ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

ഇന്ത്യയിലെ മുന്‍നിര ആഭ്യന്തര ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡായ നെക്‌സു മൊബിലിറ്റി, ഇലക്ട്രിക് സൈക്കിളുകളുടെ പോര്‍ട്ട്ഫോളിയോയില്‍ ഒരു പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു. ബൈസിംഗ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ദീര്‍ഘദൂര പ്രതിദിന യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്നും കമ്പനി അറിയിച്ചു.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

പുതിയ ലോംഗ് റേഞ്ച് ബൈസിംഗ ഇലക്ട്രിക് സൈക്കിള്‍ രണ്ട് വേരിയന്റുകളിലാണ് നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്മ്യൂട്ടര്‍, കാര്‍ഗോ. ഇതില്‍ കമ്മ്യൂട്ടര്‍ പതിപ്പിന് 49,445 രൂപയും കാര്‍ഗോ പതിപ്പിന് 51,525 രൂപയുമാണ് എക്‌സ്‌ഷോറൂം.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

ഒരൊറ്റ വേര്‍പെടുത്താവുന്ന ലിഥിയം അയോണ്‍ ബാറ്ററിയുമായി വരുന്ന യൂണിസെക്‌സ് ഇലക്ട്രിക് സൈക്കിള്‍ എന്നാണ് കമ്പനി ബൈസിംഗ ഇ-സൈക്കിളിനെ വിശേഷിപ്പിക്കുന്നത്. പൂർണ ചാർജിൽ 100 കിലോമീറ്റർ റേഞ്ചും ഇലക്ട്രിക് സൈക്കിളിൽ നെക്‌സു വാഗ്ദാനം ചെയ്യുന്നു. 15 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ഭദ്രമായി രൂപകല്പന ചെയ്ത കാര്‍ഗോ കാരിയേജാണ് ബൈസിംഗ കാര്‍ഗോയ്ക്ക് ഉള്ളത്.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

കമ്പനി പറയുന്നതനുസരിച്ച്, റൈഡര്‍മാര്‍ക്കായി അനായാസമായി ഹോപ്പ്-ഇന്‍ ചെയ്യാനും ഹോപ്പ്-ഔട്ട് ചെയ്യാനും വേണ്ടിയാണ് ബൈസിംഗ ഇലക്ട്രിക് സൈക്കിളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നെക്സു മൊബിലിറ്റി 2022 ഫെബ്രുവരിയില്‍ ഉല്‍പ്പന്നങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കും.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

എന്നാല്‍ ഇ-സൈക്കിളുകള്‍ നെക്സു മൊബിലിറ്റി ഇ-കൊമേഴ്സ് വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും പ്രീ-ബുക്കിംഗിന് ലഭ്യമാണ്. 2022 ഫെബ്രുവരിയില്‍ ഉല്‍പ്പന്നം ലോഞ്ച് ചെയ്തതിന് ശേഷം പ്രീ-ബുക്കിംഗുകള്‍ക്കുള്ള ഡെലിവറി ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

നെക്‌സു മൊബിലിറ്റി ഉപഭോക്താക്കള്‍ക്ക് ഇഎംഐ ബദലായി സെറ്റ് മണിയും അതുപോലെ തന്നെ എളുപ്പത്തിലുള്ള പേയ്മെന്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

മുമ്പ് അവാന്‍ മോട്ടോഴ്സ് എന്നറിയപ്പെട്ടിരുന്ന നെക്സു മൊബിലിറ്റി ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന (ഇവി) നിര്‍മാതാക്കളില്‍ ഒരാളാണ്. ഇത് 2015-ലാണ് സ്ഥാപിതമായത്. ചകന്റെ ഓട്ടോമോട്ടീവ് ഹബ്ബില്‍ ഒരു നിര്‍മാണ പ്ലാന്റ് ഉള്ള കമ്പനിക്ക് 100-ലധികം ഡീലര്‍ ടച്ച് പോയിന്റുകളും സ്വന്തം ഓണ്‍ലൈന്‍ സ്റ്റോറും ഉണ്ട്.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

ഒന്നിലധികം ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലുടനീളം ഒരു സാന്നിധ്യവും ഉണ്ട്. നെക്സു മൊബിലിറ്റി, അത്യാധുനികവും, താങ്ങാനാവുന്നതുമായ ഇ-സ്‌കൂട്ടറുകളും ഇ-സൈക്കിളുകളും ഉള്‍പ്പെടെ നിരവധി ഇവി ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

