്പോൾ മറവശത്ത് ക്ലാസിക് 350-യുടെ 29,959 യൂണിറ്റുകളാണ് എൻഫീൽഡ് നിരത്തിലെത്തിച്ചത്.

ഈ കണക്കുകൾ പോലെ ഇന്നും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ പവർ മനസിലാക്കാൻ. ഇനി വരാനിരിക്കുന്ന ഹണ്ടറിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുളളപ്പോൾ വേട്ടയാരംഭിക്കാനിരിക്കുന്ന മോഡലിന്റെ കൂടുതൽ വിശദാംശങ്ങളാണ് പുറത്തുവരുന്നത്.

വിലയിലും ഭാരത്തിലും റോയൽ എൻഫീൽഡിന്റെ നിരയിലെ ഏറ്റവും താഴെയായിരിക്കും ഹണ്ടർ 350 പതിപ്പിന്ഫെ സ്ഥാനം. ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനമാണ് ഹണ്ടർ എന്നുവേണം പറയാൻ. എല്ലാ ഡിസൈൻ ഘടകങ്ങളും ഫിനിഷുകളും അത് പ്രതിഫലിപ്പിക്കുന്നുവെന്നതിനാലാണ് ഈ വിശേഷണം അർഥവത്താക്കുന്നത്.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, വൃത്താകൃതിയിലുള്ള ടെയിൽലൈറ്റുകൾ, വൃത്താകൃതിയിലുള്ള മിററുകൾ, ഫോർക്ക് ഗെയ്‌റ്ററുകൾ, ടിവിഎസ് റോണിൻ പോലുള്ള ഓഫ്‌സെറ്റ് സ്പീഡോമീറ്റർ, കർവി, സ്വൂപ്പി ഫ്യുവൽ ടാങ്ക് എന്നിവയെല്ലാം കാഴ്ച്ചയിൽ റെട്രോ ബൈക്കിനെ അതിമനോഹരമാക്കുന്നുണ്ട്.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

ഹണ്ടറിൽ മോഡേൺ വൈബുകൾ ചേർക്കുന്നത് എഞ്ചിൻ ബേയിലും വീലുകളിലും ബ്ലാക്ക്ഡ്-ഔട്ട് ഫിനിഷാണ്. ഫ്യുവൽ ടാങ്കിനും സൈഡ് ബോഡി പാനലുകൾക്കും വ്യത്യസ്‌തമായ നിറങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും ഈ ഭാഗം കറുപ്പിലൊരുക്കിയിരിക്കുന്നത് എഞ്ചിൻ ബേയെ മനോഹരമായി പൂർത്തീകരിക്കുന്നുണ്ട്. എന്നാൽ ഫ്യുവൽ ടാങ്കിലെ എൻഫീൽഡ് ബ്രാൻഡിംഗ് അത്ര മികച്ചതായി പലർക്കും തോന്നിയേക്കില്ലെന്നു വേണം പറയാൻ.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

എന്നാൽ ഈ സ്റ്റൈൽ മെട്രോ വേരിയന്റിന്റെ കളർ ഓപ്ഷന് മാത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രത്യേകമാണ്. റോയൽ എൻഫീൽഡ് വ്യക്തമായും 'അർബൻ റോഡ്‌സ്റ്റർ' ബൈക്കിന് ഒരു പ്രത്യേക സ്റ്റൈലാണ് സമ്മാനിക്കുന്നത്. ബ്ലോക്ക് പാറ്റേൺ ടയറുകൾ ഉപയോഗിച്ച് ഇത് ഒരു സ്‌ക്രാംബ്ലർ-സ്റ്റൈൽ ബൈക്കായും വരാനും സാധ്യതയുണ്ട്.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

സ്‌പോക്ക് വീലുകൾ, പിന്നിൽ ഡ്രം ബ്രേക്ക്, സിംഗിൾ-ചാനൽ എബിഎസ്, പഴയ സ്വിച്ച് ഗിയർ, ബേസിക് സ്പീഡോ, ഹാലൊജൻ ടെയിൽ ലൈറ്റുകൾ, ഓവൽ ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ഹണ്ടറിന്റെ റെട്രോ വേരിയന്റിന് ലഭിക്കുന്നുണ്ട്. രണ്ട് വേരിയന്റുകളിലും 17 ഇഞ്ച് വീലുകളാണ് കമ്പനി ഒരുക്കുന്നത്. എന്നാൽ മെട്രോയ്ക്ക് അൽപം വീതിയുള്ള ടയറുകൾ സമ്മാനിച്ചേക്കാം.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

