Just In
- 28 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 2 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 3 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Finance
സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം
- Sports
'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി
- Technology
മോഷണം പോയ റേഞ്ച് റോവർ കാർ കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
Ola Electric സ്‌കൂട്ടറുകൾക്കായുള്ള പർച്ചേസ് വിൻഡോ മാർച്ച് 17-ന് തുറക്കും, ഒപ്പം പുതിയ കളർ ഓപ്ഷനും
ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ വിപ്ലവം തീർത്തവരാണ് ഓല. കമ്പനി അവതരിപ്പിച്ച S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടർ ചൂടപ്പം പോലെയാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ വിറ്റഴിയുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓല ഇലക്‌ട്രിക്കിന് ഡെലിവറി സംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും S1 പ്രോയുടെ അടുത്ത പർച്ചേസ് വിൻഡോ മാർച്ച് 17 ന് വീണ്ടും തുറക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. നേരത്തെ റിസർവ് ചെയ്‌തവർക്കാൻ അന്നേ തീയതിയിൽ ബാക്കി ഇടപാടുകൾ നടത്താനാവുക.
അല്ലാത്ത ഉപഭോക്താക്കൾക്കായി കമ്പനി പർച്ചേസ് വിൻഡോ മാർച്ച് 18-ന് ആരംഭിക്കുകയും ചെയ്യും. ഇതിനകം ലഭ്യമായ കളർ ഓപ്ഷനുകളുടെ നീണ്ട ലിസ്റ്റ് കൂടാതെ ഹോളി ആഘോഷങ്ങളെ അടയാളപ്പെടുത്തുന്നതിനായി ഓല ഇപ്പോൾ ഒരു പുതിയ 'ഗെറുവ' നിറവും S1 സ്‌കൂട്ടറുകൾക്ക് അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

പർച്ചേസ് പ്രോസസ് മുമ്പത്തെപ്പോലെ ഓല ആപ്പ് വഴി പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക. ഡയറക്‌ട് ടു ഹോം മോഡലിന്റെ തുടർച്ചയായി ഈ റൗണ്ടിൽ വാങ്ങിയ യൂണിറ്റുകളുടെ ഡെലിവറി ഏപ്രിലിൽ ആരംഭിക്കുമെന്നും ഓല ഇലക്‌ട്രിക് വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കമ്പനിയുടെ സൗകര്യത്തിലാണ് S1 പ്രോ നിർമിക്കുന്നത്. 500 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഫ്യൂച്ചർഫാക്‌ടറിക്ക് വനിതാ തൊഴിലാളികൾ മാത്രമാണുള്ളത്. പൂർത്തീകരിക്കാനാവാത്ത ഡെലിവറിയും ഭാവി ബുക്കിംഗുകളും കണക്കിലെടുത്ത് ഓല ഇലക്ട്രിക് തുടർച്ചയായി ഉത്പാദനം വർധിപ്പിക്കുകയാണെന്നും പുതിയ പർച്ചേസ് വിൻഡോ തുറക്കുന്നത് നിർമാണത്തിലും ഡെലിവറിയിലും ഒരു കുതിച്ചുചാട്ടത്തെ സൂചിപ്പിക്കുമെന്നും പറയുന്നു.

S1 പ്രോ ഇന്ത്യൻ ഇവി സെഗ്മെന്റിൽ ധാരാളം മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് ഓല തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ S1 രണ്ട് വേരിയന്റുകളില്‍ പുറത്തിറക്കിയത്. അടിസ്ഥാന S1 വേരിയന്റിന് 99,999 രൂപയും ടോപ്പ് ഓല S1 പ്രോ പതിപ്പിന് 1,29,999 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

വിവിധ സംസ്ഥാന സബ്‌സിഡികൾ വഴി വില ഇനിയും കുറയുകയും ചെയ്യും. ARAI റേഞ്ച് 185 കിലോമീറ്റർ വരെയാണെങ്കിലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ 131 കിലോമീറ്റർ വരെ റേഞ്ച് ഓല സ്‌കൂട്ടറുകൾക്ക് ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. S1 ഇലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താവിന് പൂർണ ചാർജിൽ 121 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് ഓല ഇലക്‌ട്രിക് അവകാശപ്പെടുന്നത്.

