പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

ചുരുങ്ങിയ കാലം കൊണ്ട് ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചവരാണ് ഓല ഇലക്ട്രിക്. ഇതുവരെ ഓണ്‍ലൈനിലൂടെയായിരുന്നു ഓല ഇലക്ട്രിക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റിരുന്നത്. ഓല ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയുമായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പന. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈനിന് പുറമെ വില്‍പ്പന ഓഫ്‌ലൈനില്‍ കൂടി ആരംഭിച്ചിരിക്കുകയാണ് ഓല.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

ഈ ഷോറൂമുകള്‍ 'ഓല ഇവി സെന്ററുകള്‍' (Ola EV Centre) എന്ന് അറിയപ്പെടുന്നു. പൂനെയിലും ചണ്ഡീഗഡിലുമായിരുന്നു കമ്പനിയുടെ ആദ്യത്തെ രണ്ട് ഇവി സെന്ററുകള്‍ തുറന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഇവി നിര്‍മാതാക്കള്‍ ബെല്‍ഗാം, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, കോലാപ്പൂര്‍, മംഗലാപുരം, പൂനെ, തൃശൂര്‍ എന്നിങ്ങനെ നഗരങ്ങളിലായി എട്ട് ഷോറൂമുകളാണ് തുറന്നത്.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് ഇവി സെന്ററുകള്‍ കൊണ്ടുവന്നിരിക്കുന്നത്. ആഴ്ചയില്‍ ഏഴ് ദിവസവും രാവിലെ 9 മുതല്‍ രാത്രി 8 മണി വരെ ഷോറൂം പ്രവര്‍ത്തിക്കും. ഷോറൂമുകളുടെ വിലാസവും മറ്റ് വിശദാംശങ്ങളും കമ്പനിയുടെ ഔദ്യോഗിക സൈറ്റിലുണ്ട്.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

Ola S1 Pro അല്ലെങ്കില്‍ Ola S1 ടെസ്റ്റ് റൈഡ് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും അല്ലെങ്കില്‍ അവരുടെ ഇ-സ്‌കൂട്ടറുകള്‍ സര്‍വീസ് ചെയ്യാനോ ഫിനാന്‍സിംഗ് ഓപ്ഷനുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഷോറൂമുകള്‍ സന്ദര്‍ശിക്കാം.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

സെപ്തംബര്‍ 18 ന് ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ ഒല ഇലക്ട്രിക്കിന്റെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള 20 കേന്ദ്രങ്ങള്‍ ഇതിനകം തുറന്നിട്ടുണ്ടെന്നും 2023 മാര്‍ച്ചോടെ ഇന്ത്യയില്‍ ഇത്തരം 200 കേന്ദ്രങ്ങള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

ഓണ്‍ലൈന്‍ വില്‍പ്പന മോഡല്‍ സൗകര്യപ്രദമാണെങ്കിലും, ഇന്ത്യന്‍ ഉപഭോക്താക്കള്‍ വില്‍പന കേന്ദ്രങ്ങളില്‍ കൂടുതല്‍ വിശ്വസിക്കുന്നു. പണം മുടക്കുന്നതിന് മുമ്പ് ഉല്‍പ്പന്നം കാണാനും അത് അനുഭവിക്കാനും സാധിക്കും എന്നതാണ് കാരണം. ഓണ്‍ലൈന്‍ / റീട്ടെയില്‍ സ്റ്റോര്‍ / സ്റ്റോറില്‍ കണ്ട് ഓണ്‍ലൈനില്‍ വാങ്ങുക എന്നീ ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ തന്റെ ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ട് ഭവിഷ് അടുത്തിടെ ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഭൂരിഭാഗം ഉപയോക്താക്കളും രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുത്തത്.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

ഡീലര്‍ഷിപ്പില്ലാതെ നേരിട്ട് ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ എത്തിക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ സിഇഒ തുടക്കം മുതല്‍ തന്നെ സംസാരിച്ചിരുന്നു. ഇതും വലിയ തോതില്‍ വിജയിച്ചിട്ടുണ്ടെങ്കിലും ഉല്‍പ്പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഒരു ഡീലര്‍ഷിപ്പ് ആവശ്യമാണ്.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

അത്തരം ഡീലര്‍ഷിപ്പുകള്‍ തുറക്കുന്നത് ബ്രാന്‍ഡിനെ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കുന്നതിന് സഹായിക്കും. കൂടാതെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഡെലിവറി ടൈംലൈനുകളെ കുറിച്ചും മറ്റെന്തെങ്കിലും ആശങ്കകളും പരിഹരിക്കാന്‍ ഓണ്‍ലൈനില്‍ മാത്രമല്ലാതെ നേരിട്ടും സമീപിക്കാമെന്നത് ഒരു നല്ല കാര്യമാണ്. ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്തെ മികച്ച 50 നഗരങ്ങളില്‍ 100 ഹൈപ്പര്‍ചാര്‍ജറുകള്‍ സ്ഥാപിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അഞ്ച് വര്‍ഷത്തെ വാറന്റി പ്ലാനും കമ്പനി അവതരിപ്പിച്ചിരുന്നു.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

ഓല ഇവി സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡെമോയും ടെസ്റ്റ് റൈഡും നടത്താം. ഹൈപ്പര്‍ മോഡ്, സംഗീതം, നാവിഗേഷന്‍, കളര്‍ ഓപ്ഷനുകള്‍, ബൂട്ട് സ്‌പേസ് എന്നിവയുള്‍പ്പെടെയുള്ള സ്‌കൂട്ടര്‍ വാങ്ങുന്ന പ്രക്രിയയുടെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ ഇവിടെ ലഭിക്കും. ഇതിനായി ഈ കേന്ദ്രങ്ങളില്‍ വിദഗ്ധരെ കമ്പനി നിയോഗിച്ചിട്ടുണ്ട്.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

അതോടൊപ്പം തന്നെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ധനസഹായം ആവശ്യമാണെമെങ്കില്‍, അതിന്റെ വിവരങ്ങള്‍ നല്‍കാനും മുഴുവന്‍ പ്രക്രിയയിലും സഹായിക്കുന്നതിനും നിങ്ങള്‍ക്ക് ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. വാഹനം വാങ്ങുന്നതിന് രേഖകള്‍, പര്‍ച്ചേസ് ഫ്‌ലോ, ഡെലിവറി, പോസ്റ്റ് സെയില്‍സ് കെയര്‍ മെയിന്റനന്‍സ് എന്നിവയ്ക്കായും നിങ്ങള്‍ക്ക് ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

S1 ഡെലിവറി ആരംഭിച്ചു

ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണം ആരംഭിച്ചു. സെപ്റ്റംബര്‍ 7 മുതലാണ് തങ്ങളുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള മോഡലിന്റെ ഡെലിവറി കമ്പനി ആരംഭിച്ചത്. Ola S1 ഇലക്ട്രിക് സ്‌കൂട്ടറിന് 10,000 ബുക്കിംഗുകള്‍ ലഭിച്ചു. 99,999 രൂപ പ്രാരംഭ വിലയിലാണ് ഈ മോഡല്‍ ലഭ്യമാകുന്നത്. വാഹനത്തിന്റെ വില പരിഗണിക്കുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

11.3 bhp ഉത്പാദിപ്പിക്കുന്ന 8.5kW ഇലക്ട്രിക് മോട്ടോറാണ് Ola S1 ന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 95km ആണ് പരമാവധി വേഗത. ഈ സ്‌കൂട്ടര്‍ 4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ എടുക്കും. കൂടാതെ 128 കിലോമീറ്ററാണ് യഥാര്‍ത്ഥ റേഞ്ച്. ഇതിന് ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് മോഡുകള്‍ ഉണ്ട്.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

Ola S1 ഇലക്ട്രിക് സ്‌കൂട്ടറിന് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 141 കിലോമീറ്റര്‍ ആണ്. ഓലയുടെ തന്നെ പ്രോ പതിപ്പ് 181 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ റിവേഴ്‌സ് മോഡ്, ഇക്കോ മോഡ്, ഇലക്ട്രിക് സ്റ്റിയറിംഗ് കണ്‍ട്രോള്‍ ലോക്ക്, മ്യൂസിക്, ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്, റിമോട്ട് ബൂട്ട് ലോക്ക്/അണ്‍ലോക്ക്, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി, നാവിഗേഷന്‍, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട് എന്നീ ഫീച്ചറുകള്‍ ലഭ്യമാണ്.

പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

തുടക്കത്തില്‍ ചില കല്ലുകടികള്‍ ഉണ്ടായെങ്കിലും ഓല ഇലക്ട്രിക്കിന്റെ സ്‌കൂട്ടറുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നിരുന്നാലും ഉപഭോക്താക്കള്‍ ഉല്‍പ്പന്നം കാണാതെയും പരിശോധിക്കാതെയും വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല. ഈ കാരണം കൊണ്ടാണ് കമ്പനി EV കേന്ദ്രങ്ങള്‍ തുറക്കാന്‍ തുടങ്ങിയത്. EV സെന്ററുകള്‍ ഓലയുടെ ഭാഗത്ത് നിന്നുള്ള നല്ല നീക്കമാണ്. ഇത്തരം കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ ആളുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി വാഹനം വാങ്ങാന്‍ സാധിക്കുന്നതാണ്.

Most Read Articles

Malayalam
English summary
Ola electric becomes off line as ev centres open in these cities know where in kerala
Story first published: Monday, September 19, 2022, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X