S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനത്തിലാണ് ഓല ഇലക്ട്രിക് തങ്ങളുടെ ചെറിയ വിലയിലുള്ള S1 ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുന്നത്. S1 ഇലക്ട്രിക് സ്‌കൂട്ടര്‍ 99,999 രൂപയ്ക്കാണ് രാജ്യത്ത് അവതരിപ്പിക്കുന്നത്.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

എന്നിരുന്നാലും, ഈ വില ഒരു പ്രാരംഭ വില മാത്രമാണ്, ഓല ഇലക്ട്രിക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സൂചന നല്‍കിയിരുന്നു. പുതിയ ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള പര്‍ച്ചേസ് വിന്‍ഡോ ഇന്നലെ (സെപ്റ്റംബര്‍ 1) കമ്പനി ആരംഭിച്ചിരുന്നു.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

S1 പ്രോ മോഡലിന് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് പുതിയ ഈ മോഡലിനും ലഭിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ബുക്കിംഗ് ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ 10,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ബുക്കിംഗ് റെക്കോര്‍ഡ് ചെയ്യാന്‍ ഓല ഇലക്ട്രിക്ക്ക് കഴിഞ്ഞു.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

കഴിഞ്ഞ മാസം സ്‌കൂട്ടര്‍ പുറത്തിറക്കിയെങ്കിലും, സെപ്റ്റംബര്‍ 1-നാണ് ബുക്കിംഗ് ആരംഭിച്ചത്. സെപ്റ്റംബര്‍ 7-നകം സ്‌കൂട്ടറിന്റെ ഡെലിവറി ഇന്ത്യയിലുടനീളം ആരംഭിക്കുമെന്നും ഓല വാഗ്ദാനം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള ബുക്കിംഗ് വിന്‍ഡോ ഇന്ന് ഓല ആപ്പിലും ഓല ഇലക്ട്രിക് വെബ്സൈറ്റിലും തുറക്കുമെന്ന് പറയപ്പെടുന്നു.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-ന് ആദ്യമായി അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, കമ്പനി ഉയര്‍ന്ന-സ്‌പെക്ക് S1 പ്രോ മോഡല്‍ വില്‍ക്കുന്നത് തുടരുന്നതിനിടയില്‍ അത് പിന്നീട് നീക്കം ചെയ്യുകയായിരുന്നു. 3 KWh ലിഥിയം-അയണ്‍ ബാറ്ററി പായ്‌ക്കോട് കൂടിയ S1 അതിന്റെ വിഭാഗത്തില്‍ 'ഏറ്റവും നൂതന സ്‌കൂട്ടറുകളിലൊന്ന്' ആയി കണക്കാക്കപ്പെടുന്നു.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

ഓലയുടെ കണക്കനുസരിച്ച് ARAI സാക്ഷ്യപ്പെടുത്തിയ സ്‌കൂട്ടറിന്റെ റേഞ്ച് 141 കിലോമീറ്ററാണ്, സാധാരണ മോഡില്‍ 101 കിലോമീറ്ററും ഇക്കോ മോഡില്‍ 128 കിലോമീറ്ററും സ്പോര്‍ട്സ് മോഡില്‍ 90 കിലോമീറ്ററും സ്‌കൂട്ടര്‍ യഥാര്‍ത്ഥ പരിധി നല്‍കുന്നു. ഇതിന് അവകാശപ്പെടുന്ന ഉയര്‍ന്ന വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

സ്‌കൂട്ടറിന്റെ ചില പ്രധാന ഹൈലൈറ്റുകളില്‍ മ്യൂസിക് പ്ലേബാക്ക്, നാവിഗേഷന്‍, കമ്പാനിയന്‍ ആപ്പ്, റിവേഴ്‌സ് മോഡ് എന്നിവ പോലുള്ള MoveOS സവിശേഷതകള്‍ ഉള്‍പ്പെടുന്നു. ഇത് നിലവില്‍ പോര്‍സലൈന്‍ വൈറ്റ്, ജെറ്റ് ബ്ലാക്ക്, നിയോ മിന്റ്, കോറല്‍ ഗ്ലാം, ലിക്വിഡ് സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ ലഭ്യമാണ്.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

നിലവില്‍ 99,999 രൂപ (എക്‌സ്‌ഷോറൂം) വിലയുള്ള ഇത് ലോണ്‍ പ്രോസസ്സിംഗ് ഫീ ഇളവിനൊപ്പം 2,999 രൂപയില്‍ നിന്ന് ആരംഭിക്കുന്ന EMI-കളില്‍ ലഭ്യമാണ്. പുതിയ S1-നൊപ്പം പരിമിത പതിപ്പായ കാക്കി S1 പ്രോ സ്‌കൂട്ടറിന്റെ ഡെലിവറിയും സെപ്റ്റംബര്‍ 7 മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

