ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

ഹീറോ അടുത്തിടെ പുറത്തിറക്കിയ എക്‌സ്‌പൾസ് 200 4V റാലി എഡിഷൻ പൂർണമായും വിറ്റഴിച്ചുവെന്ന് കമ്പനി. പരിമിതമായ സംഖ്യകളിൽ മാത്രം എത്തുമെന്ന പ്രഖ്യാപിച്ച അഡ്വഞ്ചർ ബൈക്കിന്റെ മുഴുവൻ യൂണിറ്റുകളും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് ഇരുചക്ര വാഹന നിർമാതാക്കൾ റാലി എഡിഷൻ വിറ്റഴിഞ്ഞത്.

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

ലിമിറ്റഡ് എഡിഷനായതുകൊണ്ട് തന്നെ പരിമിതമായ മോഡലുകള്‍ മാത്രമേ നിര്‍മ്മിക്കുകയുള്ളുവെന്നും ഹീറോ മോട്ടോകോർപ് നേരത്തെ തന്നെ അറിയിച്ചിരുന്നു. പുതിയ എക്‌സ്‌പൾസ് 200 4V റാലി എഡിഷനായുള്ള ബുക്കിംഗ് 2022 ജൂലൈ 22 മുതല്‍ 2022 ജൂലൈ 29 വരെ രാത്രി 12 മണി വരെയായിരുന്നു സ്വീകരിച്ചിരുന്നത്. ഈ നിശ്ചിത സമയത്തിനുള്ളിലാണ് മോട്ടോർസൈക്കിളിനായി ആളുകൾ ഇരച്ചെത്തിയത്.

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

ഹീറോ മോട്ടോകോർപിന്റെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‌ഫോമായ eSHOP-ലൂടെയാണ് ബുക്കിംഗ് സ്വീകരിച്ചിരുന്നത്. 1,52,100 രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയിരുന്ന എക്‌സ്‌പൾസ് 200 4V റാലി എഡിഷന് 10,000 രൂപയായിരുന്നു ടോക്കണ്‍ തുകയായി നല്‍കേണ്ടിയിരുന്നത്. ഈ ലിമിറ്റഡ് എഡിഷന് അഡ്വഞ്ചർ മോട്ടോർസൈക്കളിന്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 16,122 രൂപയായിരുന്നു കൂടുതലായി മുടക്കേണ്ടി വരുന്നത്.

MOST READ: സെലേറിയോ ആളൊരു സംഭവമാ.. പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കാം

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

എക്‌സ്‌പൾസ് 200 4V ബൈക്കിന്റെ ഓഫ്-റോഡിംഗ് കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടിറക്കിയ ഈ മോഡൽ പൂർണമായും റോഡ് ലീഗലായ റാലി എഡിഷൻ ബൈക്കായിരുന്നു. ഇതിനായി ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ് ഓഫ് ഇന്ത്യ (FMSCI) അംഗീകാരവും ഈ മോട്ടോർസൈക്കിളിന് കമ്പനി വാങ്ങിയിരുന്നു.

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

എഡിവി ബൈക്കിന്റെ സ്റ്റാൻഡേർഡ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിരിക്കുന്നതാണ് ഈ റാലി എഡിഷൻ. മോട്ടോർസൈക്കിൾ നിർമ്മാതാവ് നൽകുന്ന ആക്‌സസറികളുടെ ഭാഗമായി വാങ്ങാവുന്നതോ അല്ലെങ്കിൽ ഫാക്ടറി ഫിറ്റഡ് റാലി കിറ്റിന്റെയോ സജ്ജീകരണമാണ് റാലി എഡിഷൻ.

MOST READ: വാഹനത്തിൽ ആവശ്യത്തിന് പെട്രോളില്ലെങ്കിലും പിഴയോ? അതെ ഇങ്ങനെയും ഒരു വകുപ്പുണ്ട്

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

മുൻവശത്ത് 250 mm സസ്പെൻഷൻ ട്രാവലും, പിന്നിൽ 220 mm ട്രാവൽ എന്നിവയുള്ള പൂർണമായി ക്രമീകരിക്കാവുന്ന ഫ്രണ്ട് ഫോർക്കുകളും റിയർ ഷോക്കുകളുമുള്ള ലോംഗ് ട്രാവൽ സസ്പെൻഷനുമായാണ് എക്സ്പൾസ് റാലി എഡിഷന് ഹീറോ സമ്മാനിച്ചിരിക്കുന്നത്.

