ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

സ്റ്റാർട്ടപ്പ് കമ്പനികളുടെ വരവോടെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി ഉണർന്നപ്പോൾ സ്‌കൂട്ടർ മോഡലുകളാണ് കൂടുതൽ ജനപ്രിയമായതും വേറിട്ടുനിന്നതും. എന്നാൽ അടുത്തകാലത്ത് വൈദ്യുത വാഹന വിഭാഗത്തിലേക്ക് ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളുടെ ട്രെൻഡും കടന്നുവരികയാണ്.

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

റിവോൾട്ട് RV400, ടോർക്ക് ക്രാറ്റോസ് തുടങ്ങിയ ഇലക്‌ട്രിക് ബൈക്കുകൾക്കെല്ലാം ഇന്ത്യയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. ഈ ശ്രേണിയിലേക്ക് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ ഒബെൻ ഇവി ഈ വർഷം മാർച്ചിൽ തങ്ങളുടെ ആദ്യ ഉൽപ്പന്നമായ റോർ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

നിലവിൽ വിൽപ്പനയ്ക്ക് എത്തിയിട്ടില്ലെങ്കിലും ഉടൻ ഈ നടപടി ക്രമങ്ങൾ കമ്പനി ആരംഭിക്കും. പുതിയ ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിൾ 99,999 രൂപ പ്രാരംഭ വിലയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. FAME II ഇൻസെന്റീവുകളും സംസ്ഥാന സർക്കാർ സബ്‌സിഡിയും ഉൾപ്പെടെയുള്ള എക്സ്ഷോറൂം വിലയാണിത്.

MOST READ: ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

ഇപ്പോൾ, ഔദ്യോഗികമായി ആരംഭിച്ച് അഞ്ച് മാസത്തിനുള്ളിൽ കമ്പനിക്ക് 15,000-ത്തിലധികം പ്രീ-ബുക്കിംഗുകളാണ് ഇലക്ട്രിക് ബൈക്കിനായി ലഭിച്ചിരിക്കുന്നത്. ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിനായുള്ള പ്രീ-ബുക്കിംഗ് 2022 മാർച്ച് 18-നാണ് കമ്പനി ആരംഭിക്കുന്നത്.

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

ഒമ്പത് നഗരങ്ങളിലായി ആദ്യ ഘട്ടത്തിലെത്തുന്ന റോറിനായി 15,000-ത്തിലധികം ബുക്കിംഗുകൾ നേടാനായതിൽ വളരെ സന്തോഷമുണ്ടെന്ന് ഒബെൻ ഇലക്ട്രിക്, സഹസ്ഥാപകയും സിഇഒയുമായ മധുമിത അഗർവാൾ പറഞ്ഞു. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, മുംബൈ, ഡൽഹി, സൂറത്ത്, അഹമ്മദാബാദ്, ജയ്പൂർ എന്നിവിടങ്ങളിലാണ് ഒബെൻ തുടക്കത്തിൽ റോർ ഇവി വാഗ്ദാനം ചെയ്യുന്നത്.

MOST READ: എസ്‌യുവി കഴിഞ്ഞു ഇനി ലക്ഷ്യം ഇവികൾ; വരാനിരിക്കുന്ന Mahindra XUV.e8 & XUV.e9 മോഡലുകൾ പരിചയപ്പെടാം

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

ഒബെൻ റോറിനായുള്ള പ്രീ-ബുക്കിംഗ് തുക വെറും 999 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയായിരുന്നു ഇലക്ട്രിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് നടന്നിരുന്നത്. എന്നാൽ ഇപ്പോൾ റോറിനായുള്ള ബുക്കിംഗ് ബ്രാൻഡ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

ആദ്യം ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മുൻകൂട്ടി ബുക്ക് ചെയ്ത ബാച്ച് ഉപഭോക്താക്കൾക്ക് കൈമാറുകയും തുടർന്ന് പുതിയ ഓർഡറുകൾ സ്വീകരിക്കുകയും ചെയ്യുമെന്നുമാണ് കമ്പനി പറയുന്നത്. ഒബെൻ റോറിന്റെ ഡെലിവറി ഈ വർഷം മെയ് മാസത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, സെമി കണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും മറ്റ് വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും കാരണം ഇത് വൈകുകയായിരുന്നു.