അതേസമയം, ഈ ദീപാവലിക്ക് എല്ലാവര്‍ക്കും MoveOS 3 പുറത്തിറക്കിക്കൊണ്ട് തങ്ങളുടെ സ്‌കൂട്ടറുകളില്‍ ഒരു സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് പുറത്തിറക്കുമെന്ന് ഇവി നിര്‍മ്മാതാവ് സ്ഥിരീകരിച്ചു. മൂഡ്സ്, ഡിജിറ്റല്‍ കീ ഷെയറിങ്, പ്രോക്സിമിറ്റി അണ്‍ലോക്ക്, മെച്ചപ്പെടുത്തിയ റീജന്‍, സ്‌കൂട്ടറിലെ ഡോക്യുമെന്റുകള്‍ എന്നിവയും അതിലേറെയും പോലെയുള്ള പുതിയതും ആവേശകരവുമായ ഫീച്ചറുകള്‍ പുതിയ MoveOS 3-ന്റെ ഭാഗമാകും.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

അതേസമയം ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ മാത്രം ഒതുങ്ങാതെ, 2024 ഓടെ തങ്ങളുടെ ഇലക്ട്രിക് കാര്‍ എത്തുമെന്നും ഓല ഇലക്ട്രിക് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കാര്‍ ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും സ്പോര്‍ട്ടി കാറായിരിക്കുമെന്നാണ് കമ്പനി പറയുന്നത്.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

ഓല ഇലക്ട്രിക് കാറിന് സ്വന്തം MoveOS ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അസിസ്റ്റഡ് ഡ്രൈവിംഗ് ശേഷിയും ഉണ്ടായിരിക്കും. ബ്രാന്‍ഡിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പോലെ, ഓല ഇലക്ട്രിക് കാറുകളും കീലെസ്, ഹാന്‍ഡില്‍ലെസ്സ് ആയിരിക്കും.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

ഒറ്റ ചാര്‍ജില്‍ 500 കി.മീ വരെ റേഞ്ച് ചെയ്യാനും 4 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗതയുള്ള ആക്‌സിലറേഷന്‍ കഴിവുകളുമുണ്ടെന്നതൊഴിച്ചാല്‍, അത് സജ്ജീകരിക്കുന്ന ബാറ്ററിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

ബോഡി സ്‌റ്റൈലുകളെ സംബന്ധിച്ചിടത്തോളം, ഓല ഇലക്ട്രിക് കാര്‍ നാല് വാതിലുകളുള്ള സെഡാന്‍-ടൈപ്പ് ബോഡി സ്‌റ്റൈല്‍ ആയിരിക്കും അവതരിപ്പിക്കുക.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

ഫ്രണ്ട് ഫാസിയ വളരെ ഷാര്‍പ്പായും കാണപ്പെടുന്നു, കൂടാതെ നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് ഇത് മുന്‍വശത്ത് ഉടനീളം വ്യാപിച്ചുകിടക്കുന്ന എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ ഡിസൈന്റെ ഭാഗമാകും. അതേ ഡിസൈന്‍ തന്നെ പിന്‍ഭാഗത്തേക്കും കൊണ്ടുപോകും.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

ഓരോ വര്‍ഷവും 1 ദശലക്ഷം കാറുകള്‍, 10 ദശലക്ഷം ഇലക്ട്രിക് 2Ws, 100 GWh സെല്ലുകള്‍ എന്നിവ നിര്‍മ്മിക്കാനുള്ള ബ്രാന്‍ഡിന്റെ ആഗോള ഇവി പരിണാമ സ്വപ്നം ഭവിഷ് അഗര്‍വാള്‍ പങ്കുവെച്ചു.

S1 ഇല്ക്ട്രിക് സ്‌കൂട്ടറും അത്ര ചില്ലറക്കാരനല്ല; ആദ്യ ദിവസത്തെ ബുക്കിംഗ് കണ്ട് കണ്ണ് തള്ളി Ola

ഈ ഓല ഫ്യൂച്ചര്‍ ഫാക്ടറി ഒരൊറ്റ സൈറ്റില്‍ ലോകത്തിലെ ഏറ്റവും വലിയ ഇവി ഇക്കോസിസ്റ്റം ആകാന്‍ പോവുകയാണെന്ന് ഓല ഇലക്ട്രിക് സിഇഒ വ്യക്തമാക്കുന്നു. ഓല ഇലക്ട്രിക് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാര്‍ വിദേശ വിപണികളില്‍ റീട്ടെയില്‍ ചെയ്യാനും പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Ola s1 electric scooter bookings cross 10 000 units within one day find here all details
Story first published: Friday, September 2, 2022, 14:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X