Just In
- 52 min ago
വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 Jahre M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW
- 3 hrs ago
യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
- 3 hrs ago
അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch
- 5 hrs ago
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
Don't Miss
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
- News
കോടിപതികള്‍, 75ശതമാനം മന്ത്രിമാര്‍ക്കെതിരേയും ക്രിമിനല്‍ കേസ്; ഷിന്‍ഡെയുടെ മന്ത്രിസഭ ഇങ്ങനെ
- Sports
ഇതിഹാസങ്ങള്‍, പക്ഷെ ക്യാപ്റ്റന്‍സിയില്‍ 'വട്ടപൂജ്യം', നാല് സൂപ്പര്‍ താരങ്ങളെക്കുറിച്ചറിയാം
- Movies
'എന്റെ മേളെക്കാൾ സുന്ദരിയായൊരാളെ ഞാൻ ഈ ദുനിയാവിൽ കണ്ടിട്ടില്ലെ'ന്ന് സലീം കോടത്തൂർ, വൈറലാകുന്ന ഉപ്പയും മകളും!
- Lifestyle
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- Travel
ചംഗു നാരായൺ ക്ഷേത്രം.. ഭൂകമ്പങ്ങളെ അതിജീവിച്ച നിര്‍മ്മിതി...നേപ്പാളിലെ ഏറ്റവും പഴയ ക്ഷേത്രം
ഓഗസ്റ്റ് 15-ന് പുതിയ മോഡലുമായി Ola; വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറെന്ന് സൂചന
രാജ്യത്ത് അതിവേഗം വളര്‍ന്നുവരുന്ന ഒരു സ്റ്റാര്‍ട്ടപ്പാണ് ഓല ഇലക്ട്രിക്. ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തിയ ഇലക്ട്രിക് സ്കൂട്ടര്‍ രാജ്യത്ത് മികച്ച വില്‍പ്പന നേടി മുന്നേറുകയാണ്.

അധികം വൈകാതെ തന്നെ രാജ്യത്ത് പുതിയൊരു മോഡല്‍ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍. 2022 ഓഗസ്റ്റ് 15-ന് ഒരു പുതിയ ഉല്‍പ്പന്നം പ്രഖ്യാപിക്കുമെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഭാവിഷ് അഗര്‍വാള്‍. ട്വിറ്ററിലൂടെയായിരുന്നു കമ്പനി സിഇഓയുടെ പ്രഖ്യാപനം.

ഓലയ്ക്കൊപ്പം തന്നെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ മഹീന്ദ്ര ഇലക്ട്രിക്കിന്റെ പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് എസ്യുവികള് ഉള്‍പ്പെടെ നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പുതിയ ഉല്‍പ്പന്നം എന്തായിരിക്കുമെന്ന് അഗര്‍വാള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഓല ഇലക്ട്രിക് ഒരു വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടര്‍ വെളിപ്പെടുത്തുകയോ പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഉല്‍പ്പന്നം കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്കൂട്ടറായിരിക്കുമെന്ന് കരുതുന്നതിന് മൂന്ന് കാരണങ്ങളുണ്ട്.

ഈ വര്‍ഷമാദ്യം, ഓല ഇലക്ട്രിക് ഇന്ത്യയ്ക്കായി കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്കൂട്ടറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് ഉടന്‍ പുറത്തിറക്കുമെന്നും വെളിപ്പെടുത്തിയിരുന്നു.

ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ ഓഫറായ S1 സ്കൂട്ടറിന്റെ ഉത്പാദനം ഓല താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.

ഇലക്ട്രിക് സ്കൂട്ടര്‍ സ്പെയ്സിലെ ഡിമാന്‍ഡിന്റെ ഭൂരിഭാഗവും വരുന്നത് ഒരു ലക്ഷം രൂപയില്‍ നിന്നാണ്. ഓലയും ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരു മോഡല്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

ഓഗസ്റ്റ് 15-ന് വെളിപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു ഇലക്ട്രിക് വാഹനമാണ് ഓല ഇലക്ട്രിക് കാര്‍. അടുത്ത വര്‍ഷം അരങ്ങേറ്റം കുറിക്കുന്ന ഈ കാര്‍ ഇന്ത്യയിലെ ഏറ്റവും സ്പോര്‍ട്ടി ഇലക്ട്രിക് കാര്‍ ആകുമെന്ന് കമ്പനി ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഓല ഇലക്ട്രിക് കാര്‍ രൂപകല്‍പ്പന ചെയ്യുന്നത് കമ്പനിയുടെ യുകെ ഡിസൈന്‍ സെന്ററിലാണ്, എന്നാല്‍ നിര്‍മ്മാണം ഇവിടെ തന്നെ നടക്കും. ഇലക്ട്രിക് കാറിന്റെ രണ്ട് ടീസറുകള്‍ ഓല ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്കൂട്ടറിനും പുതിയ ഇലക്ട്രിക് കാറിനും പുറമെ, ഇന്ത്യന്‍ വിപണിയില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിളിലും ഒരു ഇലക്ട്രിക് എസ്യുവിയിലും ഓല ഇലക്ട്രിക് പ്രവര്‍ത്തിക്കുന്നതായി പറയപ്പെടുന്നു.

ഈ ഉല്‍പ്പന്നങ്ങളുടെ ലോഞ്ച് ടൈംലൈനുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ, ബാംഗ്ലൂരിലെ ഒരു പുതിയ ബാറ്ററി ഗവേഷണ വികസന കേന്ദ്രത്തില്‍ ഏകദേശം ബില്യണ്‍ യുഎസ് ഡോളറിന്റെ (8,000 കോടി രൂപ) വന്‍ നിക്ഷേപം ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു.

ഓലയുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലേക്ക് തിരിച്ചുവരുമ്പോള്‍, കമ്പനി S1 പ്രോയ്ക്കായി MoveOS 2 എന്ന ഫേംവെയര്‍ അപ്ഡേറ്റ് അടുത്തിടെയാണ് പുറത്തിറക്കിയത്. നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റില്‍ പല ഉടമകളും സന്തുഷ്ടരാണെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു.