ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് വിപ്ലവം സൃഷ്‌ടിച്ച ഓല പുതിയ നാഴികക്കല്ലുകൾ താണ്ടി ഇവി രംഗത്ത് തങ്ങളുടേതായ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്. നിലവിൽ ഓല കഴിഞ്ഞ മാസം വരെ ഏകദേശം 20 എക്സ്പീരിയൻസ് സെന്ററുകൾ രാജ്യത്ത് തുറന്നിട്ടുണ്ട്.

ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

കൂടാതെ 2023 മാർച്ചോടെ രാജ്യത്തുടനീളം 200 കേന്ദ്രങ്ങളിലേക്ക് എക്സ്പീരിയൻസ് സെന്ററുകൾ വ്യാപിപ്പിക്കാനും ബ്രാൻഡ് പദ്ധതിയിടുന്നുണ്ട്. ഉത്സവ സീസണിൽ S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളിൽ കമ്പനി നിരവധി ഓഫറുകൾ പുറത്തിറക്കിയിട്ടുണ്ട്.

ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

ഉത്സവ സീസൺ അടുക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട് ഓല ഇലക്ട്രിക്. 10,000 രൂപ ഡിസ‌്‌കൗണ്ട്, വിപുലീകൃത വാറണ്ടികൾ, ലോണുകൾക്ക് കുറഞ്ഞ പലിശ നിരക്കുകൾ, തെരഞ്ഞെടുത്ത എക്സ്പീരിയൻസ് സെന്ററുകളിലൂടെ ഏഴ് ദിവസത്തിനുള്ളിൽ ഉറപ്പ് ഡെലിവറി തുടങ്ങിയ വിവിധ ആനുകൂല്യങ്ങളാണ് ഇത്തവണ കമ്പനി ഒരുക്കിയിരിക്കുന്നത്.

ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

ഓരോ മിനിറ്റിലും ഓരോ സ്കൂട്ടർ വിറ്റഴിച്ച് നവരാത്രി സമയത്ത് ഓല ഇലക്ട്രിക് 4 മടങ്ങ് വളർച്ച രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ എക്സ്പീരിയൻസ് സെന്ററുകൾ ആരംഭിച്ചതാണ് ഈ ഉത്സവ കാലയളവിൽ വിൽപ്പന നാല് മടങ്ങ് വർധിക്കാൻ കാരണമായതെന്നും കമ്പനി പറയുന്നു.

ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

എന്നാൽ നവരാത്രി കാലയളവിലെ വിൽപ്പന കണക്കുകൾ ബ്രാൻഡ് പങ്കുവെച്ചിട്ടില്ല. ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ഉപഭോക്തൃ ടെസ്റ്റ് റൈഡുകൾ സംഘടിപ്പിക്കാനും ഓല ഇലക്ട്രിക്കിന് കഴിഞ്ഞുവെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങിയപ്പോൾ ഷോറൂമുകൾ എന്ന ആശയത്തെ കമ്പനി എതിർത്തതിനെ തുടർന്നാണ് ഓലയുടെ എക്സ്പീരിയൻസ് സെന്ററുകളുടെ വിപുലീകരണം.

ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

ഇപ്പോഴും ബുക്കിംഗുകൾ ഓൺലൈനിൽ നടക്കുന്നുണ്ടെന്നും ഓല പറഞ്ഞു. നിലവിൽ S1, S1 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇലക്‌ട്രിക് സ്‌കൂട്ടർ നിരയിൽ കമ്പനികൾക്കുള്ളത്. S1 ഇവിക്ക് 99,000 രൂപയും S1 പ്രോയ്ക്ക് 1.40 ലക്ഷം രൂപയുമാണ് നിലവിൽ ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

ഒറ്റ ചാർജിൽ 141 കിലോമീറ്റർ റേഞ്ച് നൽകുന്ന 3kWh ഇലക്ട്രിക് മോട്ടോറാണ് ഓല S1 ഇലക്ട്രിക് സ്കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളുമായാണ് വരുന്നത്. ഇക്കോ മോഡിൽ ഇത് 128 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ സ്റ്റാൻഡേർഡ് മോഡിൽ 101 കിലോമീറ്റർ റേഞ്ച് ലഭിക്കും.

ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

സ്‌പോർട്‌സ് മോഡിൽ ഒറ്റ ചാർജിൽ 90 കിലോമീറ്റർ ഓടും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെന്നാണ് അവകാശവാദം. അതേസമയം S1 പ്രോയിൽ 4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കും ഉണ്ട്. ഇത് ARAI സാക്ഷ്യപ്പെടുത്തിയ 181 കിലോമീറ്റർ റൈഡിംഗ് റേഞ്ചാണ് നൽകുന്നത്.

ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

രണ്ട് ഇ-സ്‌കൂട്ടറുകൾക്കും 11.3 bhp കരുത്തിൽ പരമാവധി 58 Nm torque വരെ വികസിപ്പിക്കുന്ന ഹൈപ്പർഡ്രൈവ് മോട്ടോറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓല S1 മോഡലിന്റെ ഉയർന്ന വേഗത 95 കിലോമീറ്ററാണ്. അതേസമയം S1 പ്രോയ്ക്ക് 116 കിലോമീറ്റർ വേഗത പരമാവധി പുറത്തെടുക്കാനാവുമെന്നാണ് ഓല ഇലക്ട്രിക് വ്യക്തമാക്കുന്നത്.

ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടർ, നവരാത്രി സീസണിൽ നാലിരട്ടി വിൽപ്പനയുമായി Ola Electric

കഴിഞ്ഞ വർഷം അവതരിപ്പിച്ച S1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് സ്‌കൂട്ടറും നിർമിച്ചിരിക്കുന്നത്. അതിൽ കമ്പനി ഇതിനകം 70,000 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. 2022 സെപ്റ്റംബറില്‍ ഹീറോ ഇലക്ട്രിക്കിനേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ വിറ്റ കമ്പനിയായി ഓല മാറിയിരുന്നു. പോയ മാസം 9,634 യൂണിറ്റുകളാണ് ബ്രാൻഡ് നിരത്തിലെത്തിച്ചത്.

Most Read Articles

Malayalam
English summary
Ola electric registers 4x growth during navratri period in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X