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

പരിമിത സംഖ്യകളിൽ മാത്രമെത്തുന്ന റാലി പതിപ്പിന് 885 മില്ലീമീറ്റർ ഉയരമുള്ള സീറ്റ്, 40 mm ഹാൻഡിൽബാർ റീസറുകൾ, 1426 മില്ലീമീറ്റർ നീളമേറിയ വീൽബേസ്, 116 mm വർധിപ്പിച്ച ട്രെയിൽ, 2 സ്റ്റോക്ക് മോട്ടോർസൈക്കിളിനെ അപേക്ഷിച്ച് ഗ്രൗണ്ടിൽ നിന്ന് 50 mm അധിക ഗ്രൌണ്ട് ക്ലിയറൻസ് എന്നിവയും റാലി എഡിഷന്റെ പ്രത്യേകതകളാണ്.

MOST READ: ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

എക്‌സ്‌പൾസിന്റെ റാലി എഡിഷനിൽ 21 ഇഞ്ച് ഫ്രണ്ട് വീലുകളും 18 ഇഞ്ച് പിൻ വീലുകളും ഡ്യുവൽ പർപ്പസ് ടയറുകളും അതോടൊപ്പം പുതുക്കിയ ഗിയർ ലിവറും ഹീറോ ഒരുക്കിയിട്ടുണ്ട്. ബ്രേക്കിംഗിനായി ഹീറോ എക്സ്പൾസ് 200 4V യഥാക്രമം മുന്നിലും പിന്നിലും 276 mm, 220 mm പെറ്റൽ ഡിസ്ക്കാണ് ഉപയോഗിക്കുന്നത്.

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

നിലവിലുള്ള എക്സ്പൾസ് 200 ഉടമകൾക്കായി ഹീറോ മോട്ടോകോർപ് റാലി കിറ്റും പുറത്തിറക്കിയിട്ടുണ്ട്. 46,000 രൂപയാണ് ഇതിന്റെ വില. റാലി കിറ്റിന്റെ വില ഹീറോ വെളിപ്പെടുത്തിയെങ്കിലും ഇത് ലഭിക്കുന്നതിനായി ഉപഭോക്താക്കൾ കുറച്ച് സമയം കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്. ഓഫ്-റോഡിംഗിലും സിറ്റി സാഹചര്യങ്ങിലും ഒരേപോലെ കൈകാര്യം ചെയ്യാൻ മിടുക്കുള്ളതാണ് എക്‌സ്‌പൾസിന്റെ ഹൈലൈറ്റ്.

MOST READ: 2022 RC 390-യുടെ വില വര്‍ധിപ്പിച്ച് KTM; പുതുക്കിയ വില വിവരങ്ങള്‍ അറിയാം

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

5-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 199.6 സിസി, ഓയിൽ ആൻഡ് എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ചാണ് എക്‌സ്‌പൾസ് 200 4V റാലി എഡിഷനും വിപണിയിൽ എത്തുന്നത്. ഇത് 18.9 bhp കരുത്തിൽ പരമാവധി 17.35 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

എൽഇഡി ഹെഡ്‌ലൈറ്റുകളും ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളിൽ നിന്നുള്ള മറ്റെല്ലാ ബിറ്റുകളും റാലി എഡിഷൻ നിലനിർത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ആളുകൾ ഇരച്ചെത്തി, പുത്തൻ XPulse 200 4V റാലി എഡിഷൻ വിറ്റഴിഞ്ഞെന്ന് Hero

ഇതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി വരെയുണ്ട്. അതിൽ കോൾ അലേർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു. ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ഇക്കോ മോഡ്, രണ്ട് ട്രിപ്പ് മീറ്ററുകള്‍, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിവ സ്റ്റാന്‍ഡേര്‍ഡായാണ് എക്‌സ്പൾസ് ശ്രേണിയിൽ അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Newly launched hero xpulse 200 4v rally edition sold out in india
Story first published: Thursday, July 28, 2022, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X