അതേസമയം ടോപ്പ് S1 പ്രോ പതിപ്പ് 180 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നും ബ്രാൻഡ് പറയുന്നു. ഇ-സ്‌കൂട്ടറിന് പരമാവധി 115 കിലോമീറ്റർ ഉയർന്ന വേഗതയും പുറത്തെടുക്കാൻ കഴിയും. ഉയർന്നു നിൽക്കുന്ന പെട്രോൾ വില കണക്കിലെടുക്കുമ്പോൾ ദൈനംദിന യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ ചെലവു കുറഞ്ഞ യാത്രാ മാർഗമായി ഇവ തെരഞ്ഞെടുക്കാം.

കൂടാതെ മൂന്ന് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് കഴിയും. രണ്ട് വകഭേദങ്ങളിലായി അവതരിപ്പിച്ചിരിക്കുന്ന S1 ന്റെ രണ്ട് മോഡലുകളും പെർഫോമൻസ്, റേഞ്ച്, കളർ ഓപ്ഷൻ, റൈഡിംഗ് മോഡുകള്‍ എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

എന്നാൽ അടുത്തിടെ അടിസ്ഥാന മോഡലായ S1 പതിപ്പിനായുള്ള ഉത്പാദനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഓല ഇലക്ട്രിക് തീരുമാനിച്ചിരുന്നു. ഭൂരിഭാഗം ഉപഭോക്താക്കളും കൂടുതൽ ചെലവേറിയതും ഫീച്ചർ ലോഡഡുമായ S1 പ്രോ വേരിയന്റിന് മുൻഗണന കൊടുക്കുന്നതിനാലാണ് കമ്പനി ഇത്തരത്തിലുള്ളൊരു നീക്കം നടത്തിയിരിക്കുന്നത്.

S1 ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ പണമടച്ച ഉപഭോക്താക്കൾക്ക് S1 പ്രോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്‌ഷനുണ്ട്. എന്നാൽ ഇതിനായി അവർ അധിക പണം നൽകണം. ദൈനംദിന ആവശ്യങ്ങൾക്ക് S1 മതിയാകുമെങ്കിലും S1 പ്രോ വാങ്ങുന്നവർക്ക് നിരവധി അധിക ആനുകൂല്യങ്ങൾ ലഭിക്കുമെന്നതാണ് ശ്രദ്ധേയം.

ഓല S1 ഇലക്‌ട്രിക് സ്‌കൂട്ടറിന് 2.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ടേപ്പ് വേരിയന്റായ S1 പ്രോയ്ക്ക് ഒരു വലിയ 3.97 kWh ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിലുടനീളം ഹൈപ്പര്‍ചാര്‍ജര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനവും ഓല ഇലക്‌ട്രിക് തുടങ്ങിയിട്ടുണ്ട്. ഈ ചാർജിംഗ് സംവിധാനത്തിലൂടെ വെറും 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 50 ശതമാനം വരെ സ്‌കൂട്ടറിന്റെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാമെന്നാണ് ഓല അവകാശപ്പെടുന്നത്.

പോയ മാസം വിൽപ്പനയിലും വൻ കുതിച്ചുചാട്ടം നടത്തിയ ഓല ഇലക്‌ട്രിക് ടൂ വീലർ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന നാലാമത്തെ കമ്പനിയായി മാറിയിരുന്നു. ഫെബ്രുവരിയിൽ ഓല ഇലക്ട്രിക്കിന്റെ രജിസ്ട്രേഷനിലും വൻവർധനവിനാണ് സാക്ഷ്യംവഹിച്ചത്. പ്രധാന എതിരാളിയായ ഏഥറിനെ കടത്തിവെട്ടി കഴിഞ്ഞ മാസം ഇത് 3,904 യൂണിറ്റുകൾ വിതരണം ചെയ്‌തു.