കമ്പനിയുടെ ഉല്‍പ്പന്ന ശ്രേണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇ-സൈക്കിളുകളും ഉള്‍പ്പെടുന്നു. കമ്പനി പ്രാഥമികമായി നെക്സു ഡെക്സ്ട്രോയെ ലോ-സ്പീഡ്, ഹൈ-സ്പീഡ് ഓപ്ഷനുകളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. അതേസമയം അതിന്റെ ഇ-സൈക്കിള്‍ ശ്രേണിയില്‍ റോമ്പസ്, റോമ്പസ് പ്ലസ്, റോഡ്ലാര്‍ക്ക്, റോഡ്ലാര്‍ക്ക് കാര്‍ഗോ എന്നിവയും ഉള്‍പ്പെടുന്നു.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

പുതിയ പേരിനൊപ്പം, ഒരു എന്‍ഡ്-ടു-എന്‍ഡ് ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷന്‍സ് ബ്രാന്‍ഡായി മാറാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ഔദ്യോഗിക പ്രസ്താവന പ്രകാരം, കമ്പനി ബ്രാന്‍ഡ് നാമം മാത്രമല്ല, നിലവിലുള്ള ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ, ലോഗോ, വിപണി നിര്‍ദ്ദേശം എന്നിവയിലും മാറ്റം വരുത്തിയിട്ടുണ്ട്.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഭാവി മൊബിലിറ്റി കമ്പനിയായി മാറുകയെന്ന ലക്ഷ്യത്തോടെ, ഇലക്ട്രിക് മൊബിലിറ്റിയിലെ ഒരു പ്രധാന ബ്രാന്‍ഡായി സ്വയം സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

'തങ്ങളുടെ പുതിയ ഐഡന്റിറ്റി ലോകവുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്നും, തങ്ങളുടെ എല്ലാ ശ്രമങ്ങളുടെയും ഹൃദയത്തില്‍ ഉപഭോക്തൃ കേന്ദ്രീകൃതത നിലനില്‍ക്കുമെന്ന് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നെക്സു മൊബിലിറ്റിയുടെ ബ്രാന്‍ഡ് ഹെഡ് രോഹിത് ഗൊയ്ദാനി പറഞ്ഞു.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന നൂതന ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരും. B2B, B2C സ്പെയ്സുകളില്‍ - തുടര്‍ന്ന് രാജ്യത്തിന്റെ ഇലക്ട്രിക് മൊബിലിറ്റി സ്പെയ്സില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

കമ്പനി അതിന്റെ 100 ശതമാനം ഇവി പാര്‍ട്സുകളും ഇന്ത്യയില്‍ നിന്ന് പ്രാദേശികവല്‍ക്കരിക്കുന്നതിനുള്ള പാതയിലാണ്. ഇന്ത്യന്‍ വിതരണ പങ്കാളികളുമായി പ്രാദേശിക ഉല്‍പ്പാദനം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

ഇനിയും നിരവധി മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇ-സൈക്കിളുകളുടെ പുതിയ ശ്രേണിയില്‍ സ്റ്റെപ്പ്-ത്രൂ സൈക്കിളുകള്‍, കാര്‍ഗോ പതിപ്പ് സൈക്കിളുകള്‍, ലോംഗ് റേഞ്ച് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സൈക്കിളുകള്‍ എന്നിവയും ഉള്‍പ്പെടും.

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് Nexzu; Bazinga ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു

പുതിയ ശ്രേണിയിലുള്ള ഇ-സൈക്കിളുകള്‍ ഉയര്‍ന്ന ഭാരം വഹിക്കാനുള്ള ശേഷി, പ്രീമിയം സെല്‍ നിര്‍മാണ ബാറ്ററികള്‍, അധിക സുരക്ഷാ സവിശേഷതകള്‍, ആപ്പ് അധിഷ്ഠിത ഇന്റര്‍ഫേസ് എന്നിവയുമായി വരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.മാസങ്ങള്‍ നീണ്ട ഗവേഷണ-വികസനത്തിന് ശേഷം, പുതിയ ഓഫറുകള്‍ ഉപയോഗിച്ച് ബ്രാന്‍ഡ് നിര ശക്തിപ്പെടുത്തുമെന്നും, ഉപഭോക്താവിന്റെ ഓരോ ആവശ്യത്തിനും ഒരു പരിഹാരം വെച്ചുകൊണ്ട് ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Nexzu mobility unveiled new bazinga electric cycle find here price range and other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X