MOST READ: എസ്‌യുവി പ്രേമികളിലേക്ക് കൂടുതൽ അടുക്കാൻ Scorpio ക്ലാസിക്കിന്റെ പുതിയ പരസ്യ വീഡിയോയുമായി Mahindra

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

എങ്കിലും ഇലക്‌ട്രിക് ബൈക്കിനായുള്ള ഉപഭോക്തൃ ഡെലിവറി 2022 ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ഒബെൻ ഇലക്ട്രിക് വ്യക്തമാക്കിയിരിക്കുന്നത്. റോർ ഇവിയുടെ വിലയെ കുറിച്ച് കൃത്യമായി പറയുകയാണെങ്കിൽ ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വില മഹാരാഷ്ട്രയിൽ 99,999 രൂപ മുതലാണ് ആരംഭിക്കുന്നത്. FAME II സംസ്ഥാന സബ്‌സിഡിയും ഉൾപ്പെടെയാണ് ഈ വില.

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

അതേസമയം ഡൽഹിയിൽ 1.03 ലക്ഷം, ഗുജറാത്ത് 1.05 ലക്ഷം, രാജസ്ഥാൻ 1.15 ലക്ഷം, കർണാടക, തെലങ്കാന, തമിഴ്നാട് 1.25 ലക്ഷം എന്നിങ്ങനെയാണ് ഒബെൻ റോറിനായി മുടക്കേണ്ടി വരിക. കേരളത്തിൽ നിലവിൽ ലഭ്യമല്ലെങ്കിലും രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും ഒബെൻ റോർ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ എത്തുമെന്നു വേണം കരുതാൻ.

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

പുതിയ ഇലക്ട്രിക് പെർഫോമൻസ് ബൈക്ക് പൂർണമായും രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത് ഇന്ത്യയിൽ തന്നെയാണെന്നും കമ്പനി പറയുന്നു. പുതിയ ഒബെൻ റോറിന് 4.4kWh LFP ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. അത് 10 kW ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നതും. 130 കിലോഗ്രാം ഭാരമുള്ള ഇലക്‌ട്രിക് മോട്ടോർസൈക്കിൾ പരമാവധി 62 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് ഒബെൻ റോറിന് പുറത്തെടുക്കാൻ കഴിയുന്നത്. വെറും 3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗതയിൽ കൈവരിക്കാനും ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന് സാധിക്കും എന്നും കമ്പനി പറയുന്നു. HAVOC, സിറ്റി, ഇക്കോ എന്നീ രണ്ട് റൈഡിംഗ് മോഡുകളുമായാണ് ഈ പെർഫോമൻസ് മോട്ടോർസൈക്കിൾ വരുന്നത്.

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

റോറിന്റെ HAVOC മോഡിൽ 100 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമ്പോൾ സിറ്റി മോഡിൽ നിങ്ങൾക്ക് 120 കിലോമീറ്ററും ഇക്കോ മോഡിൽ 150 കിലോമീറ്റർ റേഞ്ചുമായിരിക്കും ലഭിക്കുകയെന്നാണ് ഒബെൻ വിശദമാക്കുന്നത്. ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ കുറഞ്ഞ ബോഡി പാനലുകളുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗാണ് റോർ ഇവിയുടെ പ്രത്യേകത.

ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള സംയോജിത എൽഇഡി ഡിആർഎൽ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, ഉയർത്തിയ ടെയിൽ സെക്ഷൻ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, കറുപ്പിൽ പൂർത്തിയാക്കിയ മൾട്ടി-സ്‌പോക്ക്അലോയ് വീലുകൾ എന്നിവയുള്ള ഒരു തുടങ്ങിയ സവിശേഷതകളാണ് ഒബെൻ റോറിനെ വ്യത്യസ്‌തമാക്കുന്നത്.

Most Read Articles

Malayalam
English summary
Oben rorr electric bike gets more than 15 000 unit bookings form india
Story first published: Monday, August 22, 2022, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X