S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

S1 ഇലക്ട്രിക് സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാന്‍ ഇതിനകം 20,000 രൂപ അടച്ച എല്ലാ ഉപഭോക്താക്കള്‍ക്കും 2022 ജനുവരി 21-ന് വൈകുന്നേരം 6 മണിക്ക് അവസാന പേയ്മെന്റ് വിന്‍ഡോ തുറക്കുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

ലോഹ്രി, സംക്രാന്തി, പൊങ്കല്‍ എന്നിവയുടെ പ്രത്യേക ആശംസകള്‍ക്കൊപ്പം ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ തന്റെ ട്വിറ്ററില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കാലതാമസങ്ങള്‍ക്കിടയിലും ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കായിട്ടാണ് ഈ അപ്ഡേറ്റ് വരുന്നത്.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

ജനുവരി 21 ന് അന്തിമ പേയ്മെന്റ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ഈ മാസം അവസാനമോ, ഫെബ്രുവരിയിലോ S1 പ്രോ ലഭ്യമായി തുടങ്ങുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നതിനുള്ള തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

ഓല ഇലക്ട്രിക് 2021 ജൂലൈയില്‍ 499 രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രീ-ലോഞ്ച് ബുക്കിംഗ് തുറന്നിരുന്നു, വെറും 24 മണിക്കൂറിനുള്ളില്‍ 1 ലക്ഷം ഓര്‍ഡറുകള്‍ ലഭിക്കുകയും വാഹന വിപണിയെ തന്നെ ഞെട്ടിക്കുന്ന രീതിയില്‍ മോഡലുകള്‍ക്ക് സ്വീകാര്യത ലഭിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

എന്നാല്‍ ഏതാനും ചില പിഴവുകള്‍ മൂലം ഡെലിവറി നടത്താനുള്ള സമയക്രമം നിശ്ചയിച്ചിട്ടും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണം വൈകുകയായിരുന്നു. ഡെലിവറിയിലെ കാലതാമസത്തിന് ഉപഭോക്താക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16 ന് ഇ-സ്‌കൂട്ടര്‍ ഡെലിവറി കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

ചെന്നൈയിലെയും ബെംഗളൂരുവിലെയും ഉപഭോക്താക്കള്‍ക്ക് ആദ്യ 100 സ്‌കൂട്ടറുകള്‍ എത്തിച്ചു. Etergo AppScooter-ന് അനുസൃതമായി രൂപകല്‍പ്പന ചെയ്ത S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓല ഇലക്ട്രിക് കഴിഞ്ഞ വര്‍ഷം പുറത്തിറക്കി.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ഡിലര്‍ഷിപ്പുകളില്‍ എത്തി വാഹനം സ്വന്തമാക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ബുക്ക് ചെയ്യുന്നവരുടെ വീടുകളില്‍ വാഹനം നേരിട്ടെത്തിക്കുന്ന രീതിയാണ് ഓല തുടര്‍ന്നുപോകുന്നത്.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇതിനകം തന്നെ ഉപഭോക്താക്കളിലേക്ക് എത്തി തുടങ്ങിയതായും കമ്പനി അറിയിച്ചു. ഇവരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

ഓല സ്‌കൂട്ടറുകളുടെ സവിശേഷതകളും രൂപകല്‍പ്പനയും ഉപഭോക്താക്കളില്‍ നിന്ന് നല്ല പ്രതികരണം നേടിയപ്പോള്‍, സ്‌കൂട്ടറുകളുടെ യഥാര്‍ത്ഥ ലൈഫ് ശ്രേണി ഇവി കമ്പനി പ്രഖ്യാപിച്ച ശ്രേണിയേക്കാള്‍ വളരെ കുറവാണെന്ന് അവകാശപ്പെടുന്നു.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 500 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച കമ്പനിയുടെ പ്ലാന്റിലാണ് ഓല ഇലക്ട്രിക്കിന്റെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

ഫാക്ടറിക്ക് അതിന്റെ പ്രാരംഭ ഘട്ടത്തില്‍ 2 ദശലക്ഷം ഇ-സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാനും ഭാവിയില്‍ 10 ദശലക്ഷം യൂണിറ്റുകള്‍ വരെ നിര്‍മ്മിക്കാനും കഴിയും. ഫാക്ടറി പ്രതിദിനം 1000 സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച ഒeല സിഇഒ വെളിപ്പെടുത്തിയിരുന്നു.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

പ്രാരംഭ പതിപ്പായ S1-ന് വിപണിയില്‍ ഒരു ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമ്പോള്‍, ഉയര്‍ന്ന വേരിയന്റായ S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

അതേസമയം FAME II സബ്‌സിഡിയും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ വിവിധ ഇടങ്ങളില്‍ പല വിലയിലാണ് സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

വോയ്സ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കുന്നതിനാല്‍ S1 പ്രോ അടിസ്ഥാന S1 വേരിയന്റില്‍ കൂടുതല്‍ ഫീച്ചര്‍-ലോഡ് ചെയ്തിരിക്കുന്നു. ഓല S1-ന് 90 കിലോമീറ്റര്‍ വേഗതയും 121 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-സ്‌പെക്ക് S1 പ്രോ മോഡലിന് 115 കിലോമീറ്റര്‍ വേഗതയും 181 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

ഓല ഇലക്ട്രിക് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ S1 പ്രോയുടെ ഡെലിവറി ആരംഭിക്കുകയും ഇതിനകം 4,000 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കുകയും ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

എന്നിരുന്നാലും, ആര്‍ടിഒ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ കാലതാമസം കാരണം ഒരു വലിയ കൂട്ടം ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ വിറ്റഴിച്ച മൊത്തം യൂണിറ്റുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

S1 സ്‌കൂട്ടറിനായുള്ള അവസാന പെയ്‌മെന്റ് നടത്താം; തീയതി വെളിപ്പെടുത്തി Ola

വാഹന്‍ ഡാറ്റാബേസ് അനുസരിച്ച്, 2022-ല്‍ ഇതുവരെ ഏകദേശം 476 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, 2021 ഡിസംബറില്‍ ഏകദേശം 238 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് അയച്ച 4,000 യൂണിറ്റുകളുടെ ഒരു ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Ola electric announced final payment date for s1 electric scooter more details here
Story first published: Saturday, January 15, 2022, 9:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X