ഹണ്ടർ 350 റെട്രോ വേരിയന്റിന് 177 കിലോഗ്രാം ഭാരമുണ്ട്. അതേസമയം മെട്രോയ്ക്ക് 181 കിലോഗ്രാം ഭാരമുണ്ടാവുമെന്നാണ് വിവരം. അലോയ് വീലുകൾ, ഡിസ്‌ക് ബ്രേക്കുകൾ (300 mm / 270 mm), ഡ്യുവൽ-ചാനൽ എബിഎസ്, എൽഇഡി ടെയിൽ ലാമ്പ്, റൗണ്ട് ടേൺ ഇൻഡിക്കേറ്ററുകൾ, മോഡേൺ സ്വിച്ച് ഗിയർ എന്നിവ മീറ്റിയോറിൽ നിന്ന് കടമെടുത്തവയാണ്. ഹണ്ടറിന് 150 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 800 മില്ലീമീറ്റർ സീറ്റ് ഹൈറ്റും ലഭിക്കും.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

റെട്രോയ്ക്കും മെട്രോയ്ക്കും മുന്നിൽ 41 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്കറുകളുമാണ് നൽകിയിരിക്കുന്നത്. റെട്രോയ്ക്ക് ഫാക്ടറി ബ്ലാക്ക്, ഫാക്ടറി സിൽവർ കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുമ്പോൾ മെട്രോയ്ക്ക് ഡാപ്പർ വൈറ്റ്, ഡാപ്പർ ആഷ് എന്നീ നിറങ്ങളിലും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടാതെ ഡാപ്പർ ഗ്രേ MIY പേഴ്‌സണലൈസേഷൻ പ്ലാറ്റ്‌ഫോമിന് മാത്രമുള്ളതാണ്. റോയൽ എൻഫീൽഡ് ഹണ്ടർ 350 റെബൽ ബ്ലാക്ക്, റെബൽ ബ്ലൂ, റെബൽ റെഡ് (MIY) കളർ സ്കീമുകളുള്ള മെട്രോ റെബൽ വേരിയന്റും ലഭിക്കുന്നുണ്ട്. 20.2 bhp കരുത്തിൽ 27 Nm torque നൽകുന്ന ഒരേ ജെ-സീരീസ് 349 സിസി എഞ്ചിനാണ് ഹണ്ടറിന്റെ റെട്രോ, മെട്രോ വേരിയന്റുകൾക്കും തുടിപ്പേകുന്നത്.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

കൂടാതെ 5 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ബൈക്കിന്റെ പരമാവധി വേഗത 114 കി.മീ / മണിക്കൂറായിരിക്കും. 36.2 കി.മീ/ലിറ്റർ ഇന്ധനക്ഷമതയാണ് ഹണ്ടറിൽ റോയൽ എൻഫീൽഡ് അവകാശപ്പെടുന്നത്. വില നിർണയത്തിന്റെ കാര്യത്തിൽ 1.30 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെയായിരിക്കും മുടക്കേണ്ടി വരികയെന്നാണ് സൂചന.

ഒരു റെട്രോ ബൈക്കിന്റെ ആധുനിക വ്യാഖ്യാനം; അതാണ് Hunter 350, കൂടുതൽ വിവരങ്ങൾ പുറത്ത്

അങ്ങനെയെങ്കിൽ വിലയുടെ കാര്യത്തിലും ഭാരത്തിന്റെ കാര്യത്തിലും റോയൽ എൻഫീൽഡിനെ ഏറ്റവും വില കുറഞ്ഞ മോഡലായി പുതിയ ഹണ്ടർ 350 മാറും. ലോഞ്ച് ചെയ്യുമ്പോൾ ഇത് ടിവിഎസ് റോണിൻ, ജാവ 42, വരാനിരിക്കുന്ന ബജാജ്-ട്രയംഫ് ബൈക്ക്, ഹോണ്ട CB350 എന്നിവയുമായി മാറ്റുരയ്ക്കും.

Most Read Articles

Malayalam
English summary
New royal enfield hunter 350 more details leaked ahead of august 8 launch
Story first published: Friday, August 5, 2022, 17:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X