OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളായ S1, S1 പ്രോ എന്നിവയിലേക്ക് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് ഓല ഇലക്ട്രിക്. സ്കൂട്ടറുകൾക്ക് അതിന്റെ ആദ്യ OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കുന്നതോടെയാണ് മോഡലുകളിലേക്ക് പുതിയ സംവിധാനങ്ങൾ എത്തുന്നത്.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ചതിന് ശേഷം S1 മോഡലുകൾക്കായി അതിന്റെ ആദ്യത്തെ പ്രധാന ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകളിൽ ഒന്ന് പുറത്തിറക്കയാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കാളായ ഓല ഈ നേട്ടം കൈവരിക്കാൻ ഒരുങ്ങുന്നത്.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ ആണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. നവീകരിച്ച ഫീച്ചറുകളിൽ ഈ ഇലക്ട്രിക് സ്കൂട്ടറുകളിൽ നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുമെന്നാണ് അഗർവാൾ വ്യക്തമാക്കിയിരിക്കുന്നത്. MoveOS 2.0 എന്ന അപ്ഡേറ്റാണ് S1, S1 പ്രോ ഇലക്‌ട്രിക് സ്‌കൂട്ടറുകളിലേക്ക് എത്തുന്നത്.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

ഇതുവഴി നാവിഗേഷൻ, കമ്പാനിയൻ ആപ്പ്, ക്രൂയിസ് കൺട്രോൾ, ബ്ലൂടൂത്ത്, നിരവധി പ്രകടന മെച്ചപ്പെടുത്തലുകൾ എന്നിവയും അതിലേറെയും ഫീച്ചറുകൾ ഇതോടെ ഓല സ്‌കൂട്ടറുകളുടെ ഭാഗമാവും. നേരത്തെ ഡെലിവറി ചെയ്ത ചില സ്കൂട്ടറുകളിലെ സോഫ്‌റ്റ്‌വെയറിനെക്കുറിച്ച് നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ക്രൂയിസ് കൺട്രോളും ബ്ലൂടൂത്ത് പ്രവർത്തനങ്ങളുമാണ് ഉപഭോക്താക്കൾക്ക് നഷ്‌ടമായതായി തോന്നിയ ചില സവിശേഷതകൾ.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

ഈ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നത് പിന്നീടുള്ള OTA അപ്ഡേറ്റുകളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഹിൽ ഹോൾഡ് കൺട്രോൾ, ഹൈപ്പർ മോഡ് തുടങ്ങിയ മറ്റ് ചില പ്രധാന സവിശേഷതകളും ഓല വാഗ്ദാനം ചെയ്തിരുന്നു. ഈ അപ്‌ഡേറ്റുകളിൽ ഭൂരിഭാഗവും ഈ വർഷം ജൂണിനുമുമ്പ് ലഭ്യമാകുമെന്ന് ഓല ഇലക്ട്രിക്കിലെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ വരുൺ ദുബെ അടുത്തിടെ ഉറപ്പ് നൽകിയിരുന്നു.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

ഡെലിവറി വെല്ലുവിളികൾ നേരിടാൻ ഓല ഇലക്ട്രിക് അടുത്തിടെ ഉത്പാദനവും വർധിപ്പിച്ചിരുന്നു. ഡിസ്പാച്ചുകൾ, ഒറിജിനൽ ഡെലിവറികൾ, രജിസ്ട്രേഷൻ എന്നിവ തമ്മിലുള്ള അസമത്വം കാരണം കമ്പനി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി വിമർശനങ്ങൾ നേരിടുന്നുണ്ട്. എന്നിരുന്നാലും ഓല ഫെബ്രുവരിയിൽ മികച്ച ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ ഒന്നായി ഉയരുകയും ചെയ്‌തിരുന്നു.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

പ്രധാന എതിരാളികളിലൊന്നായ ഏഥർ എനർജിയെ പിന്തള്ളി ഏറ്റവും കൂടുതൽ ഇവി വിറ്റഴിച്ച നാലാമത്തെ ബ്രാൻഡായാണ് ഓല ഇലക്‌ട്രിക് മാറിയത്. S1 പ്രോയുടെ പുതിയ പർച്ചേസ് വിൻഡോ മാർച്ച് 17-ന് വീണ്ടും തുറന്നിട്ടുണ്ട്. നേരത്തെ റിസർവ് ചെയ്‌തവർക്കാൻ ഇന്നേ തീയതിയിൽ ബാക്കി ഇടപാടുകൾ നടത്താനാവുക. അല്ലാത്ത ഉപഭോക്താക്കൾക്കായി കമ്പനി പർച്ചേസ് വിൻഡോ മാർച്ച് 18-ന് ആരംഭിക്കുകയും ചെയ്യും.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

പർച്ചേസ് പ്രോസസ് മുമ്പത്തെപ്പോലെ ഓല ആപ്പ് വഴി പൂർണമായും ഓൺലൈനിൽ ആയിരിക്കും നടക്കുക. ഡയറക്‌ട് ടു ഹോം മോഡലിന്റെ തുടർച്ചയായി ഈ റൗണ്ടിൽ വാങ്ങിയ യൂണിറ്റുകളുടെ ഡെലിവറി ഏപ്രിലിൽ ആരംഭിക്കുമെന്നും ഓല ഇലക്‌ട്രിക് അറിയിച്ചു. ഇതിനകം ലഭ്യമായ കളർ ഓപ്ഷനുകളുടെ നീണ്ട ലിസ്റ്റിനു പുറനെ ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഓല ഇപ്പോൾ ഒരു പുതിയ 'ഗെറുവ' നിറവും S1 പ്രോയിലേക്ക് കൂട്ടിച്ചേർക്കുമെന്നും അറിയിച്ചിട്ടുണ്ട്.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

ഓല S1 പ്രോ വാങ്ങുന്നതിനുള്ള മുഴുവൻ പ്രക്രിയയും Ola മൊബൈൽ ആപ്പിലൂടെ ഓൺലൈനിലാണ് നടക്കുക. കമ്പനിക്ക് ഡീലർഷിപ്പുകളൊന്നുമില്ല. മോഡൽ തെരഞ്ഞെടുക്കുന്നതും നിറം തെരഞ്ഞെടുക്കുന്നതും സാമ്പത്തിക സേവനങ്ങളിലേക്ക് പോലും ഡെലിവറി ലൊക്കേഷൻ ചേർക്കുന്നതും മൊബൈൽ ആപ്ലിക്കേഷനിലുണ്ട്.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

അടുത്തിടെ അടിസ്ഥാന മോഡലായ S1 പതിപ്പിനായുള്ള ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കൂടുതൽ ചെലവേറിയതും ഫീച്ചർ ലോഡഡുമായ S1 പ്രോ വേരിയന്റിനാണ് ആവശ്യക്കാർ ഏറെയെന്നതാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊള്ളാൻ ഓലയ്ക്ക് പ്രേരണയായത്.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

ഓല ഇലക്‌ട്രിക്കിന്റെ അടിസ്ഥാന S1 പതിപ്പിന് ഇന്ത്യയിൽ 99,999 രൂപയും ടോപ്പ് ഓല S1 പ്രോ മോഡലിന് 1,29,999 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ARAI റേഞ്ച് 185 കിലോമീറ്റർ വരെയാണെങ്കിലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ 131 കിലോമീറ്റർ വരെ റേഞ്ച് ഓല സ്‌കൂട്ടറുകൾക്ക് ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം ടോപ്പ് S1 പ്രോ പതിപ്പ് 180 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നും ബ്രാൻഡ് പറയുന്നു.

OTA അപ്ഡേറ്റ് ഉടൻ, നാവിഗേഷൻ, ക്രൂയിസ് കൺട്രോൾ ഫീച്ചറുകൾ Ola Electric സ്‌കൂട്ടറുകളിലേക്ക് എത്തും

രണ്ട് വകഭേദങ്ങളിലായി അവതരിപ്പിച്ചിരിക്കുന്ന S1 ന്റെ രണ്ട് മോഡലുകളും പെർഫോമൻസ്, റേഞ്ച്, കളർ ഓപ്ഷൻ, റൈഡിംഗ് മോഡുകള്‍ എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഓല S1 ഇലക്‌ട്രിക് സ്‌കൂട്ടറിന് 2.8 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിക്കുമ്പോള്‍ ടേപ്പ് വേരിയന്റായ S1 പ്രോയിൽ ഒരു വലിയ 3.97 kWh ബാറ്ററി പായ്ക്കാണ് തുടിക്കുന്നത്.

Most Read Articles

Malayalam
English summary
Ola electric will roll out ota updates to include some of the features
Story first published: Thursday, March 17, 2022, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X